കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്ത് സിനിമ കഴിഞ്ഞാലും ഞങ്ങളെപ്പോലുള്ളവർക്ക് അമ്മയില്‍ അംഗത്വം എടുക്കാനാവില്ല: നടി ജോളി ചിറയത്ത്

Google Oneindia Malayalam News

ഹേമ കമ്മീഷന്‍ റിപ്പോർട്ട് പുറത്ത് വിടേണ്ടത് സമൂഹത്തിന്റെ ആവശ്യമായി ഉയർന്ന് വരണമെന്ന് നടി ജോളി ചിറയത്ത്. ഹേമ കമ്മീഷന്‍ നിലവില് വന്നിട്ട് മൂന്ന് വർഷത്തോളമായി. ആ റിപ്പോർട്ട് പുറത്ത് വരേണ്ടത്, സിനിമ മേഖലയില്‍ നില്‍ക്കുന്ന കുറച്ച് സ്ത്രീകളുടെ മാത്രം ധാർമ്മിക ഉത്തരവാദിത്തമായി മാറ്റരുതെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. പൊതുഖജനാവില്‍ നിന്നും രണ്ട് മൂന്ന് കോടി ചിലവാക്കി ചെയ്ത ഒരു പ്രവർത്തിയാണ് അത്.

അതിന്റെ പ്രവർത്തനം എന്തായി എന്ന് അറിയാനുള്ള ഉത്തരവാദിത്തം പൊതുസമൂഹത്തിന്റേത് കൂടിയായി മാറണമെന്നും ജോളി ചിറയത്ത് വ്യക്തമാക്കുന്നു. ബിഹൈന്‍ഡ് വുഡ്സിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

ഈ വിഷയം ഉന്നയിച്ചത് കുറച്ച് സ്ത്രീകളായാതുകൊണ്ട്

ഈ വിഷയം ഉന്നയിച്ചത് കുറച്ച് സ്ത്രീകളായാതുകൊണ്ട് അത് അവരുടെ മാത്രം ബാധ്യതായി മാറരുത്. പൊതുവെ ഇങ്ങനെ ഒരു ചുരുക്കിക്കെട്ടല്‍ എല്ലാ കാര്യത്തിലുമുണ്ട്. ആരെയാണോ ബാധിച്ചത് എന്നാല്‍ അവരുടെ മാത്രം ഉത്തരവാദിത്തമായി മാറുന്നു. എന്നാല്‍ അത് അങ്ങനെയല്ല, ഈ വിഷയത്തില്‍ പൊതുഖജനാവില്‍ നിന്ന് പോയ പണമാണ്. അതുകൊണ്ട് ഈ സമൂഹത്തിന് അത് അറിയണമെന്ന ഡിമാന്‍ഡ് ഉണ്ടാവാത്തിടത്തോളം കാലം അത് പുറത്ത് വരുമെന്ന് തോന്നുന്നില്ല. ഇത് ആദ്യമൊന്നും അല്ല, കമ്മീഷന്‍ റിപ്പോർട്ട് പുറത്ത് വരാതെ പോവുന്നത്. ഇതിന് മുമ്പ് എത്രയോ കമ്മീഷന്‍ റിപ്പോർട്ട് ഇന്നും വെളിച്ചം കാണാതെ പോയിട്ടുണ്ട്. അതുപോലെ ഇതും ആവരുതെന്ന ജാഗ്രത പൊതുസമൂഹത്തിന് ഉണ്ടാവണമെന്നും അവർ കൂട്ടിച്ചേർക്കുന്നു.

ആ ദൃശ്യങ്ങള്‍ ദിലീപിന്റെ കയ്യില്‍ തന്നെ, ഈ തെളിവുകള്‍ താരത്തിന് തിരിച്ചടിയാവും: ബൈജു കൊട്ടാരക്കരആ ദൃശ്യങ്ങള്‍ ദിലീപിന്റെ കയ്യില്‍ തന്നെ, ഈ തെളിവുകള്‍ താരത്തിന് തിരിച്ചടിയാവും: ബൈജു കൊട്ടാരക്കര

സിനിമയിലെ വേതനം ഉള്‍പ്പടേയുള്ള

സിനിമയിലെ വേതനം ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ ഉറക്കെ പറയാനുള്ള പരിമിതി എന്ന് പറയുന്നത് ഒരു ശക്തമായ സംഘടന ഇല്ല എന്നുള്ളത് മാത്രമല്ല. ഇവിടെ സിനിമ വ്യവസായം എന്നൊക്കെ പറയുമെങ്കിലും അത് അതല്ല. ഒരു വ്യവസായം എന്ന് പറയുമ്പോള്‍ അതിന് ഒരു ഘടന ഉണ്ട്. ഒരു തൊഴിലാളിയെ എടുക്കുന്നതില്‍, വേതനം തീരുമാനിക്കുന്നതില്‍, മറ്റ് ആനുകൂല്യങ്ങള്‍ നിശ്ചയിക്കുന്നതിലെല്ലാം കൃത്യമായ ഒരു ഘടനയുണ്ട്. എന്നാല്‍ സിനിമ വ്യവസായം എങ്ങനെ അല്ല.

