ദിലീപ് കേസിന്റെ പൊല്ലാപ്പ് തീര്‍ന്നില്ല; ഉയരുന്നത് രണ്ട് അഭിപ്രായങ്ങള്‍, നടന്‍ കോടതിയിലെത്തുമോ?

 • Written By:
Subscribe to Oneindia Malayalam
cmsvideo
  കേസില്‍ ദിലീപിന് സംഭവിക്കാന്‍ പോകുന്നത്? രണ്ട് സാധ്യതകള്‍ th

  കൊച്ചി: കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ വിഷയം തീരുന്നില്ല. കേസിന്റെ ഗൗരവവും എന്നാല്‍ നിയമസംവിധാനങ്ങളുടെ അഭാവവും ഇനിയും ചോദ്യ ചിഹ്നമാകുകയാണ്. തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രേത്യക കോടതി തയ്യാറാക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടാന്‍ തീരുമാനിച്ചെങ്കിലും രണ്ട് അഭിപ്രായങ്ങളാണ് ഉയരുന്നത്.

  നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെതിരായ വിചാരണാ നടപടികള്‍ വൈകിക്കരുതെന്നാണ് അന്വേഷണ സംഘത്തിന്റെ താല്‍പ്പര്യം. ഒരുവര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കി അന്തിമ വിധി പുറപ്പെടുവിക്കണമെന്നാണ് അവരുടെ നിലപാട്. പക്ഷേ, നമ്മുടെ രാജ്യത്തെ നിയമസംവിധാനങ്ങള്‍ അതിന് പര്യാപ്തമാണോ? കേസ് പൊളിക്കാന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഇനിയും അവസരമുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടര്‍നടപടികളുടെ സാധ്യതകള്‍ ഇങ്ങനെയാണ്....

  ദിലീപ് കേസില്‍ സിനിമ മാറി നില്‍ക്കും!! വഴിത്തിരിവ് കാത്തുനിന്ന പോലീസ്, ദിലീപ് കുടുങ്ങിയത് ഇങ്ങനെ

  വിചാരണ വൈകുമെന്നും ഇല്ലെന്നും

  വിചാരണ വൈകുമെന്നും ഇല്ലെന്നും

  നിരവധി സ്ത്രീ പീഡനക്കേസുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ വൈകുമെന്നതാണ് ഉയരുന്ന ഒരു അഭിപ്രായം. എങ്കിലും ദിലീപിന്റെ കേസില്‍ അതിന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. കാരണം പ്രമുഖനായ നടന്‍ ഉള്‍പ്പെട്ട കേസാണിത്. കേസിന്റെ ഗൗരവം പരിഗണിക്കുമ്പോള്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാകണം. മാത്രമല്ല, ഏറെ ശ്രദ്ധിക്കപ്പെട്ട കേസ് കൂടിയാണിത്.

  വൈകില്ലെന്ന് പറയാന്‍ കാരണം

  വൈകില്ലെന്ന് പറയാന്‍ കാരണം

  അടുത്തിടെ ക്രമിനല്‍ ശിക്ഷാ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയും ദിലീപ് കേസിന്റെ പ്രത്യേകതയും പരിഗണിക്കുമ്പോള്‍ വിചാരണ തീരെ വൈകില്ല. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇതിന്‍മേലുള്ള സൂക്ഷ്മ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. എന്തെങ്കിലും അപാകതകള്‍ കണ്ടാല്‍ കുറ്റപത്രം തള്ളും. പക്ഷേ, വളരെ ആഴത്തില്‍ പഠിച്ച ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അപാകതയ്ക്ക് സാധ്യത കുറവാണ്.

