കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജു വാര്യരുടെ അനുജത്തിയെ കാണണോ?സത്യത്തില്‍ താരത്തിന് അമ്പിളി ഫാത്തിമയുമായുള്ള ബന്ധം?

  • By Siniya
Google Oneindia Malayalam News

കോട്ടയം : സിനിമാ താരം മഞ്ജു വാര്യര്‍ക്ക് അനുജത്തിയുണ്ട്, ആരാണെന്നായിരിക്കും ഇപ്പോഴത്തെ സംശയം. മറ്റാരുമല്ല ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ച് ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ കുട്ടി, അമ്പിളി ഫാത്തിമ. അമ്പിളിക്ക് കൈത്താങ്ങായാണ് മഞ്ജു ഇപ്പോള്‍ എത്തിയിരിക്കുന്നത്. ശസ്ത്രക്രിയ്യയ്ക്ക് ശേഷം ചെന്നൈയിലെ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ് . ഇതിനിടയിലാണ് അപ്രതീക്ഷിതമായി മഞ്ജുവിന്റെ ശബ്ദം ഫോണിലൂടെ അന്പിളി യെ തേടിയെത്തിയത്. അമ്പിളി ഫാത്തിമയെ കുറിച്ച് തന്റെ ഫേസ് ബുക്ക് പേജിലൂടെയും മഞ്ജു കുറിച്ചിട്ടുണ്ട്. ഇവള്‍ തന്റെ അനുജത്തിയാണെന്ന്.

അപൂര്‍വ്വമായ രോഗാവസ്ഥയിലായിരുന്നു അമ്പിളി ഫാത്തിമ, ഹൃദയത്തിന് സുഷിരമുണ്ട്. രണ്ടാം വയസ്സിലാണ് ഇത് തിരിച്ചറിയുന്നത്. ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കണമെന്ന് ഡോക്ടകര്‍ നിര്‍ദ്ദേശിച്ചു. ശ്വാസകോശങ്ങള്‍ മാറ്റി വച്ചിതിനെ തുടര്‍ന്ന് അണ്ബാധയുണ്ടെന്നറിഞ്ഞ് കഴിഞ്ഞ മാസം ഹൃദയം തുറന്നുള്ള മറ്റൊരു ശ്‌സത്രക്രിയ കൂടി നടത്തി. ഫാത്തിമയുടെ കഥകള്‍ മാധ്യമങ്ങല്‍ വഴി വായിച്ചറിഞ്ഞ വായനക്കാരും ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുള്ള സഹായം ചെയ്തിരുന്നു. അധിക നാള്‍ ജീവിതമില്ലെന്ന് വിധിയെഴുതിയ ഫാത്തിമയാണ് ഇപ്പോള്‍ പുതു ജീവിതത്തിലേക്ക് കാലെടുത്തു വച്ചത്.

അമ്പിളി ഫാത്തിമ മഞ്ജുവിന്റെ അനുജത്തി

അമ്പിളി ഫാത്തിമ മഞ്ജുവിന്റെ അനുജത്തി

അമ്പിളി ഫാത്തിമയെ ഹൃദയത്തോട് ചേര്‍ത്ത പിടിച്ചാണ് മഞ്ജു. അപൂര്‍വ്വ രോഗം ബാധിച്ച അമ്പിളി ഫാത്തിമയുടെ ഹൃദയവും ശ്വാസകോശവും മാറ്റിവച്ച് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍.

അമ്പിളി ഫാത്തിമ

അമ്പിളി ഫാത്തിമ

കോട്ടയം സി എം സിലെ എം കോം വിദ്യാര്‍ഥിനിയായിരുന്നു അമ്പിളി ഫാത്തിമ. രണ്ടാം വയസ്സിലാണ് അപൂര്‍വ്വ രോഗം അമ്പിളി പിടികൂടിയിട്ടുണ്ടന്നെ് തിരിച്ചറിയുന്നത്. 22 ാം വയസ്സില്‍ ഹൃദയവും ശ്വാസകോശവും മാറ്റിവച്ചു. ബഷീറിന്റെയും ഷൈലയുടെയും മകളാണ്.

