ദിലീപിന് അതിവേഗ കുരുക്കിട്ട് പോലീസ്; നിര്‍ണായക സാക്ഷിമൊഴി, കുറ്റപത്രത്തിന് ശേഷം ചെയ്യുന്നത്

 • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് നടന്‍ ദിലീപ് നേരിടുന്നത്. 85 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ നടനെതിരേ ശക്തമായ നീക്കങ്ങളാണ് പോലീസ് നടത്തുന്നത്. കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിച്ച ശേഷം നടപടികള്‍ വൈകാതിരിക്കാന്‍ അടുത്ത ഒരു നീക്കം കൂടി പോലീസ് നടത്തും.

ആ വാര്‍ത്ത കേട്ട് ഞാന്‍ നടുങ്ങി; മഞ്ജുവാര്യര്‍ വെളിപ്പെടുത്തുന്നു, പിന്നീട് ശക്തമായ തീരുമാനമെടുത്തു

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരേ നിര്‍ണായക സാക്ഷിമൊഴികള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തില്‍ ഇനി കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിക്കേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കഴിഞ്ഞദിവസം എഡിജിപി സന്ധ്യ ഉള്‍പ്പെടുന്ന പോലീസ് സംഘം കേസിന്റെ പുരോഗതി വിലയിരുത്തിയിരുന്നു. എന്തു നീക്കമാണ് പോലീസ് നടത്താന്‍ പോകുന്നത്...

 അടുത്ത മാസം ആദ്യത്തില്‍

അടുത്ത മാസം ആദ്യത്തില്‍

പോലീസിന്റെ മുന്നിലുള്ള ആദ്യദൗത്യം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുക എന്നതാണ്. അടുത്ത മാസം ആദ്യത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം. അതിന് പിന്നാലെ പോലീസ് വീണ്ടും കോടതിയെ സമീപിക്കുമെന്നാണ് പുതിയ വിവരം.

അതിവേഗ കോടതിയിലേക്ക്

അതിവേഗ കോടതിയിലേക്ക്

കേസിന്റെ വിചാരണ നടപടികള്‍ അതിവേഗ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാകും പോലീസ് വീണ്ടും കോടതിയിലെത്തുക. പല പീഡനക്കേസുകളും വിചാരണ പോലും തുടങ്ങാതെ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ ദിലീപ് കേസില്‍ വിചാരണ വേഗത്തിലാക്കുന്നതിന് ശ്രമം നടത്താനാണ് പോലീസ് തീരുമാനം.

കോടതി കനിയണം

കോടതി കനിയണം

അക്കാര്യം കോടതിയില്‍ ആവശ്യപ്പെടും. എന്നാല്‍ കോടതി ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കണമെന്നില്ല. അനുകൂല തീരുമാനമെടുത്താല്‍ തന്നെ സര്‍ക്കാരിന്റെ പ്രതികരണം തേടാനാണ് സാധ്യത.

നിയമ ഭേദഗതി

നിയമ ഭേദഗതി

സര്‍ക്കാരും ഹൈക്കോടതിയും സംയുക്തമായി വേഗത്തില്‍ വിചാരണ നടത്തണമെന്ന തീരുമാനം കൈക്കൊണ്ടാല്‍ പ്രത്യേക കോടതി നിലവില്‍ വരും. സ്ത്രീ പീഡന കേസുകളില്‍ വേഗത്തില്‍ വിചാരണ നടത്തി വിധി പ്രഖ്യാപിക്കണമെന്ന സുപ്രീംകോടതി നിരീക്ഷണവും പുതിയ നിയമ ഭേദഗതിയുമാണ് അന്വേഷണ സംഘത്തിന്റെ ബലം.

രണ്ടാം കുറ്റപത്രം

രണ്ടാം കുറ്റപത്രം

നടി ആക്രമിക്കപ്പെട്ട കേസില്‍ നേരത്തെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇനി അനുബന്ധ കുറ്റപത്രമാണ് സമര്‍പ്പിക്കാന്‍ പോകുന്നത്. അത് നവംബര്‍ ആദ്യവാരത്തിലുണ്ടാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചനകള്‍.

അന്വേഷണ സംഘത്തിന്റെ നിലപാട്

അന്വേഷണ സംഘത്തിന്റെ നിലപാട്

നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടിയായിരുന്നുവെന്നും അത് കുറ്റകൃത്യത്തില്‍ പങ്കെടുക്കുന്നതിന് തുല്യമായ കുറ്റമായി കണക്കാക്കണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കുറ്റം ചെയ്തയാളും കുറ്റത്തിന് നിര്‍ബന്ധിച്ചയാളും വ്യത്യാസമില്ലെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.

