കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസ്: 'ഇവിടെ നീതി പുലരണം, ഞാൻ അതിജീവിതക്കൊപ്പം' - ജോ ജോസഫ്

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികരവുമായി തൃക്കാക്കരയിലെ ഉപ തെരഞ്ഞെടുപ്പിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥിയായ ഡോ ജോ ജോസഫ്. അതിജീവിതയ്ക്ക് പിന്തുണ നൽകിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താന്‍ അതിജീവിതക്കൊപ്പമാണെന്നും ഇവിടെ നീതി പുലരണമെന്നും അദ്ദേഹം വ്യക്തമാക്കി. വഞ്ചി സ്‌ക്വയറില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം ഉണ്ടായത്.

നന്മക്കൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് താൻ. ഇവിടെ നീതി നടപ്പാക്കുകയാണ് വേണ്ടത്. അതിജീവിതക്കൊപ്പമാണെന്നും ജോ ജോസഫ് പ്രതികരിച്ചു.

1

അതേസമയം, ഡബ്ല്യ സി സി എന്ന സംഘടന നടികളുടെ സംഘടന മാത്രമല്ലെന്ന് വ്യക്തമാക്കി സംഘടനാ അംഗം ആശ ആച്ചി ജോസഫ് രംഗത്ത് വന്നു. സമര വേദിയിൽ ആയിരുന്നു പ്രതികരണം ഉണ്ടായത്. സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള ഏതൊരു സ്ത്രീക്കും വന്നു ചേരാവുന്ന ഇടമാണ് ഡബ്ല്യ സി സി. വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന സംഘടനയ്ക്ക് അംഗ ബലം കുറവാണെന്നും ആശ ആച്ചി ജോസഫ് പ്രതികരിച്ചു.

സോണിയ ലക്ഷ്യമിടുന്നത് 2003ലെ തന്ത്രം; 180 സീറ്റില്‍ കോണ്‍ഗ്രസിനെ കാണാനേയില്ല... ആശങ്കസോണിയ ലക്ഷ്യമിടുന്നത് 2003ലെ തന്ത്രം; 180 സീറ്റില്‍ കോണ്‍ഗ്രസിനെ കാണാനേയില്ല... ആശങ്ക

2

ചില വിഷയത്തിൽ പ്രതികരിക്കാൻ ഡബ്ല്യ സി സി എന്തു കൊണ്ട് തയ്യാറാകുന്നില്ലെന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാൽ, പ്രതികരിക്കാന്‍ മാത്രം ഡബ്ല്യ സി സി എന്ന സംഘനയില്‍ ആളുകളില്ല എന്നതാണ് സത്യം. ആകെ 50 ഓളം വരുന്ന അംഗങ്ങൾ ഉളള സംഘടനയാണ് ഡബ്ല്യ സി സി. ഇതിൽ ഒരു സമയത്ത് എത്തിച്ചേരാന്‍ പറ്റുന്നത് നാല് പേര്‍ക്ക് മാത്രമാണെന്നും ആശ ആച്ചി ജോസഫ് വ്യക്തമാക്കുകയായിരുന്നു.

3

പിന്തുണ എന്ന് പറയുന്നത് ജനങ്ങളാണ്. അതിജീവിതയ്ക്ക് വേണ്ടി ജനങ്ങൾ മികച്ച പിന്തുണ നൽകുന്നു. എന്നാൽ, അതിജീവിതയ്ക്കേണ്ടി വന്ന ഈ സ്ത്രീകളുടെ കൂട്ടത്തിനെയും ജനങ്ങൾ കൂട്ടണമെന്ന് ആശ ആച്ചി ജോസഫ് ആവിശ്യപ്പെട്ടു. വഞ്ചി സ്‌ക്വയറില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു സംഘടനാ പ്രതിനിധി ആശ ആച്ചി ജോസഫ്. നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് പിന്തുണയറിയിച്ച് കൊണ്ടാണ് ഇവിടെ കൂട്ടായ്മ സംഘടിപ്പിച്ചത്.

