ആട്ടിറച്ചി കിട്ടിയില്ല, ഗ്രേറ്റ് ഫാദർ സിനിമ കാണാൻ പോലും പറ്റിയില്ല.. ദിലീപിന് ജയിലിൽ സംഭവിക്കുന്നത്!

  • By: Kishor
Subscribe to Oneindia Malayalam

എത്താൻ വൈകി; ജയിലിൽ ദിലീപിന് ആട്ടിറച്ചി മിസ്സായി - മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം നൽകിയ തലക്കെട്ടായിരുന്നു ഇത്. നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന സൂപ്പർതാരം ദിലീപിന് തടവുകാര്‍ക്ക് വിളമ്പുന്ന ആട്ടിറച്ചി കിട്ടിയില്ല. തടവുകാർക്ക് വിളമ്പുന്ന ദിവസമായിരുന്നു ശനിയാഴ്ച. ഭക്ഷണത്തിനായുള്ള കണക്കെടുപ്പ് നടത്തുന്ന നാല് മണിക്ക് ദിലീപ് ജയിലിൽ ഇല്ലാത്തത് കൊണ്ടായിരുന്നത്രെ ദിലീപിന് ഇറച്ചി മിസായത് എന്താല്ലേ.

ജയിലിലെ കക്കൂസിൽ ദിലീപിന് പൊട്ടിയ ബക്കറ്റും കപ്പും.. മിമിക്രി താരം കൂട്ടിക്കൽ ജയചന്ദ്രനെ ട്രോളി സോഷ്യൽ മീഡീയ... പാവം നടൻ!!!

കൊടുത്തിട്ടും കഴിച്ചില്ല

കൊടുത്തിട്ടും കഴിച്ചില്ല

തടവുകാരിലൊരാള്‍ ദിലീപിന് ഭക്ഷണം നല്‍കാൻ തയ്യാറായെങ്കിലും ദിലീപ് സ്വീകരിച്ചില്ല എന്നായിരുന്നു റിപ്പോർട്ട്. കൊതുകുകടി കാരണം ഉറങ്ങാൻ പറ്റിയില്ല തുടങ്ങിയ വാർത്തകൾ വേറെ. ഇതിന്റെയെല്ലാം പുറമേയാണ് ദിലീപിന് ജയിലിൽ വെച്ച് സിനിമ കാണാൻ പറ്റാത്ത വിഷമം. ഇങ്ങനെ എന്തൊക്കെയാണ് ദിലീപ് ജയിലിൽ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന കാര്യങ്ങളാണ് റിപ്പോർട്ടുകളിൽ നിറയെ.

മിസ്സായത് ഗ്രേറ്റ് ഫാദർ

മിസ്സായത് ഗ്രേറ്റ് ഫാദർ

മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദറാണ് ദിലീപിന് കാണാൻ പറ്റാതെ പോയത്. അതും തന്റേതല്ലാത്ത കാരണം കൊണ്ട്. എല്ലാ ഞായറാഴ്ചകളിലും രാവിലെ തടവുകാരെ സിനിമ കാണിക്കാറുണ്ടല്ലോ. മമ്മൂട്ടി നായകനായ ദി ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയാണ് ഇന്നലെ ഞായറാഴ്ച പ്രദര്‍ശിപ്പിച്ചത്. എന്നാൽ ദിലീപിന് ഈ സിനിമ കാണാൻ പറ്റിയില്ല. പ്രതികളെ പരസ്പരം സ്വാധീനിക്കാന്‍ സാധ്യതയുള്ളത് കൊണ്ടാണത്രെ ദിലീപിനെ സിനിമ കാണാൻ വിടാതിരുന്നത്.

ഉറങ്ങിത്തീർത്ത് ദിലീപ്

ഉറങ്ങിത്തീർത്ത് ദിലീപ്

മറ്റ് തടവുപുള്ളികൾ സിനിമ കാണുമ്പോൾ ദിലീപ് സ്വന്തം സെല്ലിൽ കിടന്നുറങ്ങുകയായിരുന്നത്രെ. സഹതടവുകാര്‍ കത്തിച്ചുവെച്ച കൊതുകുതിരികളുടെ സഹായത്തോടെയായിരുന്നു ജനപ്രിയ നായകന്റെ ഉറക്കം. രാവും പകലും നീണ്ട ചോദ്യം ചെയ്യലിന്റെ ക്ഷീണത്തിലായിരുന്നത്രെ താരം. ദിലീപിന്റെ തമാശ ചിത്രങ്ങളാണത്രെ തടവുകാര്‍ക്ക് വേണ്ടി പ്രദർശിപ്പിക്കാറുള്ളത്. എന്നാൽ ദീലിപുള്ളത് കൊണ്ടാകാം മമ്മൂട്ടി ചിത്രമാണ് ജയിലിൽ പ്രദർശിപ്പിച്ചത്.

ഇത്തവണ ഭക്ഷണം കിട്ടി

ഇത്തവണ ഭക്ഷണം കിട്ടി

ശനിയാഴ്ച വൈകിട്ടാണ് ദിലീപ് ആലുവ സബ് ജയിലിലെത്തിയത്. സഹതടവുകാരന്‍ ദിലീപിന് വേണ്ടി ഭക്ഷണം വാങ്ങി സൂക്ഷിച്ചിരുന്നു. സഹതടവുകാരുമായും ജയില്‍ ജീവനക്കാരുമായും താരം സംസാരിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. സിനിമാ താരമായതിന്റെ പ്രത്യേക പരിഗണനയൊന്നും ജയില്‍ അധികൃതര്‍ ദിലീപിന് നൽകുന്നില്ല.

English summary
Actress attack case: What is actor Dileep doing in Jail?
Please Wait while comments are loading...