  പ്രതികള്‍ക്ക് ഇങ്ങനെയും അവസരം

  പ്രതികള്‍ക്ക് ഇങ്ങനെയും അവസരം

  എന്നാല്‍ വൈകാന്‍ ചില സാധ്യതകള്‍ കാണുന്നുണ്ട്. കുറ്റപത്രത്തിനെതിരേ പ്രതിഭാഗം ഡിസ്ചാര്‍ജ് പെറ്റീഷന്‍ നല്‍കാന്‍ സാധ്യതയുണ്ട്. പല കേസുകളിലും ഇത്തരം ഹര്‍ജികള്‍ വരാറുമുണ്ട്. കുറ്റപത്രത്തിലെ അപാകത ചൂണ്ടിക്കാട്ടി പ്രതിഭാഗത്തിന് കോടതിയെ സമീപിക്കാം. ഇതിനു വേണ്ടി കുറ്റപത്രത്തിന്റെ പകര്‍പ്പ് കേസിലെ കക്ഷികള്‍ക്ക് ലഭ്യമാണ്.

  മജിസ്‌ട്രേറ്റ് കോടതിയില്‍ നില്‍ക്കില്ല

  മജിസ്‌ട്രേറ്റ് കോടതിയില്‍ നില്‍ക്കില്ല

  ഡിസ്ചാര്‍ജ് പെറ്റീഷന്‍ വന്നാല്‍ മാത്രമാണ് വിചാരണ നീളാന്‍ സാധ്യത. എന്നാല്‍പോലും മറ്റു കേസുകളെ പോലെ വിചാരണ വര്‍ഷങ്ങളോളം നീളില്ലെന്ന അഭിപ്രായമാണ് നിയമവിദഗ്ധര്‍ക്കുള്ളത്. മജിസ്‌ട്രേറ്റ് കോടതിയാണ് കുറ്റപത്രം പരിശോധിക്കുന്നത്. പക്ഷേ വിചാരണ സെഷന്‍സ് കോടതിയിലേക്ക് മാറ്റും. കാരണം സെഷന്‍സ് കോടതിയില്‍ വിചാരണ ചെയ്യേണ്ട വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.

  രണ്ടു കോടതികള്‍

  രണ്ടു കോടതികള്‍

  വിചാരണ തുടങ്ങുന്നതിന് രണ്ടു കോടതികള്‍ക്കാണ് സാധ്യത. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടക്കാനാണ് ഒരു സാധ്യത. അല്ലെങ്കില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങള്‍ വിചാരണ ചെയ്യുന്ന അഡീഷനല്‍ സെഷന്‍സ് കോടതിയിലേക്ക് വിചാരണ മാറ്റപ്പെടാം. വിചാരണ വേഗത്തില്‍ വേണമെന്ന് സര്‍ക്കാരിനോട്് ആവശ്യപ്പെടാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

  രണ്ടുമാസത്തിനകം എല്ലാം തീരും

  രണ്ടുമാസത്തിനകം എല്ലാം തീരും

  അതേസമയം, സ്ത്രീ പീഡന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് പുതിയ നിയമ ഭേദഗതിയുണ്ട്. ദില്ലിയിലെ നിര്‍ഭയ കേസിന് ശേഷമാണ് ഈ ഭേദഗതി വന്നത്. സിആര്‍പിസി സെക്ഷന്‍ 309ല്‍ ഭേദഗതി ചെയ്തത് ദിലീപ് കേസിനും ബാധകമാണ്. ഇത്തരം കേസുകളില്‍ രണ്ടുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് ഭേദഗതി. രണ്ടുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കേണ്ട കേസുകളുടെ കൂട്ടത്തിലാണ് ദീലിപ് കേസും. അത്തരത്തിലുള്ള വകുപ്പുകളാണ് ദിലീപ് കേസില്‍ ചുമത്തിയിരിക്കുന്നത്.

