നടിയെ ആക്രമിച്ച കേസിൽ നടൻ മുകേഷിന്റെ മൊഴിയെടുത്തു; പോലീസിന് അറിയേണ്ടത് ഇതൊക്കെ...

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടനും എംഎൽഎയുമായ മുകേഷിന്റെ മൊഴി എടുത്തു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചന നടക്കുന്ന സമയത്ത് മുഖ്യപ്രതി പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുകേഷിന്റെ മൊഴിയെടുത്തത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെക്കുറിച്ചുളള വിവരങ്ങള്‍ പോലീസ് ചോദിച്ചതായി മുകേഷ് പറഞ്ഞു.

ഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എംഎല്‍എമാര്‍ എല്ലാവരും തിരുവനന്തപുരത്താണ്. ഇതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം തലസ്ഥാനത്തേക്ക് എത്തിയത്. അതേസമയം എംഎല്‍എമാരായ പി.ടി തോമസ്,അന്‍വര്‍ സാദത്ത് എന്നിര്‍ക്കും മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.നടി ആക്രമിക്കപ്പെട്ടതിന് ശേഷം പിടി തോമസ് നടന്‍ ലാലിന്റെ വീട്ടിലെത്തുകയും ആദ്യാവസാനം ഉണ്ടാകുകയും ചെയ്തിരുന്നു. അന്‍വര്‍ സാദത്തിനെതിരെ ദിലീപുമായി ചേര്‍ത്ത് നിരവധി ആരോപണങ്ങളാണ് ഉയരുന്നത്.

മുകേഷിന്റെ ഡ്രൈവർ

മുകേഷിന്റെ ഡ്രൈവർ

ദിലീപ് നായകനായ സൗണ്ട് തോമയെന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. കൂടാതെ അമ്മ ഷോയുടെ സമയത്തും മുകേഷിന്റെ ഡ്രൈവറായി പള്‍സര്‍ സുനി എത്തിയിരുന്നു.

പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ്

മുകേഷിനെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.

പിടി തോമസിന്റെ മൊഴി എടുക്കുന്നത് മാറ്റി

പിടി തോമസിന്റെ മൊഴി എടുക്കുന്നത് മാറ്റി

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ പി ടി തോമസ് എംഎല്‍എയുടെ മൊഴിയെടുക്കല്‍ മാറ്റി. മൊഴിയെടുക്കുന്നതിന് തടസ്സങ്ങളുണ്ടെന്ന് നിയമസഭാ സെക്രട്ടേറിയേറ്റ് അറിയിച്ചതിനേത്തുടര്‍ന്നാണിത്.

നടപടി ക്രമങ്ങൾ പാലിച്ചില്ല

നടപടി ക്രമങ്ങൾ പാലിച്ചില്ല

എംഎല്‍എമാരുടെ മൊഴിയെടുക്കുന്നതില്‍ നടപടിക്രമങ്ങള്‍ പാലിക്കാതിരുന്നതിന് സ്പീക്കര്‍ അതൃപ്തിയറിയിച്ചു.

21ന് മൊഴിയെടുക്കും

21ന് മൊഴിയെടുക്കും

മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് അന്വേഷണസംഘം എംഎല്‍എ ഹോസ്റ്റലിലെത്തി മുകേഷിന്റെ മൊഴിയെടുത്തത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 21ന് പി ടി തോമസിന്റെ മൊഴിയെടുക്കും.

സ്പീക്കർ അറിഞ്ഞത് മൊഴി എടുത്ത ശേഷം

സ്പീക്കർ അറിഞ്ഞത് മൊഴി എടുത്ത ശേഷം

എംഎല്‍എമാരായ മുകേഷ്, അന്‍വര്‍ സാദത്ത് എന്നിവരുടെ മൊഴി എംഎല്‍എ ഹോസ്റ്റലില്‍ നിന്നും രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം മാധ്യമങ്ങളില്‍ കണ്ടശേഷമാണ് മൊഴിയെടുത്ത വിവരം സ്പീക്കര്‍ അറിഞ്ഞിരുന്നത്.

ചീഫ് മാര്‍ഷലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ചീഫ് മാര്‍ഷലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ഉടന്‍ തന്നെ നിയമസഭാ സെക്രട്ടറിയേററ്റിലെ ചീഫ് മാര്‍ഷലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും മൊഴിയെടുക്കുന്നതിന് മുന്‍പായി അനുമതി വാങ്ങിയിരുന്നോ എന്നാരായുകയും ചെയ്തിരുന്നു.

English summary
Actress attacked case; Police investigation against Mukesh MLA
Please Wait while comments are loading...