നടിയെ തട്ടിക്കൊണ്ടുപോയ കേസ്;വിവരങ്ങളൊന്നും ലഭിക്കുന്നില്ല ; പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നു
മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി പത്ത് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷവും പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ല.
കൊച്ചി: യുവനടിയെ തട്ടികൊണ്ടുപോയ കേസില്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നെന്ന് റിപ്പോര്‍ട്ട്. പള്‍സര്‍ സുനിയില്‍ നിന്നോ കൂട്ടാളികളില്‍ നിന്നോ കൂടുതല്‍ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ് ഒരുങ്ങുന്നതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി പത്ത് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷവും പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ല. തുടര്‍ന്ന് കസ്റ്റഡി കാലാവധി അവസാനിച്ച പള്‍സര്‍ സുനി, വിജീഷ് എന്നിവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു.

നിഗമനം
കേസില്‍ പള്‍സര്‍ സുനിയാണ് മുഖ്യ ആസുത്രകനെന്ന നിഗമനത്തിലാണ് അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമര്‍പ്പിക്കുക.

മൊഴിമാറ്റി പറയുന്നു
നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാകാത്തതും സുനി മൊഴിമാറ്റി പറയുന്നതും പോലീസിന് തലവേദനയുണ്ടാക്കുന്നുണ്ട്.

കണ്ക്കു കൂട്ടലുകള്‍ തെറ്റിച്ചു
പ്രതികള്‍ തുടര്‍ച്ചയായി മൊഴി മാറ്റി പറയുന്ന സാഹചര്യത്തില്‍ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യം പ്രതിയുടെ അഭിഭാഷകന്‍ നിരാകരിച്ചതും പോലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരുന്നു.

കണ്ടെത്താനായില്ല
പ്രതികളുടെ ഫോണ്‍ കോളുകള്‍ സംബന്ധിച്ച അന്വേഷണത്തിലും ഗൂഡാലോചന ബന്ധങ്ങള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications