• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമർശിച്ചവർക്ക് വായടപ്പിച്ച മറുപടിയുമായി നടി ഭാവന; 'അസഭ്യം പറയുന്നവർക്ക് മനസുഖം കിട്ടുന്നെങ്കിൽ കിട്ടട്ടെ'

Google Oneindia Malayalam News

കൊച്ചി: വസ്ത്രധാരണത്തിന്റെ പേരിൽ നടിമാർക്കെതിരെ കടുത്ത സൈബർ ആക്രമണങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഇതിന് ഇരയായിക്കുന്നത് നടി ഭാവനയാണ്. ദുബായിയിൽ ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയപ്പോൾ ഭാവന ധരിച്ച വസ്ത്രത്തിനെതിരെയാണ് ചിലർ രംഗത്തെത്തിയത്. ടോപ്പിനിടയിൽ ഭാവന വസ്ത്രം ധരിച്ചില്ലെന്നതാണ് ആക്ഷേപം. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് ചുട്ട മറുപടി പറയുകയാണ് താരം.

സൈബർ ആക്രമണങ്ങൾക്ക് മറുപടി


ദുബായിലെ സർക്കാർ സേവന ദാതക്കളായ ഇസിഎച്ചിന്റെ ആസ്ഥാനത്തായിരുന്നു നടി എത്തിയത്. സ്റ്റൈലിഷ് ലുക്കിലെത്തി വിസ ഏറ്റുവാങ്ങുന്നതും അവിടെയുള്ളവർക്കപ്പം ഭാവന സന്തോഷം പങ്കിടുകയും ചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടിയുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള ചർച്ചകളും സൈബർ ആക്രമണങ്ങളും ആരംഭിച്ചത്.

'ദിലീപ് ഭാഗം പരീക്ഷിച്ച തന്ത്രം,വലിയ നീക്കം നടക്കുന്നുവെന്ന് വരുത്തി'; അഡ്വ പ്രിയദർശൻ തമ്പി'ദിലീപ് ഭാഗം പരീക്ഷിച്ച തന്ത്രം,വലിയ നീക്കം നടക്കുന്നുവെന്ന് വരുത്തി'; അഡ്വ പ്രിയദർശൻ തമ്പി

ശരീര ഭാഗങ്ങൾ തന്നെയാണെന്നും

ടോപ്പിന് താഴെ വസ്ത്രമൊന്നും ധരിക്കാതെയാണ് ഭാവന എത്തിയതെന്നും നടിക്ക് ഇങ്ങനെ പോകാൻ നാണമില്ലേയെന്നുമൊക്കെയായിരുന്നു കമന്റുകൾ. ഭാവന കൈ ഉയർത്തുമ്പോൾ ടോപ്പിന് താഴെ കണ്ടത് ശരീര ഭാഗങ്ങൾ തന്നെയാണെന്നും പൊതു പരിപാടിക്കിടെ എങ്ങനെയാണ് വസ്ത്രം ധരിക്കാതെ എത്തുന്നതൊക്കെയുള്ള ആക്ഷേപങ്ങളും ചിലർ ഉയർത്തി.

ചുട്ട മറുപടി നൽകുകയാണ് താരം


എന്നാൽ തനിക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾക്ക് ചുട്ട മറുപടി നൽകുകയാണ് താരം. ടോപിന് താഴെ ധരിച്ചിരിക്കുന്നത് ശരീരത്തിന്റെ നിറമുള്ള വസ്ത്രമാണെന്നും അതും പുതിയ ടോപ്പിന്റഎ ഭാഗം തന്നെയാണെന്നും ഭാവന വ്യക്തമാക്കി. മനോരമ നഓൺലൈനിനോടായിരുന്നു നടിയുടെ പ്രതികരണം.

