Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് മോഹന്‍ലാല്‍ ചിത്രത്തില്‍, ഇന്ന് 200 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്സില്‍; ആരാണ് ലീന മരിയ പോള്‍

ദില്ലി: സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ മലയാളി നടി ലീന മരിയ പോളിനെ കഴിഞ്ഞ ദിവസമാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ സ്വദേശിയും നടിയുടെ സുഹൃത്തുമായ സുകാഷ് ചന്ദ്ര ശേഖര്‍ ഉള്‍പ്പെട്ട തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു നടിയുടെ അറസ്റ്റ്. 2397 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടക്കാതെ ബാങ്കുകളെ പറ്റിച്ച ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദര്‍ സിങ്ങിന്റെ ഭാര്യയയുടെ പരാതിയിലാണ് നടിയെ പിടികൂടിയത്.

ജയിലില് കഴിയുന്ന ഭര്‍ത്താവ് ശിവേന്ദര്‍ സിങ്ങിനെയും സഹോദരന്‍ മല്‍വീന്ദര്‍ മോഹന്‍ സിങ്ങിനെയും പുറത്തിറക്കാന്‍ സുകേഷ് ഇവരോട് 200 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തട്ടിപ്പ് തിരിച്ചറിഞ്ഞ ശിവേന്ദറിന്റെ ഭാര്യ അഥിതി ഡല്‍ഹി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

നടി ലീന മരിയ പോള്‍

കേസുമായി ബന്ധപ്പെട്ട് ലീന മരിയ പോളിനെ നേരത്തെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തിരുന്നു, തന്റെ പ്രൈവറ്റ് സെക്രട്ടറിയാണെന്നായിരുന്നു ലീനയെ സുകേഷ് പരിചയപ്പെടുത്തിയിരുന്നത്. ജയിലില്‍ കഴിയവെ മൊബൈല്‍ ഫോണ്‍ വഴിയായിരുന്നു സുകാഷ് തന്റെ തട്ടിപ്പ് സംഘത്തെ നയിച്ചിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

റഷ്യയില്‍ അടിച്ച് പൊളിച്ച് ആഷിഖ് അബുവും റിമ കല്ലിങ്കലും; ചിത്രങ്ങള്‍ വൈറല്‍

കേസും അറസ്റ്റും

ഈ കേസില്‍ സുകാഷിനെ രോഹിളി ജയിലില്‍ എത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാള്‍ക്ക് സഹായങ്ങള്‍ ചെയ്തു കൊടുത്തു എന്ന ആരോപണം നേരിടുന്ന അസി. ജയില്‍ സൂപ്രണ്ട് ധരംസിങ് മീണ, കൊണാട്ട് പ്ലേസിലെ ആര്‍ബിഎല്‍ ഓഫീസര്‍ മാനേജര്‍ കൊമാള്‍ഡ് പൊഡാര്‍ സുകാഷ് ചന്ദ്രന്റെ കൂട്ടാളികളായ പ്രദീപ്, ദീപക് എന്നിവരും അറസ്റ്റിലായിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ്

ജയിലില്‍ കഴിയുന്നതിനിടയും സുകാഷ് ഇത്രയും വലിയ തട്ടിപ്പ് നടത്തിയതാണ് പൊലിസീനെ അമ്പരിപ്പിക്കുന്നത്. നിയമ സെക്രട്ടറിയെന്ന പേരിലായിരുന്നു അതിദി സിങ്ങിനെ ആദ്യം തട്ടിപ്പ് സംഘം ബന്ധപ്പെട്ടത്. ലാന്‍ഡ് ഫോണില്‍ നിന്നായിരുന്നു ഇയാളുടെ വിളി. വീണ്ടും വിളി വന്നപ്പോള്‍ ട്രൂ കോളര്‍ ആപ്ലിക്കേഷന്‍ വഴി നമ്പര്‍ പരിശോധിച്ചപ്പോള്‍ കണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസ് എന്നായിരുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കുന്നു.

ഫോണില്‍ ബന്ധപ്പെട്ടു

പിന്നീടും പലതവണ സംഘം ഫോണില്‍ ബന്ധപ്പെട്ടു. പാര്‍ട്ടി ഫണ്ട് അടക്കം നല്‍കാനായിരുന്നു ആവശ്യം. തുടര്‍ന്ന് മറ്റൊരാളുടെ നമ്പറും സംഘം നല്‍കി. ഇയാളും ഭര്‍ത്താവിനെ പുറത്തിറക്കുന്നതിന് വേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. ഒടുവില്‍ മൽവിന്ദറിന്റെ ഭാര്യ ജപ്ന സിങ് 3.5 കോടി രൂപയാണു ജൂലൈ 28, 29, 30, ഓഗസ്റ്റ് 6 തീയതികളിലായി ഇവർക്കു കൈമാറിയത്. ലീനയുടെ ചെന്നൈയിലെ വീട്ടില്‍ നടത്തിയ റെയ്ഡിലായിരുന്നു കേസില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന് വ്യക്തമായത്.

