മഞ്ജുവാര്യര്‍ ദിലീപിനെതിരെ സാക്ഷി പറയുമോ? സംശയമുണ്ടെന്ന് സംവിധായകന്‍

 • Written By:
Subscribe to Oneindia Malayalam

കൊച്ചി: ദിലീപ് കേസില്‍ വീണ്ടും മുന്‍ ഭാര്യ മഞ്ജുവാര്യരുടെ പേര് ഉയര്‍ന്നു കേള്‍ക്കുകയാണ്. ദിലീപിനെതിരായ കുറ്റപത്രത്തില്‍ മഞ്ജുവാണ് പ്രധാന സാക്ഷിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍ മഞ്ജുവാര്യര്‍ യഥാര്‍ഥത്തില്‍ ദിലീപിനെതിരേ സാക്ഷി പറയുമെന്ന് ഉറപ്പുണ്ടോ. ഇല്ലെന്ന് പറയുന്നവരും സിനിമാ മേഖലയിലുണ്ട്.

കാരണം ദിലീപിനെതിരേ സാക്ഷി പറയാന്‍ സാധ്യതയുള്ള എല്ലാവരെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിമര്‍ശനം. കേസിന്റെ തുടക്കം മുതല്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുകയും ദിലീപിനെതിരേ പരസ്യമായി സംസാരിക്കുകയും ചെയ്ത സംവിധായകന്‍ ബൈജു കൊട്ടാരക്കരയാണ് മഞ്ജുവിന്റെ കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ അല്‍പ്പം ഗൗരവമുള്ളതുമാണ്...

ദുബായിലെ കരാമ ഒരുങ്ങി; കാവ്യയെ കൂട്ടാതെ ദിലീപ് 28ന് എത്തും, നാദിര്‍ഷയും അഞ്ച് വ്യവസായികളും

പുറത്തുവന്ന വിവരങ്ങള്‍

പുറത്തുവന്ന വിവരങ്ങള്‍

നിലവില്‍ പുറത്തുവന്ന വിവരങ്ങള്‍ ഇങ്ങനെയാണ്- ദിലീപ് കേസില്‍ എട്ടാം പ്രതിയാകും. മുന്‍ ഭാര്യ മഞ്ജുവാര്യര്‍ ദിലീപിനെതിരേ പ്രധാന സാക്ഷിയാകും. കേസില്‍ ആകെ 14 പ്രതികളുണ്ടാകുമെന്നും രണ്ടു പേരെ മാപ്പ് സാക്ഷികളാക്കുമെന്നും സൂചനകള്‍ പുറത്തുവരുന്നു.

ചോദ്യം പ്രസക്തമാകുന്നു

ചോദ്യം പ്രസക്തമാകുന്നു

ഈ സാഹചര്യത്തിലാണ് മഞ്ജുവാര്യര്‍ ദിലീപിനെതിരേ സാക്ഷി പറയുമോ എന്ന ചോദ്യം പ്രസക്തമാകുന്നത്. മഞ്ജു പ്രധാന സാക്ഷിയാകുമെന്ന് നേരത്തെ പറഞ്ഞു കേട്ട കാര്യമാണ്. മഞ്ജു മാത്രമല്ല, സിനിമാ മേഖലയിലുള്ള പലരും ദിലീപിനെതിരേ മൊഴി കൊടുക്കുമെന്നും വാര്‍ത്തയുണ്ടായിരുന്നു. പക്ഷേ അന്വേഷണത്തിന്റെ ഒുരുഘട്ടത്തില്‍ പോലീസ് ഇക്കാര്യം നിഷേധിച്ചിരുന്നു.

 അങ്ങനെ സംഭവിക്കില്ല

അങ്ങനെ സംഭവിക്കില്ല

പക്ഷേ, അങ്ങനെയൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നാണ് ബൈജു കൊട്ടാരക്കര കരുതുന്നത്. സാക്ഷികളില്‍ സിനിമാ മേഖലയിലുള്ള അമ്പതോളം പേരുണ്ട്. എല്ലാവും ദിലീപിനെതിരേ സാക്ഷി പറയുമെന്ന് പറയുന്നത് വിശ്വസിക്കാന്‍ വയ്യെന്നാണ് ബൈജു മനോരമ ന്യൂസിനോട് പ്രതികരിച്ചത്.

സിനിമാ മേഖലയിലുള്ള എല്ലാവരെയും

സിനിമാ മേഖലയിലുള്ള എല്ലാവരെയും

സാക്ഷികളില്‍ സിനിമാ മേഖലയിലുള്ള എല്ലാവരെയും വിശ്വസിക്കാന്‍ കഴിയില്ല. അവരെയെല്ലാം ഇവര്‍ വിലക്കെടുക്കുമെന്ന ഗുരുതരമായ ആരോപണവും ബൈജു കൊട്ടാരക്കര ഉയര്‍ത്തുന്നു. മഞ്ജുവിന്റെ കാര്യത്തിലും ചില ആശങ്കകളുണ്ടെന്നും സംവിധായകന്‍ സൂചിപ്പിച്ചു. അതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു.

