കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍, ശിക്ഷ അതികഠിനം ആയില്ല എങ്കില്‍ ഇനിയും നമ്മള്‍ ഇതുപോലെ സഹതപിക്കേണ്ടിവരും: ഗൗരി നന്ദ

Google Oneindia Malayalam News

സ്ത്രീകളുടെ ജീവിതം നിലനിര്‍ത്താന്‍ നിയമം ഇനിയും ഒരുപാട് കരുത്തുറ്റതാകണമെന്ന് നടി ഗൗരി നന്ദ. കേരളത്തില്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന സ്ത്രീധന പീഡന മരണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ തുറന്ന കത്തിലാണ് ഗൗരി നന്ദ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.

ഇവിടെ സംഭവിക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ എന്റെ സഹോദരിയാകാന്‍ മാത്രം പ്രായമുള്ള പെണ്‍കുട്ടികള്‍ ജീവനൊടുക്കുന്നത് കാണുമ്പോള്‍, കുഞ്ഞുങ്ങളെ ആക്രമിച്ചു ജീവിതം ഇല്ലാതാകുന്നത് കാണുമ്പോള്‍ പറയണം എന്ന് തോന്നി അതുകൊണ്ടാണ് ഇത്തരമൊരു കത്ത് എഴുതുന്നതെന്നും ഗൗരി നന്ദ കുറിക്കുന്നു. താരത്തിന്‍റെ കത്തിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

വിഴിഞ്ഞത്ത് തീ കൊളുത്തി മരിച്ച യുവതിയുടെ മൃതദേഹവുമായി സ്ഥലത്ത് പ്രതിഷേധം- ചിത്രങ്ങൾ

എനിക്ക് സംസാരിക്കണം

നമസ്‌കാരം,
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ സര്‍ അങ്ങയോട് എനിക്ക് സംസാരിക്കണം എന്ന് തോന്നിയത് കൊണ്ട് എഴുതുന്നു. അങ്ങ് ഇത് കാണുമോ ഇല്ലയോ എന്നുപോലും അറിയില്ല. പക്ഷെ വേറെ ആരോടും പറയാന്‍ തോന്നിയില്ല കാരണം ഇപ്പോ ഈ കേരളം അങ്ങയുടെ കൈകളില്‍ ആണ്. എനിക്ക് രാഷ്ട്രീയം ഇല്ല, പാര്‍ട്ടിയില്ല, കൊടിയുടെ നിറവും ഇല്ല, പക്ഷെ ഒരു സാധാരണ പെണ്‍കുട്ടി.

സഹോദരിയാകാന്‍ മാത്രം പ്രായം

ഈ സമൂഹത്തില്‍ നല്ല രീതിയില്‍ ജീവിതം മുന്‍പോട്ട് കൊണ്ടുപോകണം എന്ന് ആഗ്രഹിക്കുന്നു. ഇവിടെ സംഭവിക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ എന്റെ സഹോദരിയാകാന്‍ മാത്രം പ്രായമുള്ള പെണ്‍കുട്ടികള്‍ ജീവനൊടുക്കുന്നത് കാണുമ്പോള്‍, കുഞ്ഞുങ്ങളെ ആക്രമിച്ചു ജീവിതം ഇല്ലാതാകുന്നത് കാണുമ്പോള്‍ പറയണം എന്ന് തോന്നി.

സമൂഹത്തിന് പേടിയുണ്ടാകണം

സര്‍ നിയമം ആളുകള്‍ കൈയില്‍ എടുക്കരുത് എന്ന് പറയുന്നതിനോട് ഞാന്‍ അനുകൂലിക്കുന്നു. പക്ഷെ ഇവിടെ നിയമം ഇനിയും ഒരുപാട് കരുത്തുറ്റതാകണം. നിയമം, ശിക്ഷ, അതികഠിനം ആയില്ല എങ്കില്‍ ഇനിയും നമ്മള്‍ ഇതുപോലെ സഹതപിക്കേണ്ടിവരും.. സമൂഹത്തിന് പേടിയുണ്ടാകണം.

ജീവന്‍ നിലനില്‍ക്കൂ

സര്‍ തെറ്റ് ചെയ്താല്‍ കഠിന ശിക്ഷ കിട്ടും എന്ന പേടി ആ നിയമം എത്രയും വേഗം നടപ്പിലാക്കിയാല്‍ മാത്രമേ ജീവന്‍ അതും പെണ്‍കുട്ടികളുടെ ജീവന്‍ നിലനില്‍ക്കൂ. എന്ത് അതിക്രമം കാണിച്ചും ഇവിടെ ഒന്നും സംഭവിക്കാതെ തെറ്റ് ചെയ്തവര്‍ ജീവിക്കുമ്പോള്‍ ഇതിലും മൃഗീയമായകാര്യങ്ങള്‍ നമ്മള്‍ കാണേണ്ടിവരും, കേള്‍ക്കേണ്ടിവരും.

കുറ്റം ചെയ്താല്‍

മറ്റുള്ള രാജ്യങ്ങള്‍ തെറ്റ് കണ്ടാല്‍ കഠിനശിക്ഷ നടപ്പിലാക്കുന്നു.. അപ്പോള്‍ സമൂഹത്തിന് ജനങ്ങള്‍ക്ക് പേടി ഉണ്ടാകുന്നു ഇവിടെ അത് സംഭവിക്കുന്നില്ല. ഒരു കുറ്റം ചെയ്താല്‍ അതിന്റ ശിക്ഷ പൊതുസമൂഹത്തിന്റെ മുമ്പില്‍ കാണിച്ചുകൊണ്ട് നടപ്പിലാക്കൂ എങ്കില്‍ കുറെയേറെ സംഭവങ്ങള്‍ ഇവിടെ ഇല്ലാതാകും. ഞാനും ഒരു പെണ്‍കുട്ടിയാണ് എന്റെ ജീവിതത്തില്‍ നാളെ എന്തു സംഭവിക്കും എന്ന് അറിയില്ല.

ഒറ്റകെട്ടായി നില്‍ക്കണം

കുഞ്ഞുങ്ങളുടെ, പെണ്‍കുട്ടികളുടെ, സ്ത്രീകളുടെ, അമ്മമാരുടെ, അങ്ങനെ എല്ലാവരുടെയും നല്ല ജീവിതത്തിനും അവരുടെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി പറയുന്നു. നിയമം ശക്തമാക്കണം, ശിക്ഷ കഠിനമാക്കണം, എല്ലാവരും ഈ ഒരു കാര്യം നടപ്പില്ലാക്കി എടുക്കാന്‍ ഒറ്റകെട്ടായി നില്‍ക്കണം. ജാതിയോ, മതമോ, രാഷ്ട്രീയമോ നോക്കാതെ. ആര് തെറ്റ് ചെയ്താലും അവര്‍ ഉടനടി ശിക്ഷിക്കപ്പെടണം. മനുഷ്യരുടെ ജീവന്‍ വലുതാണ് അത് ആണായാലും പെണ്ണായാലും.!

ആരാധകരെ ഇളക്കിമറിച്ച് ശ്രീയ ശരണിന്റെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Veena nair against social media trolls

English summary
actress gowri nanda writes open letter to pinarayi vijayan over dowry system-goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X