മഞ്ജുവിന്റെ സഹായം

മഞ്ജുവിന്റെ സഹായം

ചെന്നൈയിലെ ആശുപത്രിയില്‍ കഴിയുന്ന അമ്പിളി ഫാത്തിമയ്ക്ക് തുടര്‍ ചികിത്സാ സഹായവുമായാണ് മഞ്ജു വാരിയര്‍ എത്തിയിരിക്കുന്നത്. അഞ്ചുലക്ഷം രൂപയാണ് സഹായമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒപ്പം സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കുള്ള ചിലവുകളും.

ഫോണിലൂടെ അമ്പിളിയെ തേടി മഞ്ജുവിന്റ സ്വരം

ഫോണിലൂടെ അമ്പിളിയെ തേടി മഞ്ജുവിന്റ സ്വരം

ചികിത്സയില്‍ കഴിയുന്ന അമ്പിളിയെ തേടി ഫോണിലൂടെ മഞ്ജുവിന്റെ ശബ്ദമെത്തി. അമ്പിളി അതിയായ സന്തോഷത്തിലുമായിരുന്നു. അമ്പിളിയുടെ മാതാപിതാക്കളെയാണ് ആദ്യം വിളിച്ചത്.

അനുജത്തിക്ക്എന്താണ് തരേണ്ടത്?

അനുജത്തിക്ക്എന്താണ് തരേണ്ടത്?

അമ്പിളി ഫാത്തിമ ഫോണ്‍ എടുത്ത ഉടനെ മഞ്ജുവിന്റെ ചോദ്യം ഇതായിരുന്നു. 'അനുജത്തിക്ക് എന്താണ് ഞാന്‍ തരേണ്ടത' ?

ചേച്ചിയെ ഒന്നു കാണണം

ചേച്ചിയെ ഒന്നു കാണണം

ചോദ്യം കേട്ടയുടനെ അമ്പിളിയുടെ മറുപടി ചേച്ചിയെ ഒന്നു കാണണം എന്നായിരുന്നു. ഏറ്റവും അടുത്ത ദിവസം തന്നെ ചെന്നൈയിലെത്തി അമ്പിളിയെ കാണുമെന്ന് മഞ്ജു അനുജത്തിക്ക് വാക്കും കൊടുത്തു.

 ഐ എ എസ് സ്വപ്‌നം

ഐ എ എസ് സ്വപ്‌നം

മഞ്ജുവും അമ്പിളിയും ഫോണിലൂടെ സംസാരിക്കുന്നതിലൂടെ അമ്പിളി മഞ്ജുവിനോട് മറ്റൊരാഗ്രഹം കൂടി പങ്കുവച്ചു. ഐ എ എസ് എന്ന സ്വപ്‌നം. ഐ എ എസ് പഠിക്കാനുള്ള ചിലവുകളും മഞ്ജു വ ഹിക്കുമെന്ന് വാക്കു കൊടുത്തു.

നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ തലകുനിക്കുന്നു

നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ തലകുനിക്കുന്നു

പേരില്‍ നിലാവും കണ്ണില്‍ രണ്ട് കുഞ്ഞു നക്ഷത്രങ്ങളുമുള്ള നിന്റെ അധീരമാകാത്ത നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ തലകുനിക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് മഞ്ജു വാരിയരുടെ ഫേസ്ബുക്ക് പേജ് തുടങ്ങുന്നത്.

ബിഗ് സല്യൂട്ട്

ബിഗ് സല്യൂട്ട്

85 ശതമാനം മാര്‍ക്ക് വാങ്ങി അമ്പിളി വിജയിച്ചത് എം കോം പരീക്ഷയില്‍ മാത്രമല്ല ജീവിതമെന്ന പരീക്ഷയില്‍ കൂടിയാണെന്ന് അവിടെ തോറ്റുപോയത് വിധിയെന്നും ദൗര്‍ഭാഗ്യം എന്നു നമ്മള്‍ വിളിക്കുന്ന ചോദ്യചിഹ്നങ്ങളുമാണെന്നും മഞ്ജു പറഞ്ഞു.

