Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ ബീന ഹോസ്പിറ്റലിൽ... കോവിഡാണ്.. ലൈവിൽ കരഞ്ഞ് ബീനാ ആന്റണിയുടെ ഭർത്താവും മകനും

എറണാകുളം;നടി ബീനാ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ഭർത്താവും നടനുമായ മനോജ്. വീഡിയോയിലൂടെയാണ് ഇക്കാര്യം മനോജ് വ്യക്തമാക്കിയത്. ഗുരുതരമായ അവസ്ഥയിലൂടെയാണ് ബീന കടന്ന് പോയതെന്നും കൊവിഡിനെ ആരും നിസാരമായി കാണരുതെന്നും മനോജ് വീഡിയോയിൽ പറയുന്നു. മനോജിന്റെ വാക്കുകളിലേക്ക്

രോഗം സ്ഥിരീകരിച്ചു

രോഗം സ്ഥിരീകരിച്ചു

ജീവിതത്തിൽ ഇത്രയും തീച്ചൂളയുടെ അകത്തുകൂടി പോകുന്ന ഒരു അവസ്ഥ ഉണ്ടായിട്ടില്ല. കഴിഞ്ഞ അഞ്ച് ദിവസമായിട്ട് ഇതാണ് അവസ്ഥ. ലോക് ഡൗൺ നിയന്ത്രണങ്ങൾ തുടങ്ങും മുൻപ് ബീന സീരിയലിന്റെ ഷൂട്ടിന് പോയിരുന്നു. അവിടെ ഒരു സ്ത്രീക്ക് കൊവിഡ് ഉണ്ടായിരുന്നു. അവർക്ക് രോഗം സ്ഥിരീകരിച്ചതിന്റെ പിറ്റേ ദിവസം തൊട്ട് തന്നെ ബീനയ്ക്ക് ലക്ഷണങ്ങൾ കാണിച്ച് തുടങ്ങി.തൊണ്ടവേദനയും ശരീരവേദനയുമൊക്കെ ഉണ്ടായിരുന്നു. അപ്പോൾ തന്നെ ബീന ഞങ്ങളുമായി ബന്ധപ്പെടാത്ത തരത്തില് ക്വാറന്റീനിലേക്ക് പോയിരുന്നു.

അവൾക്ക് ഭയമായിരുന്നു

അവൾക്ക് ഭയമായിരുന്നു


നേരത്തേ സഹോദരിക്കും കുട്ടിക്കും കുറച്ചുദിവസം മുമ്പ് പോസിറ്റീവായിരുന്നു, അവ‍ർ റൂം ക്വാറന്‍റൈനിൽ ഇരുന്ന് രോഗം മാറിയിരുന്നു. ബീനയും അതുപോലെ റൂം ക്വാറന്റീനിൽ ഇരിക്കാമെന്ന് കരുതിയെങ്കിലും ഓക്സിമീറഅറർ വെച്ച് നോക്കിയപ്പോൾ ബീനയുടെ ഓക്സിജൻ അളവ് കുറയുന്നതായി കണ്ടു.
കടുത്ത ക്ഷീണമായിരുന്നു ബീനയ്ക്ക്. ഭക്ഷണം കഴിച്ചിരുന്നില്ല. സ്ഥിതി മോശമായതോടെ ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞുവെങ്കിലും അവൾക്ക് ഭയമായിരുന്നു.

ആശുപത്രിയിൽ എത്തിച്ചു

ആശുപത്രിയിൽ എത്തിച്ചു

ആശുപത്രിയിൽ അഡ്മിറ്റായാൽ പിന്നീട് മടങ്ങിവരനാകുമോ എന്നൊക്കെയുള്ള ഭീതി അവളിൽ ഉണ്ടായിരുന്നു. ആ പേടിയിൽ ആശുപത്രിയിൽ എത്തിച്ചാൽ അവൾ മാനസികമായും തളർന്നേക്കും എന്ന് ഞാനും ഭയന്നു. ഇതോടെ തന്റെ ബന്ധുവായ ഡോക്ടറെ വിളിച്ച് ഞാൻ സംസാരിച്ചു. രണ്ട് ദിവസം കൂടി നോക്കാൻ അദ്ദേഹം പറഞ്ഞു. എന്നാൽ രണ്ടൂസം കഴിഞ്ഞപ്പോഴേക്കും സ്ഥിതി കൂടുതൽ വഷളായി. ഇതോടെ ആശുപത്രിയിൽ പോകാതിരുന്നാൽ ആപത്താകുമെന്ന് ഞാനവളോട് പറഞ്ഞു. ഭയന്ന് അവൾ കരഞ്ഞെങ്കിലും ഞാൻ ശാസിച്ച് സ്നേഹപൂർവ്വം നിർബന്ധിച്ച് ആശുപത്രിയിൽ എത്തിച്ചു.

