കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ പൂട്ടിയ പോലീസിന് മണിച്ചിത്രത്താഴിട്ട് പൂട്ട്; നടിക്കും കൊട്ട്!! പൊളിച്ചടുക്കി അഭിഭാഷക

ഇതും ചര്‍ച്ച ചെയ്യപ്പെടണം. എവിടെ ഡബ്ല്യുസിസി, എവിടെ നമ്മുടെ വനിതാ സംഘടനകള്‍, സ്ത്രീ സുരക്ഷാ അപ്പോസ്ത്തല ചേച്ചിമാര്‍ എവിടെ? ഇങ്ങനെ മിണ്ടാതിരുന്നാല്‍ എങ്ങനാ.

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ പോലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതാണ് ഏറ്റവും ചൂടുള്ള വാര്‍ത്ത. എന്നാല്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കുറ്റമറ്റതാണോ. കോടതിയില്‍ രഹസ്യമായ പരിശോധന നടക്കേണ്ട ഈ രേഖകള്‍ എങ്ങനെ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടി. ഇതിന് പിന്നില്‍ അന്വേഷണ സംഘത്തില്‍പ്പെട്ടവര്‍ തന്നെയാണോ. കോടതിയില്‍ സമര്‍പ്പിക്കുന്നിന് മുമ്പ് തന്നെ കുറ്റപത്രത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടത് പോലീസിന് തിരിച്ചടിയാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

അഭിഭാഷക സംഗീത ലക്ഷ്മണയാണ് ഇക്കാര്യം ഉന്നയിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്. പോലീസ് കോടതിയിലെത്തിക്കും മുമ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ എവിടെ നിന്നു കിട്ടിയെന്നതാണ് പ്രധാന ചോദ്യം. ആ ചോദ്യം കോടതിയിലും ഉന്നയിക്കപ്പെട്ടാല്‍ പോലീസ് തലകുനിക്കേണ്ടി വരുമോ? സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് കുറിപ്പ് പ്രസക്തമായ ചില കാര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു...

രഹസ്യവിചാരണയാണ് നിയമം

രഹസ്യവിചാരണയാണ് നിയമം

നടി ലൈംഗികമായി ആക്രമിക്കപ്പെട്ട കേസാണിത്. ഒരിക്കലും പരസ്യമായ ചര്‍ച്ചകള്‍ പാടില്ലാത്ത വിഷയം. ഇത്തരം കേസുകളില്‍ രഹസ്യവിചാരണയാണ് നിയമം അനുശാസിക്കുന്നതെന്ന് സംഗീത ലക്ഷ്മണ പറയുന്നു. ഈ സാഹചര്യത്തില്‍ കുറ്റപത്രവും അതിന്റെ ഉള്ളടക്കവും പരസ്യമാക്കിയത് ശരിയല്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.

ആരാണ് പിന്നില്‍

ആരാണ് പിന്നില്‍

കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ കുറ്റപത്രത്തിലെ ഉള്ളടക്കം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ഗുരുതരമായ തെറ്റാണെന്ന് സംഗീത ലക്ഷ്മണ പറയുന്നു. ഈ ചോര്‍ത്തലിന് പിന്നില്‍ ആരായിരിക്കും. അന്വേഷണ സംഘം ദിവസങ്ങളെടുത്ത് തയ്യാറാക്കിയ കുറ്റപത്രമാണിത്.

നടപടിക്രമങ്ങള്‍ ഇനിയും ബാക്കി

നടപടിക്രമങ്ങള്‍ ഇനിയും ബാക്കി

ഇപ്പോള്‍ അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ കുറ്റമറ്റ കുറ്റപത്രമാണെന്ന് പറയാന്‍ സാധിക്കുമോ എന്നതാണ് സംഗീത ലക്ഷ്മണ ഉന്നയിക്കുന്ന ഒരു സംശയം. അതിന് കാരണവും അവര്‍ വിശദീകരിക്കുന്നു. കുറ്റപത്രം പോലീസ് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ ഒരുപാട് നടപടിക്രമങ്ങള്‍ അതിന് ശേഷം നടക്കേണ്ടതുണ്ടെന്നും അവര്‍ എടുത്തുപറയുന്നു.

കുറ്റപത്രമാകണമെങ്കില്‍

കുറ്റപത്രമാകണമെങ്കില്‍

കോടതി കുറ്റപത്രം കാണണം. പരിശോധിക്കണം. അംഗീകരിക്കണം, ഫയലില്‍ സ്വീകരിക്കണം എന്നീ നടപടികള്‍ കൂടി നടക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ കൂടി കഴിയണമെന്നാണ് ഞാന്‍ പഠിച്ചിട്ടുള്ള ക്രിമിനല്‍ നടപടി ക്രമത്തിലുള്ളതെന്ന് സംഗീത ലക്ഷ്മണ വ്യക്തമാക്കുന്നു. അത്രയും കഴിയുമ്പോള്‍ മാത്രമാണ് പോലീസ് സമര്‍പ്പിച്ചത് കുറ്റപത്രമാകുകയെന്നും അവര്‍ പറയുന്നു.

