കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിനാ വനിതാ താരസംഘടന; ആകെ 20 പേരുണ്ട്!! പീഡനവിരുദ്ധ സെല്‍ വേണ്ട- ഇത് തീപ്പൊരി

ഇരുപതോളം പേര്‍ മാത്രമാണ് സംഘടനയിലുള്ളത്. ഭൂരിഭാഗം പേരും സംഘടനയ്ക്ക് പുറത്താണ്. എന്തിനാണ് ഇത്തരമൊരു സംഘടന.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: പ്രമുഖ യുവനടിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലമാണ് സിനിമാ മേഖലയിലെ വനിതാ താരങ്ങള്‍ക്കിടയില്‍ ഒരു സംഘടന രൂപീകരിക്കുന്നതിന് വേഗം കൂട്ടിയത്. ആക്രമണത്തിന് ഇരയായ നടിക്ക് പുതിയ സംഘടനയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് മികച്ച പിന്തുണയും നല്‍കുന്നുണ്ട്. കാലിക പ്രസക്തമായ ഒട്ടേറെ നിര്‍ദേശങ്ങളാണ് സംഘം മുന്നോട്ടുവച്ചതും.

പക്ഷേ ഈ സംഘടന രൂപീകരിച്ചത് ചിലരുടെ താല്‍പ്പര്യം മാത്രം പരിഗണിച്ചാണോ. എല്ലാവരും അറിഞ്ഞില്ലേ? കുറച്ച് ആളുകള്‍ ചേര്‍ന്ന് തട്ടിക്കൂട്ടിയതാണോ? ഇത്തരം നിരവധി ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഈ ചോദ്യങ്ങളാകട്ടെ വരും ദിവസങ്ങളില്‍ വിവാദമാകുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്‌തേക്കാം.

രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

വുമണ്‍ ഇന്‍ സിനിമാ കളക്ടീവിനെതിരേ രൂക്ഷ വിമര്‍ശനമാണ് നടി ലക്ഷ്മിപ്രിയ ഉന്നയിച്ചിരിക്കുന്നത്. സംഘടന രൂപീകരിച്ചത് വലിയൊരു വിഭാഗം നടിമാരോട് ആലോചിക്കാതെയാണെന്ന് ലക്ഷ്മിപ്രിയ പറയുന്നു.

ഇരുപതോളം പേര്‍ മാത്രം

ഇരുപതോളം പേര്‍ മാത്രം

ഇരുപതോളം പേര്‍ മാത്രമാണ് സംഘടനയിലുള്ളത്. ഭൂരിഭാഗം പേരും സംഘടനയ്ക്ക് പുറത്താണ്. എന്തിനാണ് ഇത്തരമൊരു സംഘടന. ഇതില്‍ ചേരണമെന്നാവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

വലിയൊരു വിഭാഗം നടിമാര്‍ ഇല്ല

വലിയൊരു വിഭാഗം നടിമാര്‍ ഇല്ല

സിനിമാ മേഖലയിലെ വലിയൊരു വിഭാഗം നടിമാര്‍ വുമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ ഇല്ല. ഈ സംഘടയുടെ ഉദ്ദേശം എന്താണ്. ഇക്കാര്യം അറിയാത്തവരാണ് ഭൂരിഭാഗം നടിമാരും-ലക്ഷ്മിപ്രിയ പറഞ്ഞു.

വ്യക്തിപരമായി യോജിപ്പുണ്ട്

വ്യക്തിപരമായി യോജിപ്പുണ്ട്

മാധ്യമങ്ങളിലൂടെയും ഫേസ്ബുക്കിലൂടെയും സംഘടന പറയുന്ന കാര്യങ്ങളെ കുറിച്ച് തനിക്ക് അറിയില്ല. സംഘടനയുടെ ചില തീരുമാനങ്ങളോട് വ്യക്തിപരമായി യോജിപ്പുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

 സ്ത്രീ പീഡന വിരുദ്ധ സെല്‍

സ്ത്രീ പീഡന വിരുദ്ധ സെല്‍

മലയാള സിനിമയില്‍ സ്ത്രീ പീഡന വിരുദ്ധ സെല്‍ വേണമെന്ന നിര്‍ദേശം നേരത്തെ ഉയര്‍ന്നിരുന്നു. ഈ തീരുമാനത്തോട് ഒരിക്കലും യോജിക്കില്ലെന്നും പത്മപ്രിയ കൂട്ടിച്ചേര്‍ത്തു.

സിനിമാ ചരിത്രത്തില്‍ ആദ്യം

സിനിമാ ചരിത്രത്തില്‍ ആദ്യം

സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് വനിതാ താരങ്ങള്‍ക്ക് വേണ്ടി മാത്രമായി ഒരു സംഘടന രൂപം കൊണ്ടത്. മലയാള സിനിമയിലെ പ്രമുഖ നടിമാര്‍ ഇതിന്റെ ഭാഗമാണ്.

അഭിനയ രംഗത്തുള്ളവര്‍ക്ക് മാത്രമല്ല

അഭിനയ രംഗത്തുള്ളവര്‍ക്ക് മാത്രമല്ല

അഭിനയ രംഗത്തുള്ളവര്‍ക്ക് മാത്രമല്ല സംഘടനയില്‍ അംഗത്വമുള്ളത്. സിനിമയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും അംഗങ്ങളാകാം. മാത്രമല്ല, മറ്റു സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതില്‍ ഭാഗമാകാം.

അണിയറയില്‍ ഇവര്‍

അണിയറയില്‍ ഇവര്‍

മഞ്ജുവാര്യര്‍, റിമാ കല്ലിങ്കല്‍, ബീനാ പോള്‍, വിധു വിന്‍സെന്റ്, പാര്‍വതി, അഞ്ജലി മേനോന്‍ തുടങ്ങിയവരാണ് സംഘടനയുടെ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ചത്. ആക്രമിക്കപ്പെട്ട നടിക്ക് ഇവരുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു.

നടിയുമായി സംഘടന സഹകരിക്കും

നടിയുമായി സംഘടന സഹകരിക്കും

ആക്രമണത്തിനിരയായ നടി വീണ്ടും സിനിമാ മേഖലയില്‍ സജീവമായത് ഈ വനിതാ സംഘടനയുടെ പിന്തുണയോടെയാണ്. കേസില്‍ അഭിഭാഷകരെ കണ്ടെത്തുന്നതിനും മറ്റും നടിയുമായി സംഘടന സഹകരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും വരെ

കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും വരെ

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും വരെ നടിയോടൊപ്പമുണ്ടാകുമെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, മുതിര്‍ന്ന സിനിമാ താരങ്ങളില്‍ നിന്നുപോലുമുള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ തുറന്നെതിര്‍ക്കാനും സംഘടന ധൈര്യം കാണിച്ചിരുന്നു.

English summary
Actress Attack case: No need for Women in Cinema Collective
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X