ന്യുമോണിയ ബാധച്ചു

ന്യുമോണിയ ബാധച്ചു

എറണാകുളം മെഡിക്കൽ സെൻട്രലിലാണ് അഡ്മിറ്റ് ചെയ്തത്. ആദ്യം ആന്റിജൻ ടെസ്റ്റ് നടത്തിയെങ്കിലും നെഗറ്റീവ് ആയിരുന്നു. പിന്നേറ്റ് ആർടി-പിസിആർ ടെസ്റ്റ് ചെയ്തപ്പോൾ പോസറ്റീവ് ആണെന്ന് കണ്ടെത്തി.എന്നാൽ അഡ്മിറ്റ് ആയ അന്ന് തന്നെ ഡോക്ടർമാർ ചികിത്സാ നടപടികൾ തുടർന്നിരുന്നു. ഭാഗ്യം കൊണ്ട് അവിടെ ഒരു മുറി ലഭിച്ചു. ബീനയ്ക്ക് നെഞ്ചിന്റെ ഇരുവശത്തും ചെറിയ രീതിയിൽ ന്യുമോണിയ ബാധിച്ചിരുന്നു. എങ്കിലും പേടിക്കേണ്ടതില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

മഹാരോഗിയെ പോലെ കാണുന്നുവെന്ന്

മഹാരോഗിയെ പോലെ കാണുന്നുവെന്ന്


ഓരോ ദിവസവും ന്യുമോണിയ കൂടി വരുന്നതായി ഡോക്ടർമാര് പറഞ്ഞെങ്കിലും ഞാനാരോടും ഒന്നും പറഞ്ഞിരുന്നില്ല. ബീനയോടും കാര്യങ്ങൾ പറഞ്ഞിരുന്നില്ല. എന്നാൽ ഇതിനിടയിൽ ഒരു ദിവസം അവൾ എന്നോട് പരാതി പറഞ്ഞു. ഡോക്ടർമാർ തന്നെ മഹാരോഗിയെ പോലെയാണ് കാണുന്നതെന്നൊക്കെയായിരുന്നു പരാതി. ഇക്കാര്യം പറഞ്ഞ് അവൾ ആശുപത്രി ജീവനക്കാരോടും ദേഷ്യപ്പെട്ടു. ഇതോടെ ഞാൻ അവളോട് കാര്യം പറഞ്ഞു. ചെറുതായി ന്യുമോണിയ ഉണ്ടെന്ന് അവളോട് അറിയിച്ചു.
ശരിക്കും ആ സമയത്തൊക്കെ ചെകുത്താനും കടലിലും നിൽക്കുന്ന മാനസിക അവസ്ഥയിലായിരുന്നു .

മകനോട് പോലും പറഞ്ഞില്ല

മകനോട് പോലും പറഞ്ഞില്ല

ഞാനാരോടും ഒരു വിഷമവും അറിയിച്ചില്ല. മകനോട് പോലും ഒരു സങ്കടവും പറഞ്ഞില്ല. ഞാൻ ആരും കാണാതെ കരഞ്ഞത് ഈശ്വരന്റെ മുന്നിലാണ്. അമ്മയും അച്ഛനുമൊക്കെ വിളിച്ച് എന്നോട് കാര്യം ചോദിക്കും. ഞാൻ ഒന്നുമില്ലെന്ന് പറയും.അവൾ തിരിച്ചുവരും. നമുക്ക് അവളെ കിട്ടും എന്നു പറയും. എന്നിട്ട് കുറേ നേരം ഇരുന്ന് കരയും. . ആരോടും പറയാതെ ആരെയും അറിയിക്കാതെ ഞാനവളെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്.

