ദിലീപ് കേസില്‍ പോലീസിന് മുട്ടന്‍ പണി; ഇനി ദിലീപിന് വേണ്ടി അന്വേഷണം? നിര്‍ദേശം കൈമാറി

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസം ജയിലില്‍ കഴിഞ്ഞ നടന്‍ ദിലീപ് പുറത്തിറങ്ങി സിനിമാ ചിത്രീകരണ തിരക്കില്‍ മുഴുകുമ്പോള്‍, കാര്യങ്ങള്‍ മാറിമറിയുന്നു. ദിലീപിനെതിരേ അന്വേഷണം നടത്തിയ പോലീസ് ഇനി ദിലീപിന് വേണ്ടി അന്വേഷണം നടത്തേണ്ടി വരുമോ എന്ന മട്ടിലാണ് കാര്യങ്ങള്‍. ദിലീപ് വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടിരിക്കുന്നു. ലഭിച്ചിരിക്കുന്ന പരാതിയില്‍ എട്ട് ആഴ്ചക്കുള്ളില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനാണ് കമ്മീഷന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

നടി ആക്രമിക്കപ്പെട്ടതിന് ശേഷം നിരവധി വാര്‍ത്തകള്‍ ദിലീപിനെ ഉള്‍പ്പെടുത്തി വന്നിരുന്നു. പോലീസ് ഈ വഴിയില്‍ അന്വേഷിക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു ദിവസം ദിലീപിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. 13 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം അര്‍ധരാത്രി വിട്ടയച്ചു. പിന്നീട് ജൂലൈ 10ന് വീണ്ടും വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസില്‍ വന്ന വാര്‍ത്തകളാണ് പുതിയ പരാതിക്ക് ആധാരം.

ദിലീപിനും കുടുംബത്തിനും

ദിലീപിനും കുടുംബത്തിനും

ദിലീപിനും അദ്ദേഹത്തിന്റെ കുടുംബത്തിനും നേരിടേണ്ടി വന്ന വ്യാജ വാര്‍ത്തകള്‍ക്കും മാധ്യമ വിചാരണകള്‍ക്കുമെതിരേ അന്വേഷണം നടത്തണമെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. ശ്രീജിത്ത് പെരുമന എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് നടപടി. ശ്രീജിത്ത് പെരുമന ഫേസ്ബുക്കിലാണ് ഇതുസംബന്ധിച്ച് വിശദീകരിച്ചത്.

ആലുവ റൂറല്‍ എസ്പിക്ക് കൈമാറി

ആലുവ റൂറല്‍ എസ്പിക്ക് കൈമാറി

ദിലീപിനെതിരേ വ്യാജ വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വയനാട് ജില്ലാ പോലീസ് മേധാവിക്കാണ് നിര്‍ദേശം ലഭിച്ചതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഇദ്ദേഹം നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന് ഇക്കാര്യം കൈമാറിയെന്നും കുറിപ്പിലുണ്ട്.

എട്ട് ആഴ്ചക്കുള്ളില്‍

എട്ട് ആഴ്ചക്കുള്ളില്‍

ഈ സാഹചര്യത്തിലാണ് ദിലീപിനെതിരേ അന്വേഷണം നടത്തിയ പോലീസ് സംഘം ഇനി ദിലീപിനെതിരേ നടന്ന നീക്കങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കുന്ന സാഹചര്യമുണ്ടാകുമോ എന്ന ചോദ്യം ഉയരാന്‍ കാരണം. എട്ട് ആഴ്ചക്കുള്ളില്‍ പരാതിയില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശമെന്ന് അഡ്വ. ശ്രീജിത്ത് വ്യക്തമാക്കുന്നു.

കേസ് കോടതിയുടെ പരിഗണനയില്‍

കേസ് കോടതിയുടെ പരിഗണനയില്‍

അന്വേഷണം നടത്തി സ്വീകരിച്ച നടപടികള്‍ പരാതിക്കാരനായ ശ്രീജിത്ത് പെരുമനയെ അറിയിക്കാനും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ദിലീപ് പ്രതിയായ കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴും നിരവധി വാര്‍ത്തകള്‍ അതുമായി ബന്ധപ്പെട്ട് വന്നിരുന്നു. ഇതില്‍ വ്യാജ വാര്‍ത്തകളുമുണ്ടെന്നാണ് പരാതിയിലെ ആരോപണം.