ലീന മരിയ പോള്‍

അറസ്റ്റിലായ ലീന മരിയ പോളിനെതിരെ മക്കോക്ക ചുമത്തിയിട്ടുണ്ട്. നടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പിന്നീടാകും വിശദമായ ചോദ്യം ചെയ്യല്‍ ഉള്‍പ്പടേയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുക. അന്വേഷണവുമായി ബന്ധപ്പെട്ട് നടിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ദില്ലി പൊലീസ് അവശ്വപ്പെടും. കേസിലെ മറ്റ് വിവരങ്ങള്‍ ലഭ്യമാവാന്‍ ലീനയെ കൂടതുല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

ജാക്വലിൻ ഫെർണാണ്ടസ്

കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളെ കേന്ദ്രീകരിച്ചും എൻഫോഴ്സ്മെന്റ് അന്വേഷണം പുരോഗമിക്കുന്നുണ്ട് ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ താരത്തെ സാക്ഷിയായി ചോദ്യം ചെയ്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ തന്നെ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. "ജാക്വലിൻ ഫെർണാണ്ടസ് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതിയല്ലെന്നും മറിച്ച് സുകേഷ് ചന്ദ്രശേഖറിനെതിരായ കേസിൽ സാക്ഷിയായി വിസ്തരിക്കുന്നതിന് വേണ്ടിയാണ് വിളിപ്പിച്ചിട്ടുള്ളത്''- ഇഡി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തേയും

അതേസമയം, 2013 ലും സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സുകേഷ് ചന്ദ്രയേയും ലീന മരിയ പോളിനേയും അറസ്റ്റ് ചെയ്തിരുന്നു. കാനറബാങ്ക് ചെന്നൈ അമ്പത്തൂര്‍ ശാഖയില്‍ നിന്ന് നിന്ന് 19 കോടിയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ച് 62.47 ലക്ഷവും കവര്‍ന്നെടുത്ത കേസിലായിരുന്നു അന്നത്തെ അറസ്റ്റ്. വികസന അതോറിറ്റിയില്‍ നിന്നും കാര്യങ്ങള്‍ സാധിച്ച് തരാമെന്നും പറഞ്ഞും ബാംഗ്ലൂരില്‍ 75 കോടിയുടെ തട്ടിപ്പും ഇരുവരും നടത്തിയിട്ടുണ്ട്. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് രണ്ടില ചിഹ്നത്തില്‍ എ ഐ എ എഡി എംകെയില്‍ തര്‍ക്കം ഉണ്ടായപ്പോള്‍ കേന്ദ്ര സര്‍ക്കാറില്‍ സ്വാധിനം ചെലുത്തി ചിഹ്നം കരസ്ഥമാക്കാന്‍ എന്നും പറഞ്ഞ് ശശികലയുടെ കയ്യില്‍ നിന്നും 50 കോടി രൂപ വാങ്ങിച്ചെന്ന് ആരോപണത്തിലും ഇരുവര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.

കുഞ്ഞുവാവയ്ക്ക് ഒരു മണിമുത്തം: മിയയുടെ വൈറല്‍ കുടുംബ ചിത്രം

ചെന്നൈയില്‍ വീട്ടില്‍

കഴിഞ്ഞ ആഴ്ച ദിവസം ലീന മരിയ പോളിന്‍റെ കൂട്ടാളി സുകേഷ് ചന്ദ്രശേഖറിന്റെ ചെന്നൈയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പത്ത് കോടിയുടെ ആഡംബര കാറുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിരുന്നു. നടിയും സുകേഷ് ചന്ദ്രയും ചേര്‍ന്ന് കോടികള്‍ വില മതിക്കുന്ന നിരവധി തട്ടിപ്പുകള്‍ നടത്തിയെന്നാണ് അന്വേഷണം സംഘം കണ്ടെത്തിയിരിക്കുന്നത്.

മോഹന്‍ലാല്‍ ചിത്രം

റെഡ് ചില്ലീസ്, മദ്രാസ് കഫെ, കോബ്ര, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ, തമിഴില്‍ ബിരിയാണി തുടങ്ങിയ നാലഞ്ച് സിനിമകളിള്‍ അഭിനയിച്ച താരം കൂടിയാണ് ലീന മരിയ പോള്‍. അധോലാക കുറ്റവാളി രവി പൂജാരി പ്രതിയായ കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസോടെയാണ് താരം കുപ്രസിദ്ധിയിലേക്ക് ഉയരുന്നത്. ഈ കേസിനെ പിന്തുടര്‍ന്ന് കേരള പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളുമായിരുന്നു കണ്ടെത്താന്‍ കഴിഞ്ഞത്.

ചങ്ങനാശ്ശേരിക്കാരി

ചങ്ങനാശ്ശേരിക്കാരിയാണെങ്കിലും കുടുംബത്തോടൊപ്പം ദുബായിലായിരുന്നു ലീന മരിയ പോളിന്റെ താമസം.സ്‌കൂള്‍ വിദ്യാഭ്യാസം ദുബായില്‍ പൂര്‍ത്തിയാക്കിയ ലീന ബിഡിഎസ് പഠിക്കാനായിരുന്നു ഇന്ത്യയില്‍ എത്തിയത്. ചെന്നൈയിലെ ബിഡിഎസ് പഠനകാലത്ത് മോഡലിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് സിനിമയിലേക്കും വഴി തുറന്നത്. സിനിമയില്‍ എത്തിയ ശേഷവും മോഡലിങ് തുടര്‍ന്നുകൊണ്ടേയിരുന്നു. ചില പരസ്യ ചിത്രങ്ങളിലും ലീന അഭിനയിച്ചു.

പുതുപുത്തന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം ഡിംപല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+