 ഈശ്വരാനുഗ്രഹം കൊണ്ട്

ഈശ്വരാനുഗ്രഹം കൊണ്ട്

പിന്നീട് ആശുപത്രിയിൽ നിന്നും വിളിച്ചു പറഞ്ഞു,ന്യുമോണിയ കുറയാത്ത സാഹചര്യമുണ്ടെന്നും ഇവിടെ ഐസിയു ഫുൾ ആയി ഇരിക്കുവാണ് വേറെ ആശുപത്രിയിലും ഐസിയു ഉണ്ടോ എന്ന് ഒന്ന് ഒന്ന് അന്വേഷിക്കണേയെന്നും പറഞ്ഞു..ഇത് കേട്ടപ്പോൾ കൈയ്യും കാലും വിറയ്ക്കുന്ന അവസ്ഥയായിരുന്നു. , പല ആശുപത്രികളിലും വിളിച്ചു ചോദിച്ചു, അവിട ഇണ്ടായിരുന്നില്ല. ഈ വിവരം ഞാൻ ഡോക്ടറെ അറിയച്ചപ്പോൾ അദ്ദേഹം പറഞ്ഞ് പേടിക്കേണ്ട, ഇപ്പോൾ വേണ്ടി വരില്ല. അത്തരമൊരു സാഹചര്യം ഉണ്ടായാലോ എന്നത് കൊണ്ട് പറഞ്ഞതാണെന്ന് അദ്ദേഹം ആശ്വസിപ്പിച്ചു.അങ്ങനെ അടുത്ത ദിവസങ്ങൾക്ക് ശേഷം പരിശോധന നടത്തിയപ്പോൾ കാര്യങ്ങൾ ഭേദമായി തുടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ഈശ്വരാനുഗ്രഹം കൊണ്ടാണ് അവൾ രക്ഷപ്പെട്ടത്.

ലാലേട്ടനും മമ്മൂക്കയും

ലാലേട്ടനും മമ്മൂക്കയും

കൊവിഡ് ഒരു ഭീകരമായ അവസ്ഥയാണ്. ഈ അവസ്ഥയിൽ കൂടെ നിന്ന എല്ലാവരും ശരിക്കും കരുത്തായിരുന്നു. ഇഎംസി മെഡിക്കൽ സെന്ററിലെ ഡോക്ടർമാരോട് നന്ദി പറഞ്ഞാൽ മതിയാകില്ല. നിരവധി പേർ ഈ സമയത്ത് വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. ഇടവേള ബാബു പറഞ്ഞ് മമ്മൂക്കയും ലാലേട്ടനും അസുഖ വിവരങ്ങളൊക്കെ അറിഞ്ഞിരുന്നു. 'അമ്മ'യിലെ അംഗങ്ങളായതിനാൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കാൻ ഇടവേള ബാബുവിനെ വിളിച്ചിരുന്നു. അതുവഴിയാണ് ലാലേട്ടനും മമ്മൂക്കയും കാര്യം അറിഞ്ഞത്.

Recommended Video

cmsvideo
    DRDO's anti covid drug is ready to roll out soon
     സുരക്ഷിതരായിരിക്കുക

    സുരക്ഷിതരായിരിക്കുക

    അവർ ദിവസവും അന്വേഷിക്കുന്നുണഅട്. പേടിക്കരുതെന്നും ഒപ്പമുണ്ടാകുമെന്നും അവർ പറഞ്ഞു. അതൊക്കെ വലിയ അനുഗ്രഹവും കരുത്തുമാണ്. ബീന സജീവമായ നടിയൊന്നുമല്ല, എന്നിട്ട് കൂടി അവർ ഈ സമയത്തൊക്കെ വിളിച്ച് ഒപ്പം നിൽക്കുമെന്നത് വലിയ കാര്യമാണ്. നടി സീമചേച്ചി വിളിച്ചിരുന്നു. പ്രാർത്ഥിക്കുന്നുണ്ട്, ധൈര്യമായി ഇരിക്കണം എന്ന് പറഞ്ഞു. ദയവ് ചെയ്ത് കൊവിഡിനെ നിസാരമായി കാണരുത്,ബീന നിരവധി ബുദ്ധിമുട്ടുകൾ അനുഭവിച്ചു.താന്‍ അനുഭവിച്ചത് മറ്റുള്ളവര്‍ക്ക് വരാതിരിക്കാനാണ് ഇക്കാര്യം പറഞ്ഞത്. എല്ലാവരും പരമാവധി ശ്രദ്ധിക്കുക. സുരക്ഷിതമായിരിക്കുക, മനോജ് വീഡിയോയിൽ പറഞ്ഞു..

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+