Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യാമാധവനെ നാളെ വിസ്തരിക്കില്ല; പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു, എല്ലാം 8ന് ശേഷം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ കോടതി നിര്‍ത്തിവച്ചു. കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിഭാഷകന് കൊറോണ രോഗം ബാധിച്ച സാഹചര്യത്തിലാണിത്. അടുത്ത മാസം എട്ട് വരെയാണ് കോടതി നടപടികള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. സാക്ഷി വിസ്താരം പുരോഗമിക്കുന്നതിനിടെയാണ് അഭിഭാഷകന് കൊറോണ രോഗം ബാധിച്ചത്. ഈ സാഹചര്യത്തില്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ഇക്കാര്യം വിചാരണ കോടതി അംഗീകരിച്ചു.

12

വിചാരണയ്ക്ക് കൂടുതല്‍ സമയം തേടി കോടതി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നടപടികള്‍ വൈകുന്ന സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ആവശ്യം. അതിനിടെയാണ് അഭിഭാഷകന് കൊറോണ വന്നത്. അഭിഭാഷകന്റെ ഓഫീസിലുള്ളവരെല്ലാം ക്വാറന്റൈനിലാണ്. നിലവില്‍ ഷെഡ്യൂള്‍ ചെയ്ത സാക്ഷി വിസ്താരങ്ങളെല്ലാം മാറ്റിവച്ചു. ദിലീപിന്റെ ഭാര്യ കാവ്യാമാധവനെ വ്യാഴാഴ്ച വിസ്തരിക്കാന്‍ തീരുമാനിച്ചിരുന്നു. പുതിയ പശ്ചാത്തലത്തില്‍ അത് നടക്കില്ല. ഫെബ്രുവരി രണ്ടിന് സംവിധായകന്‍ നാദിര്‍ഷയുടെ വിസ്താരവും നടക്കില്ലെന്ന് ഉറപ്പായി.

അതിനിടെ, കേസില്‍ മാപ്പ് സാക്ഷിയായ പത്താം പ്രതി വിപിന്‍ ലാലിന് ഹൈക്കോടതി ജാമ്യം നല്‍കി. തനിക്കെതിരെ വിചാരണ കോടതി പുറപ്പെടുവിച്ച വാറണ്ട് ചോദ്യം ചെയ്താണ് വിപിന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. വിചാരണ കോടതിയില്‍ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയായ ഇയാള്‍ നിലവില്‍ കാസര്‍കോട്ടെ ബന്ധു വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടെയെത്തി ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് വിപിന്‍ നേരത്തെ പറഞ്ഞിരുന്നു. 2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള കാര്‍ യാത്രയ്ക്കിടെ യുവനടി ആക്രമിക്കപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+