പുതിയ കണ്ടുപിടിത്തമേ അല്ല


അകത്ത് സ്ലിപ്പെന്ന ഭാഗം ചേർത്തുള്ളതാണ് താൻ പരിപാടിയിൽ ധരിച്ച വസ്ത്രം. ആ സ്ലിപ്പ് ദേഹത്തോട് ചേർന്ന് കിടക്കുന്ന വസ്ത്രമാണ്. ഇതൊന്നും ഒരു പുതിയ കണ്ടുപിടിത്തമേ അല്ല. നിരവധി പേർ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നവർക്കും ഇത് കണ്ടവർക്കുമെല്ലാം വസ്ത്രങ്ങളെ കുറിച്ച് കൃത്യമായി അറിയാം, ഭാവന വ്യക്തമാക്കി.

ടോപ്പ് മാത്രം ധരിച്ച് പുറത്ത് പോകുന്ന ഒരാളല്ല


ടോപ്പ് മാത്രം ധരിച്ച് പുറത്ത് പോകുന്ന ഒരാളല്ല താൻ എന്നും ഭാവന പ്രതികരിച്ചു. എന്ത് കിട്ടിയാലും തന്നെ ആക്ഷേപിക്കാൻ വരുന്ന ചിലരുണ്ടെന്നും അവർക്ക് തന്നെ അസഭ്യം പറയുന്നതിലും പരിഹസിക്കുന്നതിലുമാണ് താത്പര്യം എന്നും ഭാവന പറഞ്ഞു. തന്നെ വിമർശിച്ച് അവർക്ക് സന്തോഷവും മനസുഖവും കിട്ടുന്നുണ്ടെങ്കിൽ ആവട്ടെ. അത്തരത്താരോട് മറ്റൊരന്നു തനിക്ക് പറയാനില്ലെന്നും ഭാവന പറഞ്ഞു.

പ്രതികരണത്തെ പിന്തുണച്ച്


അതേസമയം നടിയുടെ പ്രതികരണത്തെ പിന്തുണച്ച് കൊണ്ട് നിരവധി പേർ രംഗത്തെത്തി. ഇഷ്ടമുള്ള വസ്ത്രം അത് ആണിനായാലും പെണ്ണിനായാലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും വസ്ത്ര ധാരണത്തെ വിമർശിക്കുന്നവർ സ്വയം ചെറുതാവുകയാണെന്നുമായിരുന്നു ചിലർ പ്രതികരിച്ചത്.

കണ്ണിനും മനസിനുമാണ് പ്രശ്നം


ഭാവനയുടെ വസ്ത്രത്തിനല്ല പ്രശ്നം എന്നും അത് കണ്ട് വിമർശിക്കാൻ നിൽക്കുന്നവരുടെ കണ്ണിനും മനസിനുമാണ് പ്രശ്നമെന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. വിമർശനങ്ങളെ അർഹിക്കുന്ന അവഞ്ജയോടെ പുച്ഛിച്ച് തള്ളണമെന്നും നടിയെ പിന്തുണയ്ക്കുന്നവർ പറയുന്നു.

തിരുച്ചുവരവിന് ഭാവന

'എല്ലാം ശെരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീർക്കാൻ നോക്കുമ്പോൾ, എന്റെ പ്രിയപെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങൾ മാറ്റി വെക്കാൻ നോക്കുമ്പോളും, ഞാൻ എന്തു ചെയ്‌താലും ആക്ഷേപിക്കാനും ചീത്ത വാക്കുകൾ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് എനിക്ക് അറിയാം. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങൾക്കു സന്തോഷം കിട്ടുന്നത് എങ്കിൽ അതിലും ഞാൻ തടസം നിൽക്കില്ല', ഭാവന ഇൻസ്റ്റഗ്രാമിലും കുറിച്ചു.

ആത്മാർത്ഥതയോട് കൂടി തന്നെ പറയാം, അതിജീവിതയുടെ ആ ആവശ്യം അംഗീകരിച്ചേക്കില്ല: രാഹുല്‍ ഈശ്വർആത്മാർത്ഥതയോട് കൂടി തന്നെ പറയാം, അതിജീവിതയുടെ ആ ആവശ്യം അംഗീകരിച്ചേക്കില്ല: രാഹുല്‍ ഈശ്വർ

English summary
Actress Bhavana Gives Befitting Reply against Cyber attack, , says wore a skin dress under the top, goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X