ആരോപണം പോലീസിനെതിരേ

ആരോപണം പോലീസിനെതിരേ

ഇത്രയും നടപടികള്‍ പൂര്‍ത്തിയാകും മുമ്പാണ് വിവരങ്ങള്‍ ചോര്‍ന്നത്. കുറ്റപത്രം കോടതിയിലെത്തുംമുമ്പ് അതിലെ വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങി. പോലീസ് എന്തിനാണ് ഇത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്നും സംഗീത ലക്ഷ്മണ ചോദിക്കുന്നു.

ജഡ്ജിയുടെ അധികാരത്തെ വെല്ലുവിളിച്ചു

ജഡ്ജിയുടെ അധികാരത്തെ വെല്ലുവിളിച്ചു

കേസിന്റെ വിചാരണ നടക്കുന്ന കോടതിയിലെ ന്യായാധിപന്റെ അധികാരങ്ങളെ വെല്ലുവിളിക്കുന്ന രീതിയാണിതെന്നാണ് സംഗീത ലക്ഷ്മണ പറയുന്നത്. ഇക്കാര്യത്തില്‍ പോലീസ് ചെയ്തത് ഗുരുതരമായ തെറ്റാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, യുവനടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ എങ്ങനെ വേണമെന്ന കാര്യത്തിലുള്ള അഭിപ്രായവും അവര്‍ പങ്കുവച്ചു.

 യുവനടിക്കും ഒന്നും പറയാനില്ലേ

യുവനടിക്കും ഒന്നും പറയാനില്ലേ

രഹസ്യവിചാരണയാണ് ഈ കേസില്‍ നിമയം അനുശാസിക്കുന്നത്. അത്തരമൊരു ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നുവെന്ന സംശയവും അവര്‍ പ്രകടിപ്പിക്കുന്നു. ഇക്കാര്യത്തില്‍ നമ്മടെ യുവനടിക്കും ഒന്നും പറയാനില്ലേ എന്നും സംഗീത ലക്ഷ്മണ ചോദിച്ചു.

താന്‍ റേപ്പ് ചെയ്യപ്പെട്ട കേസ്

താന്‍ റേപ്പ് ചെയ്യപ്പെട്ട കേസ്

താന്‍ റേപ്പ് ചെയ്യപ്പെട്ട കേസിലെ കുറ്റപത്രവും അതിന്റെ ഉള്ളടക്കവും പരസ്യപ്പെടുത്തുന്നതില്‍, പരസ്യമായി ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ നമ്മുടെ യുവനടിക്ക് പരാതിയൊന്നുമില്ലേ എന്നാണ് സംഗീത ലക്ഷ്മണ ചോദിച്ചത്. ഇത്തരം കാര്യങ്ങള്‍കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. വനിതാ സംഘടനകള്‍ ഇക്കാര്യം അറിയുന്നില്ലേ എന്നും അവര്‍ പരിഹസിക്കുന്നു.

 ഇതും ചര്‍ച്ച ചെയ്യപ്പെടണം

ഇതും ചര്‍ച്ച ചെയ്യപ്പെടണം

ഇതും ചര്‍ച്ച ചെയ്യപ്പെടണം. എവിടെ ഡബ്ല്യുസിസി, എവിടെ നമ്മുടെ വനിതാ സംഘടനകള്‍, സ്ത്രീ സുരക്ഷാ അപ്പോസ്ത്തല ചേച്ചിമാര്‍ എവിടെ? ഇങ്ങനെ മിണ്ടാതിരുന്നാല്‍ എങ്ങനാ. എല്ലാരും കൂടി ഒന്നിറങ്ങിവാ, വന്നു നിന്ന് ഇതൊന്ന് പൊലിപ്പിക്ക്. വരൂ കടന്നുവരൂ.. പ്ലീസ് എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

കൂടുതല്‍ പ്രതികരണമുണ്ടാകും

കൂടുതല്‍ പ്രതികരണമുണ്ടാകും

ഈ വിഷയത്തില്‍ സംഗീത ലക്ഷ്മണയുടെ കൂടുതല്‍ പ്രതികരണങ്ങള്‍ പുറത്തുവരാന്‍ സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില സൂചനകള്‍ അവര്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം മുതല്‍ ദിലീപിനെ പിന്തുണച്ച് രംഗത്തുവന്നിരുന്ന അഭിഭാഷകയാണ് സംഗീത ലക്ഷ്മണ. ദിലീപിന്റെ ആരാധകരെല്ലാം അവരുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

English summary
Actress Attack case: Sangeetha Lakshmana about Dileep Charge sheet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X