നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന്!!! അപ്പോള്‍ അവര്‍ കണ്ട വീഡിയോ ?

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: പള്‍സര്‍ സുനി നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കൊച്ചിയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ കണ്ടതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അത് നിഷേധിച്ച് അന്വേഷണസംഘം രംഗത്തുവന്നു. ഫോറന്‍സിക് പഠനത്തിന്റെ ഭാഗമായി അധ്യാപകന്‍ ഈ ദൃശ്യങ്ങള്‍ വിദ്യാര്‍ഥികളെ കാണിക്കുകയായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതു കണ്ട വിദ്യാര്‍ഥികള്‍ വിവരം വീട്ടില്‍ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. അതിനിടെ കേസിലെ മുഖ്യപ്രതിയായ സുനിയുടെ റിമാന്‍ഡ് ആഗസ്റ്റ് ഒന്നുവരെ നീട്ടി. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇയാളെയും കൂട്ടുപ്രതികളെയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

കഥ പകുതി മാത്രമേ ആയുള്ളൂ!! സുനി പറഞ്ഞത് ഞെട്ടിക്കും!! പിന്നില്‍ കൂടുതല്‍ പേര്‍?

ദിലീപിന് ഒന്നൊന്നായി നഷ്ടപ്പെടുന്നു!! ഡി സിനിമാസും കൈവിട്ടുപോയേക്കും!! ഇതാണ് കാരണം....

ദൃശ്യങ്ങള്‍ പുറത്തുപോയിട്ടില്ല

ദൃശ്യങ്ങള്‍ പുറത്തുപോയിട്ടില്ല

നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തായെന്ന വാര്‍ത്തകള്‍ പ്രചരിക്കവെയാണ് അന്വേഷണസംഘം തന്നെ മറുപടിയുമായി രംഗത്തുവന്നത്. ദൃശ്യങ്ങള്‍ ചോര്‍ന്നതായുള്ള വാര്‍ത്ത തെറ്റാണെന്ന് പോലീസ് അറിയിച്ചു.

വാര്‍ത്ത ഇങ്ങനെ

വാര്‍ത്ത ഇങ്ങനെ

കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളെ അധ്യാപകന്‍ തന്നെ ദൃശ്യങ്ങള്‍ കാണിച്ചുവെന്നായിരുന്നു വാര്‍ത്ത. ഫോറന്‍സിക് പഠനത്തിന്റെ ഭാഗമായിട്ടാണ് അധ്യാപകന്‍ ഇതു ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രൂരമായ പീഡനം

ക്രൂരമായ പീഡനം

ക്രൂരമായ പ്രകൃതവിരുദ്ധ പീഡനമാണ് ദൃശ്യങ്ങളിലുള്ളതെന്നായിരുന്നു വാര്‍ത്തയില്‍ പറയുന്നത്. ആക്രമിക്കപ്പെട്ട നടിയേടുതെന്ന പേരില്‍ രണ്ടു ദൃശ്യങ്ങള്‍ തങ്ങളെ കാണിച്ചതായും വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയിരുന്നു.

സംഭവം നടന്നത്

സംഭവം നടന്നത്

ജൂണ്‍ അവസാനവാരമാണ് അധ്യാപകന്‍ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ഥികളെ കാണിച്ചതത്രേ. ഫോറന്‍സിക് പരിശോധന എങ്ങനെയാണ് നടത്തേണ്ടതെന്ന് കാണിക്കാനായിരുന്നു അധ്യാപകന്‍ ഇതു ചെയ്തത്.

രക്ഷിതാക്കളെ അറിയിച്ചു

രക്ഷിതാക്കളെ അറിയിച്ചു

ദൃശ്യങ്ങള്‍ കണ്ട ചില വിദ്യാര്‍ഥികള്‍ ഇതു പുറത്തുപറയാന്‍ ആദ്യം മടിച്ചു. ചില വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോട് ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് ഇതു പരസ്യമാവുകയായിരുന്നു.

രക്ഷിതാവ് അന്വേഷിച്ചു

രക്ഷിതാവ് അന്വേഷിച്ചു

ഡോക്ടര്‍ കൂടിയായ ഒരു രക്ഷിതാവ് സംഭവമറിഞ്ഞ ശേഷം ഇതേക്കുറിച്ചു വിശദമായി അന്വേഷിച്ചു. തുടര്‍ന്നാണ് ആക്രമിക്കപ്പെട്ട നടിയുടേത് തന്നെയാണ് ദൃശ്യങ്ങളെന്ന് തിരിച്ചറിഞ്ഞതെന്നും വാര്‍ത്തയില്‍ വിധസമാക്കിയിരുന്നു.

ദിലീപിന് കൈമാറി

ദിലീപിന് കൈമാറി

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സുനില്‍ ദിലീപിന് കൈമാറിയതായി പോലീസിനു നേരത്തേ തന്നെ വിവരം ലഭിച്ചിരുന്നു. സുഹൃത്ത് വഴി ദിലീപ് ഈ ദൃശ്യങ്ങള്‍ വിദേശത്തേക്കു കടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 ഫോണ്‍ കണ്ടെത്താനായില്ല

ഫോണ്‍ കണ്ടെത്താനായില്ല

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സുനില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. പ്രതികള്‍ക്കെതിരേ കേസിലെ നിര്‍ണായക തെളിവുകളിലൊന്നാണ് ഈ ഫോണ്‍.

English summary
Actress attacked scenes were not leaked says police
Please Wait while comments are loading...