യോഗം ചര്‍ച്ച ചെയ്തത്

യോഗം ചര്‍ച്ച ചെയ്തത്

കഴിഞ്ഞദിവസം എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ ദിലീപ് കേസിന്റെ നടപടികള്‍ അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. ദിലീപ് ഇപ്പോള്‍ 11ാം പ്രതിയാണ്. ഒന്നാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കേണ്ട കാര്യങ്ങളാണ് യോഗം ചര്‍ച്ച ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 കൂടുതല്‍ കുറ്റങ്ങള്‍

കൂടുതല്‍ കുറ്റങ്ങള്‍

ഗൂഢാലോചന കേസ് മാത്രമാണ് ദിലീപ് അറസ്റ്റിലാകുമ്പോള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, കൂട്ട ബലാല്‍സംഗം തുടങ്ങിയ വകുപ്പുകള്‍ കൂടി ദിലീപിനെതിരേ അനുബന്ധ കുറ്റപത്രത്തിലുണ്ടാകുമെന്നാണ് വിവരം.

 വലിയ തെളിവ് ശേഖരണം

വലിയ തെളിവ് ശേഖരണം

ഏറ്റവും വലിയ തെളിവ് ശേഖരണമാണ് ഇപ്പോള്‍ നടനെതിരേ പോലീസ് നടത്തുന്നത്. അടുത്തകാലത്തായി പോലീസ് സമര്‍പ്പിക്കുന്ന ശക്തമായതും കുറ്റമറ്റതുമായ കുറ്റപത്രമാകും ദിലീപിനെതിരേ കോടതിയില്‍ സമര്‍പ്പിക്കുക. തെളിവ് ശേഖരണം ഇപ്പോഴും തുടരുന്നുണ്ടെന്നാണ് സൂചന.

കാവ്യയും നാദിര്‍ഷയും

കാവ്യയും നാദിര്‍ഷയും

ദിലീപിന്റെ ഭാര്യ കാവ്യാമാധവനും സുഹൃത്ത് നാദിര്‍ഷയും നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളാകുമെന്നാണ് റിപ്പോര്‍ട്ട്. കുറ്റപത്രത്തില്‍ അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കും. കാവ്യയെയും നാദിര്‍ഷയെയും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ചോദ്യം ചെയ്തിരുന്നു. കാവ്യയെ ആലുവയിലെ വീട്ടിലെത്തിയും നാദിര്‍ഷയെ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചുമാണ് ചോദ്യം ചെയ്തത്.

കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളിക്കും

കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളിക്കും

ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളും പോലീസ് കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. ദിലീപിനെതിരേ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പോലീസ് ഭാഷ്യം. ഓരോ തെളിവ് സമര്‍ഥിക്കുന്നതിനും നാലും അഞ്ചും ഉപതെളിവുകളാണ് കുറ്റപത്രത്തിലുണ്ടാകുക.

അപ്പുണ്ണിയുടെ മൊഴി

അപ്പുണ്ണിയുടെ മൊഴി

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മൊഴിയും പോലീസ് ശേഖരിച്ചിരുന്നു. ഇയാളെ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. അപ്പുണ്ണി നല്‍കിയ മൊഴി ദിലീപിന് എതിരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യം പോലീസ് പരസ്യപ്പെടുത്തിയിട്ടില്ല. കുറ്റപത്രവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അന്വേഷണ സംഘത്തില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

നാലു പേരുടെ മൊഴി

നാലു പേരുടെ മൊഴി

ദിലീപിന് ജാമ്യം ലഭിച്ചതിന് ശേഷം പോലീസ് നാലു പേരുടെ മൊഴികൂടി രേഖപ്പെടുത്തിയിരുന്നു. ടിമി ടോമി ഉള്‍പ്പെടെ സിനിമാ മേഖലയില്‍ നിന്നുള്ള നാലുപേരുടെ മൊഴിയാണ് എടുത്തത്. ഇതിന് കോടതിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങുകയും ചെയ്തു. ദിലീപുമായും ആക്രമിക്കപ്പെട്ട നടിയുമായും മുമ്പ് മികച്ച ബന്ധമായിരുന്നു റിമി ടോമിക്ക്.

cmsvideo
  ദിലീപിന്റെ ഭാവി അവര്‍ തീരുമാനിക്കും | Dileep Case Latest | Oneindia Malayalam
  രഹസ്യമൊഴിക്ക് കാരണം

  രഹസ്യമൊഴിക്ക് കാരണം

  റിമി ടോമി ഉള്‍പ്പെടെ മിക്ക സാക്ഷികളുടെയും രഹസ്യമൊഴിയാണ് പോലീസ് ശേഖരിച്ചത്. പിന്നീട് മൊഴി മാറ്റാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് പോലീസ് ഇത്തരമൊരു നീക്കം നടത്തിയത്. മജിസ്ട്രേറ്റിന് മുമ്പില്‍ നല്‍കിയ മൊഴികള്‍ പലതും നടന് തിരിച്ചടിയാകുമെന്ന റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു.

  English summary
  Actress Attack case: Police to Seek for Fast Track Court Trail Against Dileep

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്