അവര്‍ക്കൊരു കുട്ടിയുണ്ട്

അവര്‍ക്കൊരു കുട്ടിയുണ്ട്

മഞ്ജുവാര്യര്‍ ദിലീപിന്റെ ഭാര്യയായിരുന്നപ്പോള്‍ ആ ബന്ധത്തില്‍ അവര്‍ക്കൊരു കുട്ടിയുണ്ട്. അവര്‍ ഒരു അമ്മയാണ്. ആ കുട്ടിയൊന്ന് കരഞ്ഞു പറഞ്ഞാല്‍, അതിന്റെ മനോവിഷമം മഞ്ജുവുമായി പങ്കുവെച്ചാല്‍ ഈ കേസില്‍ ശക്തമായൊരു നിലപാടെടുക്കാന്‍ മഞ്ജുവിന് കഴിയില്ലെന്നാണ് തന്റെ വിശ്വാസമെന്ന് ബൈജു കൊട്ടാരക്കര ചാനലിനോട് പറഞ്ഞു. മഞ്ജുവിന്റെ സാക്ഷി മൊഴിയില്‍ മാത്രമേ ആശങ്കയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യക്തമായ കാരണങ്ങളുണ്ടാകും

വ്യക്തമായ കാരണങ്ങളുണ്ടാകും

അതേസമയം, പോലീസില്‍ വിശ്വാസമുണ്ടെന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്. കുറ്റമറ്റ രീതിയിലാണ് അന്വേഷണം നടന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പോലീസ് ഇത്രയധികം സാക്ഷികളും മൊഴികളും കൊടുക്കുമ്പോള്‍ അതിനകത്ത് വ്യക്തമായ കാരണങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തുടക്കം മുതല്‍ കേസ് അട്ടിമറിക്കാന്‍ നീക്കം നടന്നിരുന്നുവെന്നും ബൈജു ആരോപിക്കുന്നു.

സംശയങ്ങള്‍ ഇങ്ങനെയും

സംശയങ്ങള്‍ ഇങ്ങനെയും

ദിലീപിന്റെ നീക്കങ്ങളില്‍ ബൈജു കൊട്ടാരക്കര സംശയം പ്രകടിപ്പിച്ചാണ് ചാനലിനോട് പ്രതികരിച്ചത്. ഇത്രയും പ്രമാദമായ കേസില്‍ വാട്‌സ് ആപ്പ് വഴിയാണോ ഡിജിപിക്് പരാതി കൊടുക്കുന്നത്. തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ ചെന്നല്ലേ നമ്മള്‍ പരാതി കൊടുക്കുകയെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

ആദ്യം മുതല്‍ തന്നെ ദിലീപ് ചെയ്തു

ആദ്യം മുതല്‍ തന്നെ ദിലീപ് ചെയ്തു

താന്‍ പ്രതിയല്ലെന്ന് വരുത്തി തീര്‍ക്കാന്‍ നിരവധി കാര്യങ്ങള്‍ ആദ്യം മുതല്‍ തന്നെ ദിലീപ് ചെയ്തുവെന്ന സംശയമാണ് സംവിധായകന്‍ ഉന്നയിക്കുന്നത്. ഈ കേസില്‍ ദിലീപിനെ വെറുതെ വിടുകയാണെങ്കില്‍ കേരളാ പോലീസ് തൊപ്പിവച്ച് നടന്നിട്ട് എന്തുകാര്യം. സര്‍ക്കാരിനും സംഭവം നാണക്കേടായിരിക്കുമെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

 ദിലീപിനെതിരേ ഒരു കൂട്ടം

ദിലീപിനെതിരേ ഒരു കൂട്ടം

എത്ര വലിയ താരമായാലും കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടണം. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് ഞങ്ങളെല്ലാവരും. അവരെ കുറിച്ച് എന്താണ് ആരും സംസാരിക്കാത്തത്. പണമുള്ളവരുടെ കൂടെ നില്‍ക്കുകയാണ് പലരും. അത്തരം നീക്കങ്ങളൊന്നും വിലപ്പോവില്ല. സിനിമയില്‍ ഇതുപോലുള്ള പ്രവണതകള്‍ വച്ചുപുലര്‍ത്താന്‍ സമ്മതിക്കില്ലെന്ന് ഉറപ്പിച്ച് ദിലീപിനെതിരേ ഒരു കൂട്ടം തന്നെ ഉയര്‍ന്നുകഴിഞ്ഞുവെന്നും സംവിയാകന്‍ പറഞ്ഞു.

cmsvideo
  Manju Warrier Will Be A Witness Against Dileep | Oneindia Malayalam
   കടുത്ത പരിഹാസം

  കടുത്ത പരിഹാസം

  ജാമ്യം കിട്ടിയപ്പോള്‍ ജയിലിന് മുന്നില്‍ ദിലീപിനെ കാണാന്‍ വന്നവരെല്ലാം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ്. ഒരു നേരത്തെ ഭക്ഷണം വേടിച്ചുതരാമെന്ന് പറഞ്ഞു വിളിച്ചുകൊണ്ടുവന്നതാണ്. അവരുടെ പേര് സഹിതമുള്ള വിവരങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്. എന്തൊക്കെ തന്ത്രങ്ങള്‍ കളിച്ചാലും വിലപ്പോവില്ലെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

  English summary
  Actress Attack case: Manju Will not be against Dileep, says Director

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്