• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വീണ്ടും പോർമുഖം തുറന്ന് പാർവ്വതി! നടിയുടെ കേസിൽ വിചാരണ വൈകിപ്പിക്കുന്നു

കേരളത്തെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതുവരെ വിചാരണ തുടങ്ങാന്‍ സാധിച്ചിട്ടില്ല. സംഭവം നടന്ന് വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും വിചാരണ വൈകിക്കൊണ്ടിരിക്കുന്നു. കേസിലെ പ്രതികളിലൊരാളായ നടന്‍ ദിലീപ് പല ആവശ്യങ്ങള്‍ ഉന്നയിച്ച് കോടതികളെ സമീപിച്ചതോടെയാണ് വിചാരണ നീളുന്നത്.

കേസില്‍ നടിക്കൊപ്പം തുടക്കം മുതല്‍ നിലയുറപ്പിച്ചതാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവും പാര്‍വ്വതി തിരുവോത്തിനെ പോലുളള അപൂര്‍വ്വം ചില അഭിനേതാക്കളും. കേസില്‍ വിചാരണ വൈകിപ്പിക്കുന്നതില്‍ ചിലരുടെ പങ്ക് ചൂണ്ടിക്കാട്ടി പാര്‍വ്വതി രംഗത്ത് വന്നിരിക്കുകയാണ്. ഒന്ന് കെട്ടടങ്ങിയ സിനിമാ രംഗത്തെ വിവാദം ഇതോടെ വീണ്ടും തല പൊക്കിയിരിക്കുന്നു.

നടിക്കൊപ്പം നിന്നവർ

നടിക്കൊപ്പം നിന്നവർ

പ്രമുഖ നടിയെ കൊച്ചിയില്‍ വെച്ച് കാറില്‍ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ നടിക്കൊപ്പം നില്‍ക്കാന്‍ സിനിമയിലെ പ്രമുഖര്‍ പലരും മടിച്ചപ്പോള്‍ പാര്‍വ്വതിയടക്കമുളള നടിമാരാണ് പിന്തുണയുമായി മുന്നോട്ട് വന്നത്. സിനിമയിലെ സ്ത്രീകള്‍ക്കായി സ്വന്തം സംഘടന ഉണ്ടാക്കാനും അവര്‍ക്കായി.

വിചാരണ തുടങ്ങിയില്ല

വിചാരണ തുടങ്ങിയില്ല

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല. നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ കോപ്പി ആവശ്യപ്പെട്ടും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുമടക്കം എട്ടാം പ്രതി സ്ഥാനത്തുളള ദിലീപിന്റെ ഹര്‍ജികള്‍ വിവിധ കോടതികളുടെ പരിഗണനയിലാണ്.

വിമർശിച്ച് പാർവ്വതി

വിമർശിച്ച് പാർവ്വതി

ഈ ഹര്‍ജികളില്‍ തീര്‍പ്പാകാത്തത് കൊണ്ട് തന്നെ വിചാരണ തുടങ്ങാനുമായിട്ടില്ല. കേസിന്റെ വിചാരണ വൈകിപ്പിക്കുക എന്നതാണ് ദിലീപിന്റെ ഉദ്ദേശമെന്ന് നേരത്തെ പ്രോസിക്യൂഷന്‍ വിമര്‍ശിച്ചിരുന്നു. കേസിന്റെ വിചാരണ മനപ്പൂര്‍വ്വം വൈകിപ്പിക്കുന്നതിനെതിരെ തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ് പാര്‍വ്വതി തിരുവോത്ത്.

പ്രതികൾ സ്വയം തുറന്ന് കാട്ടുന്നു

പ്രതികൾ സ്വയം തുറന്ന് കാട്ടുന്നു

വിചാരണ വൈകിപ്പിക്കുന്നതിലൂടെ പ്രതികള്‍ സ്വയം തുറന്ന് കാട്ടുകയാണ് ചെയ്യുന്നതെന്ന് പാര്‍വ്വതി പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ സാമൂഹ്യ വിചാരണയാണ് ഇപ്പോഴും നടക്കുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വ്വതി പറഞ്ഞു. ചുറ്റും നടക്കുന്നത് കാണുന്നവര്‍ക്ക് സത്യം ബോധ്യപ്പെടും.

നീതി ലഭിക്കുക തന്നെ ചെയ്യും

നീതി ലഭിക്കുക തന്നെ ചെയ്യും

കൂറുമാറ്റം അടക്കമുളള കാര്യങ്ങള്‍ അവര്‍ ചെയ്യിപ്പിക്കുന്നതും ചെയ്യുന്നതുമെല്ലാം ആളുകള്‍ കാണുന്നുണ്ടെന്നും പാര്‍വ്വതി തുറന്നടിച്ചു. അതുവഴി സത്യം പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ തനിക്കോ ഡബ്ല്യൂസിസിക്കോ ആശങ്കയില്ല. വിചാരണ എത്ര വൈകിപ്പിച്ചാലും നീതി ലഭിക്കുക തന്നെ ചെയ്യുമെന്നും പാര്‍വ്വതി പറഞ്ഞു.

പ്രശ്നപരിഹാരമുണ്ടായില്ല

പ്രശ്നപരിഹാരമുണ്ടായില്ല

താരസംഘടനയായ അമ്മയുമായുളള പ്രശ്‌നങ്ങളൊന്നും ഇതുവരെ പരിഹരിക്കപ്പെട്ടില്ല എന്നതും നടി ചൂണ്ടിക്കാട്ടി. അമ്മയുമായുളള പ്രശ്‌നം പരിഹരിക്കാനുളള ശ്രമങ്ങളില്‍ പുരോഗതിയൊന്നും ഇല്ല. അമ്മയുടെ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ അനുകൂല നീക്കമൊന്നും ഉണ്ടായിട്ടില്ലെന്നും പാര്‍വ്വതി തുറന്ന് പറഞ്ഞു.

ചർച്ചയ്ക്ക് എന്നും തയ്യാർ

ചർച്ചയ്ക്ക് എന്നും തയ്യാർ

രാജിവെച്ച നടിമാരെ തിരിച്ചെടുക്കുക എന്നതടക്കമുളള ആവശ്യങ്ങളില്‍ അമ്മ നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം എന്നാണ് ആഗ്രഹിക്കുന്നത് എന്നും പാര്‍വ്വതി പറഞ്ഞു. ഡബ്ല്യൂസിസി എന്നും ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. എന്നാല്‍ അമ്മ നേതൃത്വം ബഹുമാനം നേടിയെടുത്താലേ അത് തിരിച്ച് കൊടുക്കാനാവൂ എന്നും പാര്‍വ്വതി വ്യക്തമാക്കി.

കൊച്ചിയിലെത്തിച്ച കുഞ്ഞിനെ 'ന്യൂനപക്ഷ ജിഹാദി'യുടെ വിത്തെന്ന് ആക്ഷേപിച്ച് 'ഹിന്ദുരാഷ്ട്ര സേവകൻ'!

English summary
Actress Attack Case: Parvathy against delay in trial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X