ദിലീപ് ദുബായിലേക്ക് പറക്കുന്നത് പോലീസിന് പണി കൊടുത്ത്; കോടതിയില്‍ ഹര്‍ജി, ഉദ്യോഗസ്ഥനെ വിളിപ്പിക്കും

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് ദുബായിലേക്ക് പോകുന്നതിന് കോടതിയിലെത്തി പാസ്‌പോര്‍ട്ട് കൈപ്പറ്റി. വൈകീട്ട് 3.40 ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ ദിലീപ് പാസ്‌പോര്‍ട്ട് കൈപ്പറ്റിയ ശേഷം പോലീസിന് കൊടുത്തത് കിടിലന്‍ പണി. കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ദിലീപ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

തന്ത്രപരമായ നീക്കമാണ് ദിലീപ് നടത്തിയത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. അനുബന്ധ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വിവാദമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ദിലീപ് പോലീസിനെതിരേ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇനി കോടതിയുടെ നടപടി എന്തായിരിക്കുമെന്ന് കാത്തിരിക്കാം...

 വിവരങ്ങള്‍ പുറത്തായത്

വിവരങ്ങള്‍ പുറത്തായത്

കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായത് ദിലീപിന് ഏറെ തിരിച്ചടിയാണ്. ദിലീപിനെതിരേ പോലീസ് ഗുരുതരമായ ആരോപണങ്ങളാണ് കുറ്റപത്രത്തില്‍ ഉന്നയിച്ചിട്ടുള്ളത്. ഇതില്‍ പലതും നടന്റെ പ്രതിഛായക്ക് മങ്ങലേല്‍ക്കുന്നതാണ്.

നടപടി സ്വീകരിക്കണം

നടപടി സ്വീകരിക്കണം

ഈ സാഹചര്യത്തിലാണ് കുറ്റപത്രം ചോര്‍ന്നതനെതിരേ നടപടി സ്വീകരിക്കണമെന്ന് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് തൊട്ടു മുമ്പുള്ള ദിവസം മാധ്യമങ്ങള്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ എന്ന് സൂചിപ്പിച്ച് നിരവധി കാര്യങ്ങള്‍ പുറത്തുവിട്ടിരുന്നു.

കോടതി പരിശോധിക്കുംമുമ്പ്

കോടതി പരിശോധിക്കുംമുമ്പ്

മറ്റൊരു പ്രശ്‌നം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് ശേഷമാണ് കുറ്റപത്രം കോടതിയിലെത്തിയത്. കോടതി കുറ്റപത്രം പരിശോധിച്ച ശേഷം ഫയലില്‍ സ്വീകരിക്കേണ്ട നടപടികള്‍ നടക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ക്ക് വിവരങ്ങളെല്ലാം ലഭിച്ചിരുന്നു. ആരാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് എന്നും അവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് ദിലീപിന്റെ ആവശ്യം.

ഉദ്യോഗസ്ഥന്‍ വരേണ്ടി വരുമോ?

ഉദ്യോഗസ്ഥന്‍ വരേണ്ടി വരുമോ?

അഭിഭാഷകര്‍ക്കൊപ്പമാണ് ദിലീപ് പാസ്‌പോര്‍ട്ട് സ്വീകരിക്കുന്നതിന് കോടതിയിലെത്തിയത്. ഇതിനിടെയാണ് കുറ്റപത്രം ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുവെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.

ബുധനാഴ്ച ഉദ്ഘാടനം

ബുധനാഴ്ച ഉദ്ഘാടനം

ആറ് ദിവസം വിദേശത്തേക്ക് പോകാനാണ് കോടതി പാസ്‌പോര്‍ട്ട് ദിലീപിന് നല്‍കിയിരിക്കുന്നത്. ദിലീപ് ഭാര്യ കാവ്യാമാധവന്‍, മകള്‍ മീനാക്ഷി എന്നിവര്‍ക്കൊപ്പമാണ് ദുബായില്‍ പോകുന്നത്. ചൊവ്വാഴ്ച ദുബായിലെത്തും. ബുധനാഴ്ചയാണ് ദേ പുട്ട് റസ്റ്ററന്റിന്റെ ഉദ്ഘാടനം.

നാദിര്‍ഷയും ഒപ്പം

നാദിര്‍ഷയും ഒപ്പം

ദിലീപിന്റെ കൂടെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും കുടുംബവുമുണ്ട്. നാദിര്‍ഷയുടെ ഉമ്മയാണ് റസ്റ്ററന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ദിലീപിന്റെ റസ്റ്ററന്റില്‍ പങ്കാളി കൂടിയാണ് നാദിര്‍ഷ. മറ്റു അഞ്ച് വ്യവസായികളും പങ്കാളികളാണ്. ദുബായിലെ കരാമയിലാണ് ദേ പുട്ടിന്റെ വിദേശത്തെ ആദ്യ സംരഭം വരുന്നത്.

പോലീസും കോടതിയിലേക്ക്

പോലീസും കോടതിയിലേക്ക്

അതേസമയം മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാന്‍ പോലീസും തീരുമാനിച്ചിട്ടുണ്ട്. ദിലീപിനെ എട്ടാം പ്രതിയാക്കി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിന്‍മേലുള്ള വിവരങ്ങള്‍ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് പോലീസ് നീക്കം. മാധ്യമചര്‍ച്ചകള്‍ വിലക്കണമെന്നാവശ്യപ്പെട്ടാണ് പോലീസ് കോടതിയെ സമീപിക്കുക. മജിസ്ട്രേറ്റ് കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ട് പ്രത്യേക ഹര്‍ജി സമര്‍പ്പിക്കും. സാക്ഷികളില്‍ പ്രധാനപ്പെട്ടവര്‍ ഇക്കാര്യം പോലീസിനോട് ആവശ്യപ്പെട്ടിരുന്നുവത്രെ.

അവസരം തടയാന്‍ പോലീസ്

അവസരം തടയാന്‍ പോലീസ്

കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പായി വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ വിവരങ്ങള്‍ വച്ച് നിരവധി ചര്‍ച്ചകളും തുടര്‍ച്ചയായി നടന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തരം ചര്‍ച്ചകളും പ്രതിഭാഗത്തിന് സാക്ഷികളെ സ്വാധീനിക്കാനുള്ള അവസരവും തടയുന്നതിനാണ് പോലീസ് ശ്രമിക്കുന്നത്.

 സാധ്യത കൂടുതല്‍

സാധ്യത കൂടുതല്‍

സിആര്‍പിസി 327 (32) പ്രകാരമാണ് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കുക. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. കോടതി ഇക്കാര്യം ഫയലില്‍ സ്വീകരിച്ചിട്ടില്ല. അതിന് മുമ്പു തന്നെ വിഷയം ചര്‍ച്ചയാക്കുന്നതിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു. സാക്ഷികളുടെ മൊഴികള്‍ പുറത്തുവന്നാല്‍ അവരെ സ്വാധീനിക്കാനുള്ള സാധ്യത കൂടുതലാണ്.

ഇതുവഴി കേസ് പൊളിയാന്‍

ഇതുവഴി കേസ് പൊളിയാന്‍

കേസിലെ പ്രധാന സാക്ഷി ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരാണ്. 34ാം സാക്ഷിയായി നിലവിലെ ഭാര്യ കാവ്യാമാധവനും ഉണ്ടത്രെ. കൂടാതെ അമ്പതിലധികം സാക്ഷികള്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരാണ്. ഒരുപക്ഷേ, കേസില്‍ നിര്‍ണായകമാകുന്ന സാക്ഷി മഞ്ജുവാര്യരായിരിക്കും. സമ്മര്‍ദ്ദത്തിന് വഴങ്ങി സാക്ഷികള്‍ മൊഴി മാറ്റിയാല്‍ കേസ് പൊളിയുന്നതിലേക്ക് നയിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actress Attack case: Dileep moved to Court against Charge sheet leak

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്