ദിലീപ് കേസില്‍ സിനിമ മാറി നില്‍ക്കും!! വഴിത്തിരിവ് കാത്തുനിന്ന പോലീസ്, ദിലീപ് കുടുങ്ങിയത് ഇങ്ങനെ

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് ഒരു സംഘം ഗുണ്ടകള്‍ ചെയ്തത ക്രൂരതയായി മാത്രമേ ആദ്യഘട്ടത്തില്‍ കണ്ടിരുന്നുള്ളൂ. വന്‍ ഗൂഢാലോചന സംഭവത്തിന് പിന്നില്‍ നടന്നിട്ടുണ്ടെന്ന നടി മഞ്ജുവാര്യരുടെ വെളിപ്പെടുത്തലുണ്ടായെങ്കിലും പോലീസിന് വലിയ പുതുമയൊന്നും തോന്നിയിരുന്നില്ല. പക്ഷേ, പിന്നീടുണ്ടായ, അന്വേഷണത്തിനിടെ തോന്നിയ ചില സംശയങ്ങളാണ് നടനിലേക്കും സിനിമാ ലോകത്തെ ഞെട്ടിച്ച സംഭവങ്ങളിലേക്കും മാറിവന്നത്.

ഒരുതരത്തില്‍ പറഞ്ഞാല്‍ സിനിമയെ തോല്‍പ്പിക്കുന്ന, ആക്ഷന്‍ സിനിമ പോലും മാറി നില്‍ക്കേണ്ടി വരുന്ന ചില വഴിത്തിരിവുകളാണ് നടി ആക്രമിക്കപ്പെട്ട കേസ് ഇത്രയും ശ്രദ്ധിക്കപ്പെടാന്‍ കാരണം. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ഗുണ്ടകളെ പിടികൂടിയ പോലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നീട് പ്രതികളുടെ ചില നീക്കങ്ങളും കോടതിയിലേക്ക് കൊണ്ടുപോകും വഴിയുണ്ടായ സംഭവങ്ങളുമാണ് വിഐപി പ്രതിയിലേക്ക് പോലീസിനെ എത്തിച്ചത്. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ടായ മാറ്റങ്ങള്‍ ഇങ്ങനെ...

ഫെബ്രുവരി 17ന് നടന്നത്

ഫെബ്രുവരി 17ന് നടന്നത്

ഫെബ്രുവരി 17നാണ് കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടത്. രാത്രി തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ. ക്രൂരമായി ആക്രമിക്കപ്പെട്ട നടി പിന്നീട് എത്തിയത് സിനിമാ മേഖലയില്‍ തന്നെയുള്ള വ്യക്തിയുടെ അടുത്തേക്ക്. അവിടെ നിന്നാണ് സംഭവം പോലീസ് കേസായി മാറുന്നത്.

സുനി മുങ്ങിയെങ്കിലും പെട്ടു

സുനി മുങ്ങിയെങ്കിലും പെട്ടു

ഒരു പ്രതിയെ അധികം വൈകാതെ മണിക്കൂറുകള്‍ക്കകം തന്നെ പോലീസ് പിടികൂടി. എന്നാല്‍ മുഖ്യപ്രതി പള്‍സര്‍ സുനി മുങ്ങി. ഇയാളും കൂട്ടുപ്രതിയും ആലപ്പുഴയിലും ഇടുക്കിയിലും തമിഴ്‌നാട്ടിലും ഒളിവില്‍ താമസിച്ചെങ്കിലും കോടതിയില്‍ കീഴടങ്ങാന്‍ എത്തവെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

കൃത്യമായി പറഞ്ഞാല്‍

കൃത്യമായി പറഞ്ഞാല്‍

കൃത്യമായി പറഞ്ഞാല്‍ നടി ആക്രമിക്കപ്പെട്ട് ആറാം ദിവസമാണ് പള്‍സര്‍ സുനി പിടിയിലായത്. കുറ്റകൃത്യത്തില്‍ പങ്കെടുത്ത ആറ് പ്രതികളും പത്ത് ദിവസത്തിനകം പോലീസ് പിടിയിലായി. ഏപ്രില്‍ പതിനെട്ടിന് പോലീസ് അങ്കമാലി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഇതോടെ കേസന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കി വിചാരണയിലേക്ക് കടക്കേണ്ടതായിരുന്നു. പിന്നീടാണ് മാറ്റങ്ങള്‍ സംഭവിച്ചത്.

കോടതിയെ സമീപിക്കുന്നു

കോടതിയെ സമീപിക്കുന്നു

പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ തന്നെ സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നെന്ന് പോലീസിന് സംശയം ഉയര്‍ന്നിരുന്നു. പിന്നീട് ഇക്കാര്യത്തില്‍ വിശദമായി അന്വേഷണം നടത്തണമെന്ന് പോലീസ് തീരുമാനിച്ചു. കോടതിയെ ഇക്കാര്യം രേഖാമൂലം ബോധിപ്പിക്കുകയും ചെയ്തു. എങ്കിലും വ്യക്തമായ ഒരു തെളിവും അതുവരെ പോലീസിന് ലഭിച്ചിരുന്നില്ല.

സൂചനകള്‍ ലഭിച്ചു

സൂചനകള്‍ ലഭിച്ചു

ജയിലിലായ പള്‍സര്‍ സുനി അവിടെ വച്ച് നടത്തിയ നീക്കങ്ങളാണ് പോലീസിന് തുമ്പായത്. സുനി സഹതടവുകാരനെ കൊണ്ട് കത്ത് എഴുതിക്കുന്നു. ഫോണ്‍ വിളിക്കാന്‍ ശ്രമിക്കുന്നു. ഇത് സംബന്ധിച്ചെല്ലാം പോലീസിന് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നു. ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് ആണെന്ന് സൂചിപ്പിക്കുന്ന തരത്തിലായിരുന്നു കത്ത്.

