പീഡിപ്പിക്കപ്പെട്ടിട്ടില്ല!! ആ വാര്‍ത്ത തെറ്റെന്ന് നടി...അന്നു സംഭവിച്ചത്, നടി വെളിപ്പെടുത്തുന്നു!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: പ്രമുഖ നടിക്കെതിരേ കൊച്ചിയിലുണ്ടായതു പോലൊരു ആക്രമണം തനിക്കു നേരേയുണ്ടായിട്ടില്ലെന്ന് സീരിയലുകളിലൂടെ ശ്രദ്ധേയായ നടി ദിവ്യ വിശ്വനാഥ് പറഞ്ഞു. കൊച്ചിയില്‍ നടിക്കു നേരിട്ടതു പോലെ തനിക്കും ദുരനുഭവമുണ്ടായെന്ന തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെയാണ് ദിവ്യ കാര്യങ്ങള്‍ വിശീകരിച്ചത്. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖാനിക്കപ്പെടുകയായിരുന്നുവെന്ന് നടി പറയുന്നു. വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് അത്തരമൊരു അനുഭവം നേരിട്ടിട്ടുണ്ടെന്ന് ദിവ്യ വെളിപ്പെടുത്തിയത്.

 നിരവധി കോളുകള്‍

നിരവധി കോളുകള്‍

താന്‍ പീഡനത്തിന് ഇരയായെന്ന തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചതോടെ നിരവധി പേരാണ് ഫോണില്‍ വിളിച്ചത്. സുഹൃത്തുക്കളോടും ബന്ധുക്കളോടും മറുപടി പറഞ്ഞ് മടുത്തതായും നടി പറഞ്ഞു.

അഭിമുഖത്തില്‍ ചോദിച്ചത്

അഭിമുഖത്തില്‍ ചോദിച്ചത്

സിനിമാ മേഖലയില്‍ നിന്നു മോശമായ അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടോയെന്നാണ് അന്നത്തെ അഭിമുഖത്തില്‍ ചോദിച്ചത്. ഉണ്ടെന്നായിരുന്നു താന്‍ മറുപടി നല്‍കിയതെന്നും ദിവ്യ വ്യക്തമാക്കി.

പീഡിപ്പിക്കപ്പെട്ട തരത്തില്‍ വാര്‍ത്ത

പീഡിപ്പിക്കപ്പെട്ട തരത്തില്‍ വാര്‍ത്ത

ഉണ്ടെന്ന് താന്‍ പറഞ്ഞതോടെ കൊച്ചില്‍ നടി പീഡിപ്പിക്കപ്പെട്ടതു പോലെ താനും പീഡനത്തിന് ഇരയായെന്ന തരത്തില്‍ വിവിധ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതായി ദിവ്യ പറഞ്ഞു.

നേരിട്ട ദുരനുഭവം

നേരിട്ട ദുരനുഭവം

ഷൂട്ടിങിനിടെ താമസവുമായി ബന്ധപ്പെട്ട് തനിക്ക് മോശം അനുഭവമുണ്ടായെന്നാണ് അഭിമുഖത്തില്‍ താന്‍ ഉദ്ദേശിച്ചതെന്ന് ദിവ്യ വെളിപ്പെടുത്തി.

വൃത്തിയില്ലാത്ത മുറി

വൃത്തിയില്ലാത്ത മുറി

വൃത്തിയും സൗകര്യവുമില്ലാത്ത മുറിയാണ് താമസത്തിനായി തനിക്ക് നല്‍കിയത്. ഇതു മാറ്റിത്തരാന്‍ താന്‍ ആവശ്യപ്പെട്ടെങ്കിലും പ്രൊഡക്ഷന്‍ ടീം അതിനു തയ്യാറായില്ലെന്ന് നടി പറഞ്ഞു.

തിരിച്ചുപോയി

തിരിച്ചുപോയി

മുറി മാറ്റിനല്‍കില്ലെന്ന അവരുടെ നിലപാടില്‍ പന്തികേട് തോന്നിയതിനെ തുടര്‍ന്നു താന്‍ തിരിച്ചുപോവുകയായിരുന്നുവെന്ന് ദിവ്യ വ്യക്തമാക്കി. ഇതാണ് പീഡിപ്പിക്കപ്പെട്ടന്ന തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും നടി കൂട്ടിച്ചേര്‍ത്തു.

മിനിസ്‌ക്രീനിലെ സൂപ്പര്‍ നായിക

മിനിസ്‌ക്രീനിലെ സൂപ്പര്‍ നായിക

മിനിസ്‌ക്രീനിലെ സൂപ്പര്‍ നായികരമാരിലൊരാളാണ് ദിവ്യ. അമ്മത്തൊട്ടില്‍, സ്ത്രീമനസ്സ്, സ്ത്രീധനം തുടങ്ങിയ സീരിയലുകളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്.

English summary
Serial actress Divya says that news is not true.
Please Wait while comments are loading...