മാഡത്തെ പുറത്തെത്തിച്ചത് ഹര്‍ത്താല്‍!! പ്രതികളുടെ ചലനം നിയന്ത്രിച്ചത് മാഡം; അന്വേഷണം ഈ വഴിക്ക്
സംഭവവുമായി ബന്ധിപ്പിക്കുന്ന എന്തെങ്കിലും സൂചനകള്‍ കാവ്യക്കെതിരേ ഇതുവരെ പോലീസിന് ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. നേരത്തെ ലഭിച്ചിരുന്നെങ്കില്‍ പോലീസ് കാവ്യയെ അറസ്റ്റ് ചെയ്യുമായിരുന്നു.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലാകുന്നതിന് മുമ്പാണ് പള്‍സര്‍ സുനി പിടിക്കപ്പെട്ടത്. കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയെ പോലീസ് ബലം പ്രയോഗിച്ച് കോടതി മുറിയില്‍ നിന്നു അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഇയാള്‍ ദിലീപിന്റെ പേര് പറഞ്ഞതോടെ ദിലീപും പെട്ടു.
എന്നാല്‍ അതിന് മുമ്പ് തന്നെ കേസില്‍ മാഡത്തിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ദിലീപ് അറസ്റ്റിലാകും മുമ്പ് മാഡത്തെ കുറിച്ച് പുറത്തുവന്ന വിവരങ്ങള്‍ വ്യത്യസ്തമായിരുന്നു. അക്കാര്യം പുറത്തുവിട്ടത് പള്‍സര്‍ സുനിയല്ല, കേസിലെ മറ്റു പ്രതികളാണ്.

ആദ്യം മാധ്യമങ്ങളോട് പറഞ്ഞത്
മാഡത്തിന്റെ പേര് ആദ്യം മാധ്യമങ്ങളോട് പറഞ്ഞത് അഡ്വ. ഫെനി ബാലകൃഷ്ണനാണ്. കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിച്ച സുനിയുടെ കൂട്ടുപ്രതികളില്‍ നിന്നാണ് മാഡത്തിന്റെ പേര് ഫെനിക്ക് കിട്ടിയത്.

സുനി നടിയോട് പറഞ്ഞു
ആക്രമിക്കാന്‍ വേണ്ടി കാറില്‍ കയറിയപ്പോള്‍ സുനി നടിയോട് മാഡത്തെ കുറിച്ചുപറഞ്ഞിരുന്നുവെന്ന് സംഭവം നടന്നപ്പോള്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാഡത്തിന്റെ ക്വട്ടേഷന്‍ എന്നായിരുന്നു പറഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം പോലീസ് അന്ന് കാര്യമാക്കിയില്ലെന്ന ആക്ഷേപവും ഉയര്‍ന്നതാണ്.

മഹേഷും മനോജും
പള്‍സര്‍ സുനിയുടെ സഹായികളായ മഹേഷും മനോജും ഫെനി ബാലകൃഷ്ണന്റെ അടുത്ത് വന്നപ്പോഴാണ് മാഡത്തിന്റെ പേര് ആദ്യം സൂചിപ്പിക്കുന്നത്.

മാവേലിക്കരയില്‍ ഹര്‍ത്താല്‍
മഹോഷും മനോജും നടത്തിയ സംഭാഷണത്തിലാണ് മാഡത്തെ കുറിച്ച് ആദ്യം പറഞ്ഞത്. മാഡത്തെ കുറിച്ച് അവര്‍ പറയാന്‍ ഇടയാക്കിയത് മാവേലിക്കരയില്‍ നടന്ന ഹര്‍ത്താലായിരുന്നു.

ചെങ്ങന്നൂരില്‍ കൂടിക്കാഴ്ച
ഫെനിയും മനോജും മഹേഷും തമ്മില്‍ കണ്ടത് ചെങ്ങന്നൂരില്‍ വച്ചാണ്. പ്രതികളോട് മാവേലിക്കര കോടതിയില്‍ ഹാജരാകാന്‍ അഭിഭാഷകന്‍ നിര്‍ദേശിച്ചു.

റോഡില്‍ പോലീസ്
എന്നാല്‍ അന്ന് മാവേലിക്കരയില്‍ ഹര്‍ത്താലായിരുന്നു. അതുകൊണ്ട് തന്നെ നിരവധി പോലീസുകാര്‍ റോഡിലും കോടതിക്ക് പരിസരത്തും നിലയുറപ്പിച്ചിരുന്നു.