അമ്പിളിയുടെ ധീരയാത്ര

അമ്പിളിയുടെ ധീരയാത്ര

അമ്പിളിയുടെ വിജയം കാണുമ്പോള്‍ ജീവിതയാത്രയിലെ പരീക്ഷണങ്ങളാണെന്ന് പറയാന്‍ തോന്നുമെന്ന് താരം പറയുന്നു. രണ്ടാം വയസ്സില്‍ സുഷിരം വീണ ഹൃദയവുമായി തുടങ്ങിയതാണ് അമ്പിളിയുടെ ധീരയാത്ര. കിതയ്ക്കുമ്പോഴും തളരാതെ മുന്നോട്ടു തന്നെ.

അമ്പിളിയുടെ പതിവ് ചിരി

അമ്പിളിയുടെ പതിവ് ചിരി

ഒരു വിരല്‍ മുറിഞ്ഞാല്‍ വിലപിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി പതിവു ചിരിയുമായാണ് ആശുപത്രയില്‍ കിടക്കുന്നതെന്നും മഞ്ജു കുറിച്ചു.

 മനസ്സിന്റെ ബലമാണ് ഏറ്റവും വലിയ ഔഷധം

മനസ്സിന്റെ ബലമാണ് ഏറ്റവും വലിയ ഔഷധം

വലിയ ശസ്ത്രക്രിയ നടത്തുമ്പോഴും അമ്പിളി പതറിയിട്ടില്ല. മനസ്സിന്റെ ബലമാണ് ഏറ്റവും വലിയ ബലമെന്നാണ് ഏറ്റവും വലിയ ഔഷധമെന്ന് ലോകത്തെ പഠിപ്പിച്ചുവെന്നും മഞ്ജു പറഞ്ഞു.

പ്രാര്‍ത്ഥനകള്‍ക്കൊണ്ട് കൂട്ടിരുന്നു

പ്രാര്‍ത്ഥനകള്‍ക്കൊണ്ട് കൂട്ടിരുന്നു

ഇക്കാലമത്രയും പ്രാര്‍ഥനകള്‍ക്കൊണ്ട് കൂട്ടിരിക്കാനും പണം സ്വരൂപിച്ച് നല്‍കാനും മാത്രമാണ് എല്ലാവര്‍ക്കും സാധിച്ചുള്ളുവെന്നും മഞ്ജു കുറിച്ചു.

 എല്ലാവരും ഒപ്പമുണ്ടാകും

എല്ലാവരും ഒപ്പമുണ്ടാകും

അമ്പിളിയെ ശ്രദ്ധയോടെ പരിചരിച്ച അധ്യാപകരെയും കൂട്ടുകാരെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അമ്പിളിക്ക് എല്ലാവരും എന്നും ഒപ്പമുണ്ടാകുമെന്നും മഞ്ജു പറഞ്ഞു.

അമ്പിളി പകര്‍ന്നു തന്ന പാഠം വലുതാണ്

അമ്പിളി പകര്‍ന്നു തന്ന പാഠം വലുതാണ്

അമ്പിളി നമുക്ക് പകര്‍ന്നു തന്ന പാഠം വലുതാണെന്ന് മഞ്ജു പറയുന്നു. അമ്പിളിയുടെ കണ്ണിലെ വെളിച്ചം മറ്റുള്ളവര്‍ക്ക് വഴികാട്ടിയാവട്ടെയെന്നും മഞ്ജു ആശംസിക്കുന്നു.

മഞ്ജുവിന്റ ഫേസ്ബുക്ക് പോസ്റ്റ്

അമ്പിളി ഫാത്തിമയെ കുറിച്ച് എഴുതിയ ഫേസ് ബുക്ക് പോസ്റ്റാണിത്. അമ്പിളി തന്റെ അനുജത്തിയാണെന്നാണ് മഞ്ജു പറയുന്നത്.

English summary
actress manju warrier helps to ambili fathima
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X