നടിയുടെ ചിത്രങ്ങള്‍ മാത്രമല്ല; ദിലീപ് ആവശ്യപ്പെട്ടത് വേറെയും, എല്ലാം പൊളിച്ചടുക്കി പോലീസ്

  • Posted By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ വാദം കേള്‍ക്കുന്നതാണ് രംഗം. പോലീസിന്റെ വാദങ്ങളെ ഖണ്ഡിച്ച് ദിലീപ് സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയിലാണ് വാദം. ഇത്തവണ പോലീസ് എന്തു തെളിവാണ് ദിലീപിനെതിരേ ഹാജരാക്കുക എന്നതായിരുന്നു എല്ലാവരുടെയും നോട്ടം.

ഒടുവില്‍ പോലീസെത്തിയത് എല്ലാവരെയും ഞെട്ടിക്കുന്ന തെളിവുകളുമായി. ആക്രമണത്തിന് ഇരയായ നടിയുടെ നഗ്ന ഫോട്ടോ എടുക്കാന്‍ പറഞ്ഞുവെന്നത് മാത്രമാണ് തനിക്കെതിരായ ആരോപണമെന്ന് ദിലീപ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ അത് മാത്രമല്ല ദിലീപ് ചെയ്തതെന്ന് പോലീസ് പറയുന്നു.

കൃത്യമായ വിവരങ്ങള്‍ നല്‍കി

കൃത്യമായ വിവരങ്ങള്‍ നല്‍കി

നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് കൃത്യമായ വിവരങ്ങള്‍ നല്‍കിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ദിലീപ് പറഞ്ഞ പോലെ വെറും ഫോട്ടോ എടുക്കല്‍ മാത്രമല്ല നിര്‍ദേശിച്ചതെന്നും പോലീസ് ചൂണ്ടിക്കാട്ടി.

അടച്ചിട്ട കോടതി മുറിയില്‍

അടച്ചിട്ട കോടതി മുറിയില്‍

അടച്ചിട്ട കോടതി മുറിയിലാണ് ജാമ്യഹര്‍ജിയില്‍ വാദം കേട്ടത്. എന്താണ് കോടതിയില്‍ നടന്നതെന്ന് വ്യക്തമല്ല. എന്നാല്‍ പോലീസ് വാദം സംബന്ധിച്ച് മാതൃഭൂമിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

എങ്ങനെയെല്ലാം ആക്രമിക്കണം

എങ്ങനെയെല്ലാം ആക്രമിക്കണം

ചിത്രങ്ങള്‍ എടുത്തു നല്‍കണം എന്നതിനപ്പുറം ദിലീപ് മറ്റു പല കാര്യങ്ങളും ആവശ്യപ്പെട്ടു. എങ്ങനെയെല്ലാം ആക്രമിക്കണം എന്നതും ദിലീപ് നിര്‍ദേശിച്ചുവെന്നാണ് പോലീസ് പറയുന്നത്.

ദിലീപിന് കനത്ത തിരിച്ചടി

ദിലീപിന് കനത്ത തിരിച്ചടി

ഏതൊക്കെ രീതിയില്‍ നടിയെ ആക്രമിക്കണം, ഫോട്ടോ എടുക്കണം എന്നീ കാര്യങ്ങളും ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമാണ് പോലീസ് കോടതിയെ ബോധിപ്പിച്ചത്. ദിലീപിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് പോലീസ് നടപടി.

 വിധി പറയുന്നത് തിങ്കളാഴ്ച

വിധി പറയുന്നത് തിങ്കളാഴ്ച

പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ഏറെ നേരം നീണ്ടു. ഉച്ചയ്ക്ക് ശേഷമാണ് വാദം തുടങ്ങിയത്. നാലരയോടെ വാദം പൂര്‍ത്തിയായി. വിധി പറയുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

കാവ്യയ്ക്കും തിങ്കളാഴ്ച വിധിദിനം

കാവ്യയ്ക്കും തിങ്കളാഴ്ച വിധിദിനം

തിങ്കളാഴ്ച തന്നെയാണ് ദിലീപിന്റെ ഭാര്യ കാവ്യാമാധവന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്. നാദിര്‍ഷ നല്‍കിയ ഹര്‍ജിയും അന്ന് തന്നെയാണ് പരിഗണിക്കുക.

റിമാന്റ് 14 ദിവസം കൂടി നീട്ടി

റിമാന്റ് 14 ദിവസം കൂടി നീട്ടി

ദിലീപിന്റെ റിമാന്റ് കാലാവധി ശനിയാഴ്ച പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കാന്‍ പോലീസ് തീരുമാനിച്ചത്. എന്നാല്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായ ഉടനെ തന്നെ റിമാന്റ് കാലാവധി 14 ദിവസം കൂടി നീട്ടി കോടതി ഉത്തരവിടുകയായിരുന്നു.

രണ്ടാംതവണയാണിത്

രണ്ടാംതവണയാണിത്

രണ്ടാംതവണയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപ് ജാമ്യഹര്‍ജിയുമായി എത്തുന്നത്. കേസില്‍ അറസ്റ്റിലായ ഉടനെ അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി തള്ളിയിരുന്നു.

 നേരിട്ട് ഹൈക്കോടതിയില്‍

നേരിട്ട് ഹൈക്കോടതിയില്‍

പിന്നീട് ദിലീപ് ജില്ലാ കോടതിയെ സമീപിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അദ്ദേഹം ഹൈക്കോടതിയെ ആണ് സമീപിച്ചത്. ഹൈക്കോടതി രണ്ടുതവണ ദിലീപിന്റെ ജാമ്യഹര്‍ജി തള്ളി. പോലീസിന്റെ വാദം കണക്കിലെടുത്താണ് ഹൈക്കോടതി നടപടിയെടുത്തത്.

ഹൈക്കോടതിയുടെ ചില പരാമര്‍ശങ്ങള്‍

ഹൈക്കോടതിയുടെ ചില പരാമര്‍ശങ്ങള്‍

എന്നാല്‍ അടുത്തിടെ പോലീസിനെതിരേ ഹൈക്കോടതി ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത് ദിലീപിന് അനുകൂലമായ പലരും വ്യാഖ്യാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ദിലീപ് വീണ്ടും ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actress Attack case: Police reaction of Dileep bail plea

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്