മാവേലിക്കര ഒഴിവാക്കി
ഈ സാഹചര്യത്തില്‍ കീഴടങ്ങാന്‍ എത്തുന്നത് പ്രയാസമാകുമെന്ന് പ്രതികള്‍ക്ക് തോന്നി. അവര്‍ക്ക് മാവേലിക്കരയില്‍ ഹാജരാകുന്നതിന് താല്‍പ്പര്യമുണ്ടായിരുന്നില്ല.

മാഡത്തോട് അന്വേഷിച്ചു
ഈ സമയത്താണ് മനോജും മഹേഷും മാഡത്തിന്റെ പേര് പറഞ്ഞത്. മാഡത്തോട് അന്വേഷിച്ച് തീരുമാനിക്കാം എന്നാണ് ഇരുവരും പറഞ്ഞത്. തമിഴിലായിരുന്നു ഇരുവരും സംസാരിച്ചത്.

ആ മാഡം കാവ്യയാണോ
അതോടെയാണ് കേസില്‍ മാഡം ഉണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ഫെനി ഇക്കാര്യം മാധ്യമങ്ങളോട് സൂചിപ്പിക്കുകയും ചെയ്തു. പക്ഷേ, പ്രതികള്‍ അന്ന് പറഞ്ഞ മാഡം ദിലീപിന്റെ ഭാര്യ കാവ്യാ മാധവനാണോ എന്ന കാര്യം ഉറപ്പിക്കാറായിട്ടില്ല.

പോലീസ് അന്വേഷണം ഇങ്ങനെ
പക്ഷേ, പോലീസ് ഇതായിരിക്കും ഇനി പരിശോധിക്കുക. അന്വേഷണം മാഡത്തെ ചുറ്റിപ്പറ്റി നടക്കും. കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്‌തേക്കും.

കാവ്യക്കെതിരേ എന്തെങ്കിലും
സംഭവവുമായി ബന്ധിപ്പിക്കുന്ന എന്തെങ്കിലും സൂചനകള്‍ കാവ്യക്കെതിരേ ഇതുവരെ പോലീസിന് ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. നേരത്തെ ലഭിച്ചിരുന്നെങ്കില്‍ പോലീസ് കാവ്യയെ അറസ്റ്റ് ചെയ്യുമായിരുന്നു. അല്ലെങ്കില്‍ പോലീസിന് മാഡത്തിന്റെ വിഷയത്തില്‍ നിര്‍ണായകമായ ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവര്‍ മൗനം പാലിക്കുകയായിരുന്നു എന്നു വേണം കരുതാന്‍.

ചില സംശയങ്ങള്‍
നേരത്തെ കാവ്യയെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. കാവ്യയുടെ മൊഴികളില്‍ പോലീസിന് ചില സംശയങ്ങളുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് പോലീസ് പറഞ്ഞിട്ടുണ്ടെങ്കിലും ഇനിയും തെളിവുകള്‍ ലഭിക്കാനുണ്ടെന്നാണ് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

സുനിയുടെ വെളിപ്പെടുത്തല്‍
കേസില്‍ ഇതുവരെ ഉയര്‍ന്നു കേട്ട മാഡം എന്ന വ്യക്തി ദിലീപിന്റെ ഭാര്യ കാവ്യാ മാധവനാണെന്ന് പള്‍സര്‍ സുനി ബുധനാഴ്ചയാണ് വെളിപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞത്.

ഒഴിഞ്ഞുമാറിയ സുനി
മാഡം എന്ന വ്യക്തി ആരാണെന്ന് മുമ്പും മാധ്യമപ്രവര്‍ത്തകര്‍ നിരവധി തവണ ചോദിച്ചതാണ്. അപ്പോഴെല്ലാം ഇനിയും സ്രാവുകള്‍ ഉണ്ടെന്നും ഇപ്പോള്‍ അറസ്റ്റിലായ വ്യക്തി അല്ല പ്രധാനിയെന്നുമായിരുന്നു സുനി പറഞ്ഞിരുന്നത്. പക്ഷേ, ഇന്ന് പള്‍സര്‍ സുനിയെ കോടതിയില്‍ കൊണ്ടുവന്നപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്റെ മാഡം കാവ്യ തന്നെ
എന്റെ മാഡം കാവ്യ തന്നെയാണെന്നാണ് സുനി മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ മാഡമാണ് പണം തന്നതെന്ന് സുനി പറഞ്ഞിരുന്നു. ഇനി കാവ്യയെ അറസ്റ്റ് ചെയ്യുമോ എന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്.

