കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് നാളെ നിർണായകം, നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നാളെ വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് വേണ്ടി ഹാജരാകാന്‍ ആവശ്യപ്പെട്ട് ദിലീപിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് എട്ടാം പ്രതിയായ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.

'പേട്ടന്‍ വെറും പാവം, അതുകൊണ്ടാണ് ഇതെല്ലാം കളയുന്നത്', നാണവുമില്ല വിവരവുമില്ലെന്ന് ബൈജു കൊട്ടാരക്കര'പേട്ടന്‍ വെറും പാവം, അതുകൊണ്ടാണ് ഇതെല്ലാം കളയുന്നത്', നാണവുമില്ല വിവരവുമില്ലെന്ന് ബൈജു കൊട്ടാരക്കര

കേസിന്റെ വിചാരണ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കെ ദിലീപിന്റെ സുഹൃത്ത് ആയിരുന്ന സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് പുതിയ വഴിത്തിരിവുകള്‍ ഉണ്ടാക്കിയത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ ദിലീപിന്റെ ആലുവയിലെ വീട്ടിലടക്കം വെച്ച് കണ്ടിട്ടുണ്ട് എന്നാണ് ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല കേസിലെ നിര്‍ണായക തെളിവായ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്ന കണ്ടതായും ബാലചന്ദ്ര കുമാര്‍ ആരോപിച്ചിരുന്നു.

11

ദിലീപ് ജാമ്യത്തിലിറങ്ങിയതിന് ശേഷം ഒരു വിഐപിയാണ് ദൃശ്യം വീട്ടില്‍ എത്തിച്ച് നല്‍കിയത് എന്നും ബാലചന്ദ്ര കുമാര്‍ ആരോപിച്ചു. ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം നടക്കുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കയ്യിലെത്തിയോ എന്ന് അന്വേഷണ സംഘത്തിന് പരിശോധിക്കേണ്ടതുണ്ട്. ബാലചന്ദ്ര കുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയ ചില വീഡിയോ തെളിവുകളും ദിലീപിന്റെ ഫോണുകള്‍ ഫോറന്‍സിക് പരിശോധന നടത്തിയതിന്റെ ഫലങ്ങളും അടക്കം അടിസ്ഥാനമാക്കിയാവും ചോദ്യം ചെയ്യല്‍.

'ഇതൊക്കെ ചെയ്ത് അധികകാലം താരചക്രവര്‍ത്തിമാരായി വാഴാനാകില്ല', അവൾ അപരാജിതയെന്ന് ടി പത്മനാഭൻ'ഇതൊക്കെ ചെയ്ത് അധികകാലം താരചക്രവര്‍ത്തിമാരായി വാഴാനാകില്ല', അവൾ അപരാജിതയെന്ന് ടി പത്മനാഭൻ

കേസില്‍ ബാലചന്ദ്ര കുമാറിന്റെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. എസ്പി സോജന്റെയും ഡിവൈഎസ്പി ബൈജു പൗലോസിന്റെയും നേതൃത്വത്തിലുളള സംഘമായിരിക്കും ദിലീപിനെ ചോദ്യം ചെയ്യുക. തുടരന്വേഷണത്തിന് എതിരെ ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടി ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരുകയുണ്ടായി. തുടരന്വേഷണം തടയണം എന്നുളള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. അതേസമയം തുടരന്വേഷണം ഏപ്രില്‍ 15ന് മുന്‍പായി പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിനൊപ്പം പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്ന കേസിലും ക്രൈംബ്രാഞ്ച് സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.

English summary
Actress Case Updates: Actor Dileep to be questioned again by crimebranch on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X