പരാതി പരിശോധിച്ച ശേഷം

പരാതി പരിശോധിച്ച ശേഷം

ദിലീപിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളും കോടതികളെ ഉള്‍പ്പെടെ ആക്ഷേപിക്കുന്ന തരത്തിലുള്ള വാര്‍ത്തകളും വന്നിരുന്നുവെന്ന് പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. മുഖ്യധാരാ മാധ്യമങ്ങളെയും ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ഉള്‍പ്പെടുത്തിയും അവര്‍ നല്‍കിയ വാര്‍ത്തകള്‍ സഹിതവുമാണ് നല്‍കിയിരിക്കുന്ന പരാതി. പരാതി പരിശോധിച്ച ശേഷമാണ് കമ്മീഷന്‍ വിശദമായ അന്വേഷണത്തിന് നിര്‍ദേശിച്ചത്.

 സമാന്തര അന്വേഷണം നടത്തരുത്

സമാന്തര അന്വേഷണം നടത്തരുത്

കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ മാധ്യമങ്ങള്‍ സമാന്തര അന്വേഷണം നടത്തരുതെന്നും പ്രതിക്കോ ഇരയ്‌ക്കോ അപകീര്‍ത്തിയുണ്ടാക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കരുതെന്നും നേരത്തെ സുപ്രീംകോടതിയുടെ വിധിന്യാമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് കോടതികളെ പോലും ആക്ഷേപിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ ചില കേന്ദ്രങ്ങള്‍ പടച്ചുവിട്ടതെന്നും ശ്രീജിത്ത് പെരുമന പറയുന്നു.

 സ്വതന്ത്ര വിചാരണയെ ബാധിക്കും

സ്വതന്ത്ര വിചാരണയെ ബാധിക്കും

വ്യാജ വാര്‍ത്തകള്‍ നല്‍കിയവര്‍ക്കെതിരേ നടപടി വേണം. സ്വതന്ത്ര വിചാരണയെ ബാധിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ നിയന്ത്രിക്കണം- തുടങ്ങിയ കാര്യങ്ങളും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപിന് ജാമ്യം ലഭിച്ച ശേഷം മുമ്പുണ്ടായ പോലെ മസാല ചേര്‍ത്ത വാര്‍ത്തകള്‍ വരാറില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എങ്കിലും ചില സമയങ്ങളില്‍ വീണ്ടും ഇത്തരക്കാര്‍ തലപൊക്കുകയും ചെയ്യുന്നുവെന്നും ശ്രീജിത്ത് പെരുമന അഭിപ്രായപ്പെടുന്നു.

അശ്ലീല ചര്‍ച്ച

അശ്ലീല ചര്‍ച്ച

സമാനതകളില്ലാത്ത വിഴുപ്പലക്കലിനും അശ്ലീല ചര്‍ച്ചകള്‍ക്കും പാത്രമായ ദിലീപ് കേസില്‍ രംഗം അസഹനീയമായപ്പോഴാണ്, മസാലകളെഴുതി സമൂഹത്തെ മലീമസമാക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും മറ്റു ഊത്തെഴുത്തുകാര്‍ക്കുമെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം പരാതി നല്‍കിയതെന്നും ശ്രീജിത്ത് പെരുമന ഫേസ്ബുക്കില്‍ വിശദീകരിക്കുന്നു.

ഒരാള്‍ക്കും ഉണ്ടാകരുത്

ഒരാള്‍ക്കും ഉണ്ടാകരുത്

കോടതിയുടെ പരിഗണനയിലിരിക്കുന്ന സെന്‍സിറ്റീവും സെന്‍സേഷണലുമായ ഒരു കേസില്‍ നടക്കുന്ന മാധ്യമ വിചാരണകളും അവഹേളനങ്ങളും ചൂണ്ടിക്കാണിച്ച് നല്‍കിയ പരാതിയില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതി ചേര്‍ക്കപ്പെട്ട ഒരാള്‍ക്കും ഇരകള്‍ക്കും ഇത്തരം അവസ്ഥയുണ്ടാകരുതെന്നും അഡ്വ. ശ്രീജിത്ത് പെരുമന പറയുന്നു.

സാമൂഹിക നിയന്ത്രണം വേണം

സാമൂഹിക നിയന്ത്രണം വേണം

ശക്തമായ നടപടിയാണ് ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരേ എടുക്കേണ്ടത്. കള്ളക്കഥകള്‍ പടച്ചുവിടുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ഒരു സാമൂഹിക നിയന്ത്രണം ഏര്‍പ്പെടുത്താനും ഈ പരാതിയുടെ തുടര്‍ നടപടികളിലൂടെ കഴിയുമെന്ന് വിശ്വസിക്കുന്നു- ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്. കേസില്‍ ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ സിനിമാ ചിത്രീകരണ തിരക്കിലാണ് നടന്‍.

English summary
Actress Attack case: National Human Rights Intervening on Dileep Issue

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്