കുഞ്ഞിനെക്കാൾ 'വാവയാണ്' പേർളി മാണി; പുതിയ ചിത്രങ്ങൾ വ്യത്യസ്തം; എല്ലാം വൈറൽ

5

ഇതിലായിരുന്നു തൃക്കാക്കരയിലെ ഉപ തെരഞ്ഞെടുപ്പിലെ എ ഡി എഫ് സ്ഥാനാര്‍ത്ഥിയായ ഡോ ജോ ജോസഫിന്റെയും സംഘടനാ അംഗം ആശ ആച്ചി ജോസഫിന്റെയും പ്രതികരണം ഉണ്ടായത്.

ആശ ആച്ചി ജോസഫിന്റ വാക്കുകൾ; -

'ഡബ്ല്യസിസി എന്ന സംഘടന നടികളുടെ സംഘടന മാത്രമല്ല. സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള ഏതൊരു സ്ത്രീക്കും വന്നു ചേരാവുന്ന ഇടമാണ്. അതൊരു കലക്ടീവാണ്. ഹൈറാര്‍ക്കിക്കല്‍ ഓര്‍ഗനൈസേഷന്‍ അല്ല. അതിനാല്‍ സംഘടനയ്ക്ക് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങി ഔദ്യോഗികമായ ഭാരവാഹിത്വം ഇല്ല. അങ്ങനെ അറിയുന്ന ഹൈറാര്‍ക്കികള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടന രാഷ്ട്രീയത്തിലും മറ്റ് പ്ലാറ്റ്ഫോമുകളിലും കുറവാണ്.

5

'അതിനാല്‍ ഡബ്ല്യുസിസി തെരഞ്ഞെടുത്തിരിക്കുന്ന വഴിയും ഉദ്ദേശ്യം പോലെ തന്നെ വ്യത്യസ്തമാണ്. സിനിമയുടെ ഉള്ളില്‍ തന്നെയുള്ള വളരെ വലിയ ഉച്ചനീചത്വങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കാതെ ഒരു സ്ത്രീയുടെ ശരീരത്തെ അധിക്ഷേപിക്കുന്നതില്‍ മാത്രം പ്രതികരിക്കാനേ ഡബ്ല്യു സി സി ക്ക് കഴിയുന്നുള്ളൂ എന്ന് സമ്മതിക്കുന്നു. കാരണം ഞങ്ങള്‍ ആകെ ഉള്ളത് ഏകദേശം 50 പേരാണ്. ഈ 50 പേരില്‍ തന്നെ ഒരു സമയത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് അഞ്ച് പേര്‍ക്കോ നാലു പേര്‍ക്കോ ആണ്. ഈ നാല് പേരാണ് നിങ്ങളീ പറയുന്ന കൂട്ടര്‍'.

6

'ഡബ്ല്യ സി സി ചില കാര്യങ്ങളില്‍ പ്രതികരിക്കുന്നില്ലേ എന്ന് ചിലര്‍ ചോദിക്കുമ്പോള്‍ നമുക്ക് ശരിക്കും പറഞ്ഞാല്‍ ആളില്ലാത്തത് കൊണ്ടാണ്. ഈ ആളുകള്‍, പിന്തുണ എന്ന് പറയുന്നത് നിങ്ങളാണ്. അതിജീവിതയ്ക്ക് കൊടുക്കുന്ന അതേ പിന്തുണയില്‍ അതിജീവിതയ്ക്കേണ്ടി വന്ന ഈ സ്ത്രീകളുടെ കൂട്ടത്തിനെയും നിങ്ങള്‍ കൂട്ടണം,'. 'പലരും ഡബ്ല്യ സി സി യെ സെലിബ്രറ്റികളുടെ സംഘടനയെന്നും സവര്‍ണ സ്ത്രീകളുടെ സംഘടനയെന്നും അടിവരയിടുമ്പോള്‍ വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് ഇന്റര്‍സെക്ഷണലായിട്ട് ഫെമിനിസിത്തെ കാണുന്ന എല്ലാവര്‍ക്കും നീതി ഉറപ്പാക്കണം, തുല്യത ഉറപ്പാക്കണം എന്നാഗ്രഹിക്കുന്ന തുല്യ അവസരം, തുല്യ വേതനം എന്ന് പറയുന്ന ഒരു സംഘടനയാണ്,' ആശ ആച്ചി ജോസഫ് പ്രതികരിച്ചു.

English summary
actress attack case; thrikkakkara ldf candidate jo joseph reacted to support over this case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X