ഭാര്യക്കും ഭര്‍ത്താവിനും
സുനി നടത്തിയ ഫോണ്‍വിളികള്‍, പോലീസിന് നല്‍കിയ മൊഴികള്‍, ജയിലില്‍ നിന്നയച്ച കത്ത് തുടങ്ങി നിരവധി കാര്യങ്ങളാണ് ദിലീപിന്റെ അറസ്റ്റിലേക്ക് എത്തിയത്. ഇപ്പോള്‍ ദിലീപിന്റെ ഭാര്യക്കും തിരിച്ചടിയാകുകയാണ് സുനിയുടെ വെളിപ്പെടുത്തല്‍.

കേസിനെ ബാധിക്കുന്നത് എങ്ങനെ
എന്നാല്‍ പള്‍സര്‍ സുനിയുടെ ഈ വെളിപ്പെടുത്തല്‍ കേസിനെ ഏത് രീതിയിലാണ് ബാധിക്കുക എന്നത് കാത്തിരുന്നു കാണാം. കാരണം ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തിയുടെ മൊഴി എത്രത്തോളം വിശ്വാസത്തിലെടുക്കും എന്നതാണ് പ്രശ്‌നം.

നിരവധി കേസുകള്‍
യുവ നടിയെ ആക്രമിച്ച കേസില്‍ മാത്രമല്ല, പഴയ കാല നടിയെ തട്ടിക്കൊണ്ടു പോകാന്‍ നോക്കിയ കേസിലും പള്‍സര്‍ സുനി പ്രതിയാണ്. ഇതായിരുന്നു ഹൈക്കോടതിയില്‍ ദിലീപിന്റെ ജാമ്യം തേടിയ പ്രതിഭാഗത്തിന്റെ പ്രധാന ഊന്നല്‍.

ക്രിമിനല്‍ പശ്ചാത്തലം
ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു വ്യക്തി നല്‍കിയ മൊഴി മാത്രം അടിസ്ഥാനപ്പെടുത്തി എങ്ങനെയാണ് ജനപ്രിയനായ ഒരു നടനെ അറസ്റ്റ് ചെയ്യുക. അറസ്റ്റ് ചെയ്ത വേളയില്‍ പറഞ്ഞ കാര്യങ്ങള്‍ അല്ലാതെ കൂടുതല്‍ എന്തെങ്കിലും പോലീസിന് പറയാന്‍ സാധിക്കുന്നുണ്ടോ എന്നും പ്രതിഭാഗം ചോദിച്ചിരുന്നു.

സുനി പറഞ്ഞത്
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പക്ഷേ, മുതിര്‍ന്ന നടിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്റ് കാലാവധി പൂര്‍ത്തിയായതിനാല്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി മാഡത്തിന്റെ പേര് മാധ്യമങ്ങളോട് പറഞ്ഞത്.

കുഴഞ്ഞുമറിഞ്ഞ മാഡം
പക്ഷേ, മാഡത്തില്‍ നിന്നു പണം വാങ്ങി എന്നതല്ലാതെ മറ്റു കാര്യങ്ങളൊന്നും മാഡത്തിന് അറിയില്ലെന്ന് നേരത്തെ സുനി പറഞ്ഞിരുന്നു. മാഡം എന്നൊരാള്‍ ഇല്ലെന്നും ഒരിക്കല്‍ ഇയാള്‍ പറഞ്ഞു. ആകെ കുഴഞ്ഞുമറിഞ്ഞു നില്‍ക്കുമ്പോഴാണ് പേര് ഇപ്പോള്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്.

മാഡം വഴിതിരിച്ചുവിടാന്‍
പക്ഷേ, പോലീസ് കരുതിയത് മാഡം എന്ന വ്യക്തി ഇല്ല എന്നാണ്. കേസ് വഴി തിരിച്ചുവിടാനാണ് സുനി ഇങ്ങനെ പറയുന്നത് എന്നായിരുന്നു പോലീസിന്റെ പ്രതികരണം. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും പോലീസ് പറയുകയുണ്ടായി.

പള്‍സര്‍ സുനിയെ അറിയാത്തവര്‍
എന്നാല്‍ ദിലീപിനെ ചോദ്യം ചെയ്ത പോലീസിനോട് നടന്‍ പറഞ്ഞത് എനിക്ക് പള്‍സര്‍ സുനിയെ അറിയില്ല എന്നതാണ്. ഇതുതന്നെയാണ് ദിലീപ് കുടുങ്ങാനും കാരണമായത്. ഇതേ മൊഴി തന്നെയാണ് ദിലീപിന്റെ ഭാര്യ കാവ്യാമാധവനും പാരയായത്.












Click it and Unblock the Notifications