'ആ തന്ത്രം ഇനി നടക്കില്ല; ബിഗ് ബോസ് വന്‍ മാറ്റത്തിനൊരുങ്ങുന്നു, പുതിയ നിയമം വരും, കളർ പോകുമോ''ആ തന്ത്രം ഇനി നടക്കില്ല; ബിഗ് ബോസ് വന്‍ മാറ്റത്തിനൊരുങ്ങുന്നു, പുതിയ നിയമം വരും, കളർ പോകുമോ'

സിനിമയില്‍ കൃത്യമായ തൊഴില്‍ ഇടം

സിനിമയില്‍ കൃത്യമായ തൊഴില്‍ ഇടം ഡിഫൈന്‍ ചെയ്യാന്‍ സാധിക്കില്ല. ഒറ്റ മുതലാളിയുമില്ല. മുതലാളിയും തൊഴിലിടവും തൊഴിലാളികളും എപ്പോഴും മാറിക്കൊണ്ടിരിക്കും. ഒരു മുതലാളിയുടെ കീഴില്‍ വരുന്ന ആളായിരിക്കില്ല അടുത്ത സിനിമയിലുണ്ടാവില്ല. ഇതൊക്കെ ശരിയാണ് എന്നുള്ളപ്പോള്‍ തന്നെ നമ്മുടെ കാര്യത്തില്‍ മിനിമം വേതനം ഉണ്ടാക്കിയെടുക്കേണ്ടതുണ്ടെന്നും ജോളി ചിറയത്ത് വ്യക്തമാക്കുന്നു.

Face care: മുഖക്കുരു പമ്പ കടക്കണോ, ഇതാ ഏതാനും പൊടിക്കൈകള്‍

സിനിമക്ക് അകത്ത് ഏറ്റവും അവസാനം

സിനിമക്ക് അകത്ത് ഏറ്റവും അവസാനം തൊഴില്‍ സംഘടന വരുന്ന കേരളത്തിലാണ്. നടന്മാരുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ അത് കുറുച്ചുകൂടെ ഹൈക്ലാസിന് സാധ്യമാവുന്ന വിധത്തിലൊക്കെയാണ് അമ്മ പോലുള്ള ഒരു സംഘടന നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് രണ്ട് ലക്ഷം രൂപയൊക്കെ മെമ്പർഷിപ്പ് ഫീയായി ഇപ്പം ഈടാക്കുന്നുണ്ടെന്ന് ഞാന്‍ കേട്ടത്.

ത്ത് സിനിമ കഴിഞ്ഞാലും ഞങ്ങളെപ്പോലുള്ള

തുടക്കക്കാരെ എന്ന് മാത്രമല്ല, ഒരു പത്ത് സിനിമ കഴിഞ്ഞാലും ഞങ്ങളെപ്പോലുള്ള സപ്പോർട്ടിക് ആക്ടേഴ്സ് ആ സംഘടനയിലേക്ക് പോവാന്‍ സാധിക്കില്ല. തുടക്ക സമയത്ത് പലപ്പോഴും നമുക്ക് കാശ് ലഭിക്കില്ല. അവർ നമ്മളെ തീരുമാനിക്കുന്നു, കൊണ്ടുപോവുന്നു. ആ സമയത്തൊക്കെ നമ്മള്‍ ഇതാരോടാണ് ചോദിക്കുക. നമ്മളെ ഫിക്സ് ചെയ്യുന്ന ആളുകളാണ് അതിലൊരു ധാരണയുണ്ടാക്കുന്നത്.

സ്ത്രീകളുടെ കാര്യത്തിലേക്ക് വരുമ്പോള്‍

സ്ത്രീകളുടെ കാര്യത്തിലേക്ക് വരുമ്പോള്‍ ഇത് ഒട്ടും ഒരു തൊഴില്‍ മേഖലയായി കാണുന്നില്ല. യോഗ്യതയും പ്രവർത്തനപരിചയവുമാണ് ഒരു തൊഴില്‍മേഖലയിലേക്ക് ആളെ എടുക്കുന്നതിന്റെ ചിട്ടകള്‍. എന്നാല്‍ ഇതൊന്നും ഇവിടെ ആവശ്യമില്ല. ഇവിടെ ആർക്കും എപ്പോഴും അവസരുമുണ്ട്. ഈ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് മറ്റെന്തൊക്കെ ജോലിയുണ്ടെന്ന മനോഭാവമാണ് മലയാളികള്‍ക്ക്. ആണും പെണ്ണും ഒരുമിച്ച് ജോലി ചെയ്യുന്നിടത്തൊക്കെ റിസ്ക് കാണുന്നവരാണ് മലയാളികള്‍.

ജോലിചെയ്താല്‍ കൂലി എന്നുള്ളത്

ജോലിചെയ്താല്‍ കൂലി എന്നുള്ളത് അവകാശമാണെന്നുള്ള നമ്മള്‍ എത്രയാണ് പറഞ്ഞ് പഠിപ്പിക്കേണ്ടത്. പല മേഖലയിലും ഇടനിലക്കാരാണ് നേട്ടമുണ്ടാക്കുന്നത്. അന്തർ സംസ്ഥാന തൊഴിലാളികള്‍ക്ക് പോലും നമ്മള്‍ ചില നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുപോലെ ഇത്ര പടം ചെയ്തയാള്‍ക്ക്, അതല്ലെങ്കില്‍ ഇത്ര കൊല്ലം വർക്ക് ചെയ്തയാള്‍ അടിസ്ഥാന വേതനം ഇത്രയായിരിക്കണം, മറ്റ് മെഡിക്കല്‍ ആനുകൂല്യങ്ങളൊക്കെ നല്‍കാനുള്ള തീരുമാനം ഉണ്ടായാല്‍ കുറേപേരുടെയൊക്കെ ജീവിതം ആഡംബരമായില്ലെങ്കിലും സുരക്ഷിതമാവുമെന്നും ജോളി ചിറയത്ത് വ്യക്തമാക്കുന്നു.

English summary
Actress jolly chirayath says Artists like us cannot take Amma membership even after ten films
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X