നേരിട്ട് ബന്ധിപ്പിക്കാന്‍ തുമ്പായി

നേരിട്ട് ബന്ധിപ്പിക്കാന്‍ തുമ്പായി

ജയിലില്‍ നിന്നു പുറത്തേക്ക് പോയ കത്ത് പോലീസിന് ലഭിച്ചു. വാട്‌സ് ആപ്പ് വഴി നടന്ന ചില ആശയവിനിമയവും പോലീസിന് തുമ്പായി. ഇതോടെയാണ് കേസിലേക്ക് ദിലീപിനെ നേരിട്ട് ബന്ധിപ്പിക്കാന്‍ പോലീസിന് അവസരം ലഭിച്ചത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ സുനി ഫോണില്‍ വിളിച്ചതും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു.

പണം ആവശ്യപ്പെട്ട് വിളി

പണം ആവശ്യപ്പെട്ട് വിളി

അപ്പുണ്ണിയെ പള്‍സര്‍ സുനി വിളിച്ചത് പണം ആവശ്യപ്പെട്ടാണെന്ന് പോലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ പോലീസുകാരന്റെ ഫോണ്‍ വാങ്ങിയും പള്‍സര്‍ സുനി വിളിച്ചു. ഇതും പോലീസിന് സഹായകമായി. ഒരുതരത്തില്‍ പോലീസ് പിന്നിലെ കളികള്‍ അറിയാന്‍ ഒരുക്കിവച്ച കെണിയില്‍ സുനി പെടുകയായിരുന്നു.

ദിലീപിന്റെ പരാതി

ദിലീപിന്റെ പരാതി

സുനി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്ന കാര്യം ദിലീപ് തന്നെയാണ് വെളിപ്പെടുത്തിയത്. ഇക്കാര്യം വ്യക്തമാക്കി നടന്‍ ഡിജിപിക്ക് പരാതി നല്‍കി. തെളിവായി വാട്‌സ്ആപ്പില്‍ ലഭിച്ച കത്തും കൈമാറി. പോലീസ് ഇക്കാര്യത്തില്‍ കാര്യമായ അന്വേഷണം നടത്തിയില്ലെന്നാണ് ദിലീപിന്റെ പരാതി. ഇക്കാര്യം പ്രതിഭാഗം കോടതിയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

സഹതടവുകാരനെ പൊക്കി

സഹതടവുകാരനെ പൊക്കി

ദിലീപിനെയും പള്‍സര്‍ സുനിയെയും ബന്ധിപ്പിക്കാന്‍ പോലീസിന് ഈ പരാതി ഉപകാരപ്പെട്ടു. പിന്നീട് ആ വഴിക്കായി അന്വേഷണം. സുനിയുടെ സഹതടവുകാരനെ പോലീസ് പൊക്കി. ഇയാളാണ് സുനിക്ക് വേണ്ടി ഭീഷണിപ്പെടുത്തി ഫോണ്‍ ചെയ്തത്. സഹതടവുകാരന്‍ വിഷ്ണുവിനെ ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചെന്നും പോലീസ് പറയുന്നു.

ചിത്രങ്ങള്‍ പുറത്തായി

ചിത്രങ്ങള്‍ പുറത്തായി

പക്ഷേ, സുനിയെ അറിയില്ലെന്നാണ് ദിലീപ് എപ്പോഴും പറഞ്ഞിരുന്നത്. ഇരുവരും ഒരേസമയം ഒരു മൊബൈല്‍ ടവറിന് കീഴിലുണ്ടെന്ന് പോലീസ് പരിശോധനയില്‍ തെളിഞ്ഞെങ്കിലും കൃത്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. അതിനിടെ പുറത്തിറങ്ങിയ ദിലീപിന്റെ സിനിമാ ലൊക്കേഷനില്‍ പള്‍സര്‍ സുനി വന്നിരുന്നുവെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പിന്നീട് പോലീസ് പുറത്തുവിട്ടു.

കുടുംബ പ്രശ്‌നത്തിലേക്കും

കുടുംബ പ്രശ്‌നത്തിലേക്കും

തുടര്‍ന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകരെ പോലീസ് വിശദമായി ചോദ്യം ചെയ്തു. മഞ്ജുവാര്യര്‍ ഗൂഢാലോചന ആരോപിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യം അപ്പോഴും പോലീസിന് മുമ്പിലുണ്ടായിരുന്നു. തുടര്‍ന്നാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്. അവരുടെ കുടുംബ വിഷയങ്ങളിലേക്കും പോലീസ് അന്വേഷണം എത്തി. തുടര്‍ന്നാണ് ദിലീപിനെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.

 ദിലീപ് അറസ്റ്റില്‍

ദിലീപ് അറസ്റ്റില്‍

ആലുവ പോലീസ് ക്ലബ്ബിലേക്ക് ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും പോലീസ് വിളിപ്പിച്ചു. പകല്‍ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി വൈകിയും തുടര്‍ന്നു. ആശങ്കയോടെ നടന്‍ സിദ്ദീഖും നാദിര്‍ഷയുടെ സഹോദരന്‍ സമദും ആലുവ ക്ലബ്ബില്‍ രാത്രി വന്നു. 13 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ദിലീപിനെ രാത്രി വിട്ടയച്ചെങ്കിലും ജൂലൈ 10ന് പോലീസ് വീണ്ടും വിളിപ്പിച്ച് വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actress Attack case: Police probe against Dileep and Arrest, very interesting story

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്