  സര്‍ക്കാരും ചീഫ് ജസ്റ്റിസും

  സര്‍ക്കാരും ചീഫ് ജസ്റ്റിസും

  സംസ്ഥാന സര്‍ക്കാരും ഹൈക്കോടതി ചീഫ് ജസ്റ്റിസും ചര്‍ച്ച ചെയ്ത് പ്രത്യേക കോടതികള്‍ സ്ഥാപിക്കാനാകും എന്നതാണ് വിചാരണ വേഗത്തിലാക്കാനുള്ള മറ്റൊരു വഴി. ഈ വ്യവസ്ഥ വ്യാപകമായി ഉപയോഗിക്കാറില്ല. എന്നാല്‍ അതിന്റെ ആദ്യഘട്ടമെന്നോണമാണ് അന്വേഷണ സംഘം പ്രത്യേക കോടതി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഇക്കാര്യം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെടും. ഹൈക്കോടതിയും അംഗീകരിച്ചാലേ പ്രത്യേക കോടതി ദിലീപ് കേസ് വിചാരണയ്ക്ക് മാത്രമായി അനുവദിക്കൂ.

   നടപടികള്‍ ഇങ്ങനെ, മാസങ്ങള്‍?

  നടപടികള്‍ ഇങ്ങനെ, മാസങ്ങള്‍?

  കോടതി തയ്യാറാകുകയും വിചാരണ നിശ്ചയിക്കുകയും ചെയ്താല്‍ മുഴുവന്‍ പ്രതികള്‍ക്കും സമന്‍സ് അയക്കും. ശേഷം കുറ്റംചുമത്തും. പ്രതികളെ വായിച്ചുകേള്‍പ്പിക്കും. പിന്നീടാണ് വിസ്താരത്തിനായി സാക്ഷികളെ വിളിക്കുക. ഈ നടപടികള്‍ പൂര്‍ത്തിയാകുമ്പോഴേക്കും മാസങ്ങള്‍ എടുക്കും. സ്ത്രീകള്‍ ആക്രമിക്കപ്പെട്ട കേസ് നിരവധിയാണ്. ഭൂരിഭാഗവും ഇപ്പോഴും കോടതികളുടെ പരിഗണനയിലുമാണ്. ഇതിലെല്ലാം വിചാരണ കഴിഞ്ഞാലേ ദിലീപിന്റെ കേസ് പരിഗണനക്കെത്തൂ എന്ന അഭിപ്രായവും നിയമവിദഗ്ധര്‍ പങ്കുവെയ്ക്കുന്നുണ്ട്.

  ജിഷയും സൗമ്യയും

  ജിഷയും സൗമ്യയും

  പ്രമാദമായ പല സ്ത്രീ പീഡന കേസുകളിലും പ്രത്യേക കോടതി വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിട്ടുണ്ട്. നിര്‍ഭയ കേസിലും സൗമ്യ, ജിഷ കേസുകളിലും പ്രത്യേക കോടതി രൂപീകരിച്ചിരുന്നു. അത്തരമൊരു നീക്കം നടിയുടെ കേസിലുണ്ടാകില്ലെന്നാണ് കരുതുന്നത്. മറ്റുള്ളതെല്ലാം കൊലപാതക കേസ് കൂടി ആയിരുന്നു. പ്രത്യേക കോടതി അംഗീകരിക്കപ്പെട്ടാല്‍ ദിലീപിന് അധികകാലം കോടതി കയറി ഇറങ്ങേണ്ടി വരില്ല.

  ദിലീപിന് കോടതിയെ സമീപിക്കാം

  ദിലീപിന് കോടതിയെ സമീപിക്കാം

  അങ്ങനെ സംഭവിച്ചില്ലെങ്കില്‍ കേസ് വര്‍ഷങ്ങളോളം നീളുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും ചില നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വിചാരണ വേഗത്തില്‍ ആരംഭിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ദിലീപിന് കോടതിയെ സമീപിക്കാം. സംശയത്തിന്റെ നിഴലില്‍ കഴിയുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ദിലീപിന് വിചാരണ വേഗത്തിലാക്കാന്‍ ആവശ്യപ്പെടാന്‍ അവസരമുണ്ട്. എന്നാല്‍ കോടതി ഇക്കാര്യം അംഗീകരിക്കണം എന്നില്ല.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Actress Attack case: Two opinion related to trail

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്