നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും; നാടകീയ രംഗങ്ങള്‍? അന്തംവിട്ട് സിനിമാലോകം!!

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനം. ദിലീപിന്റെ സുഹൃത്തായ നാദിര്‍ഷയോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് നിര്‍ദേശിച്ചു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരക്കാനാണ് പോലീസ് തീരുമാനം.

നേരത്തെ നാദിര്‍ഷയെ 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. അന്ന് ദിലീപിനെയും ചോദ്യം ചെയ്തു. പിന്നീട് ഇരുവരെയും രാത്രി വൈകി വിട്ടയച്ചു. ശേഷം മറ്റൊരു ദിവസമാണ് ദിലീപിനോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടതും അറസ്റ്റ് രേഖപ്പെടുത്തിയതും.

നാദിര്‍ഷയുടെ കാര്യത്തിലും

നാദിര്‍ഷയുടെ കാര്യത്തിലും

സമാനമായ സാഹചര്യം നാദിര്‍ഷയുടെ കാര്യത്തിലും ഉണ്ടാകുമോ എന്ന ആശങ്ക സിനിമാ ലോകത്ത് പരന്നിട്ടുണ്ട്. നാദിര്‍ഷയെ വിശദമായി ചോദ്യം ചെയ്താല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്ന് അന്വേഷണ സംഘം കരുതുന്നു.

കൃത്യമായ തെളിവ് ലഭിച്ചിട്ടില്ല

കൃത്യമായ തെളിവ് ലഭിച്ചിട്ടില്ല

അതേസമയം, ഗൂഢാലോചനയില്‍ നാദിര്‍ഷക്കു പങ്കുണ്ടെന്ന് പോലീസിന് ഇതുവരെ കൃത്യമായ തെളിവ് ലഭിച്ചിട്ടില്ല. ചില സംശയങ്ങള്‍ മാത്രമാണിപ്പോഴും. ഇതില്‍ വ്യക്തത വരുത്തുകയാണ് വീണ്ടും വിളിപ്പിച്ചതിലെ ലക്ഷ്യം.

സുനി നാദിര്‍ഷയെ വിളിച്ചു

സുനി നാദിര്‍ഷയെ വിളിച്ചു

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്നു നാദിര്‍ഷയെ വിളിച്ചുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. നാദിര്‍ഷ തന്നെ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഭീഷണി ഫോണ്‍ വന്നത് സംബന്ധിച്ച് നാദിര്‍ഷയും ദിലീപും പോലീസിനെ അറിയിക്കുന്നത്.

അന്വേഷണം വഴിതിരിച്ചുവിടാന്‍

അന്വേഷണം വഴിതിരിച്ചുവിടാന്‍

എന്നാല്‍ ദിലീപിനെതിരായ അന്വേഷണം വഴിതിരിച്ചുവിടാന്‍ നാദിര്‍ഷ ശ്രമിക്കുന്നുണ്ടോ എന്ന് പോലീസിന് സംശയമുണ്ട്. മൂന്ന് തവണയാണ് പള്‍സര്‍ സുനി ജയിലില്‍ നിന്നു നാദിര്‍ഷയെ വിളിച്ചത്. ഇതില്‍ ഒരു തവണ അര മണിക്കൂറോളം ഫോണ്‍ വിളി നീണ്ടു.

അപ്പുണ്ണി പോലീസ് കസ്റ്റഡിയില്‍?

അപ്പുണ്ണി പോലീസ് കസ്റ്റഡിയില്‍?

അതേസമയം, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ പിടിക്കാന്‍ സാധിക്കാത്തത് പോലീസിന് തിരിച്ചടിയാണ്. പിടികൂടാനുള്ള എല്ലാ ശ്രമവും പോലീസ് നടത്തുന്നുണ്ട്. അതിനിടെ അപ്പുണ്ണിയെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

മൊഴികളില്‍ വൈരുദ്ധ്യം

മൊഴികളില്‍ വൈരുദ്ധ്യം

ദിലീപിനെയും നാദര്‍ഷയെയും നേരത്തെ മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്തിരുന്നു. ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തതില്‍ നിന്നു ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയിരുന്നു.

സംശയങ്ങള്‍ തീര്‍ക്കണം

സംശയങ്ങള്‍ തീര്‍ക്കണം

ഇതിലുള്ള സംശയങ്ങള്‍ തീര്‍ക്കുകയാണ് പോലീസിന്റെ ലക്ഷ്യം. എന്നാല്‍ നാദിര്‍ഷ എപ്പോള്‍ ഹാജരാകുമെന്ന് വ്യക്തമല്ല. ഞായറാഴ്ച ഹാജരാകുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സുനി എന്തിന് ഈ ഫോണില്‍

സുനി എന്തിന് ഈ ഫോണില്‍

നാദിര്‍ഷക്ക് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് പോലീസ് കാര്യമായും അന്വേഷിക്കുന്നത്. പള്‍സര്‍ സുനി എന്തിന് നാദിര്‍ഷയെ വിളിച്ചുവെന്ന കാര്യത്തില്‍ പോലീസിന് ഇപ്പോഴും വ്യക്തതയില്ല.

ദിലീപുമായി അടുത്ത ബന്ധം

ദിലീപുമായി അടുത്ത ബന്ധം

ദിലീപുമായി അടുത്ത ബന്ധമുള്ളതിനാലാണ് സുനി നാദിര്‍ഷയെ വിളിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. നാദിര്‍ഷയെ അറിയിച്ചാല്‍ വിവരം ദിലീപിന് കൈമാറുമെന്ന തോന്നലിലാകാം സുനി വിളിച്ചതെന്നും പറയപ്പെടുന്നു.

മറ്റു ചിലരെയും ചോദ്യം ചെയ്യും

മറ്റു ചിലരെയും ചോദ്യം ചെയ്യും

നാദിര്‍ഷക്ക് പുറമെ മറ്റു ചിലരെയും പോലീസ് ചോദ്യം ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ട്. ദിലീപിന്റെ ഭാര്യ കാവ്യാമാധവനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മാധ്യമങ്ങള്‍ വിഷയം കൊട്ടിഘോഷിക്കുമോ എന്ന ആശങ്കയിലാണ് കാവ്യമാധവനുമായി അടുപ്പമുള്ളവര്‍.

English summary
Actress attack case: Police seek to Nadirsha for Questioning
Please Wait while comments are loading...