മുഖ്യപ്രതി സുനി തന്നെ...പക്ഷെ നടി വെളിപ്പെടുത്തിയ ആ സ്ത്രീ!! ആ രഹസ്യം പുറത്തേക്ക്...

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചന പുറത്തുകൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് പോലീസ്.
ആദ്യ കുറ്റപത്രം പോലീസ് കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. സംഭവം നടന്ന 60 ദിവസത്തിനുള്ളിലാണ് കുറ്റപത്രം തയ്യാറാക്കിയത്. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി നേരിട്ടെത്തി കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം, സംഭവത്തിനു പിന്നില്‍ ക്വട്ടേഷനാണെന്നും ഒരു സ്ത്രീയാണ് ഇതിനു പിന്നിലെന്നും നടി ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിനാല്‍ നടിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണസംഘം.

പ്രതികള്‍

നടിയെ ആക്രമിച്ച പള്‍സര്‍ സുനി തന്നെയാണ് കേസിലെ മുഖ്യപ്രതി. സുനിയടക്കം ഏഴു പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിന്‍ ആന്റണി, കണ്ണൂര്‍ സ്വദേശികളായ വിജീഷ്, പ്രദീപ്, ആലപ്പുഴ സ്വദേശി വടിവാള്‍ സലീം, തമ്മനം സ്വദേശി മണികണ്ഠന്‍, ഇരിട്ടി സ്വദേശി ചാര്‍ളി എന്നിവരാണ് മറ്റു പ്രതികള്‍.

165 സാക്ഷികള്‍

375 പേജുകളുള്ള കുറ്റപത്രത്തില്‍ 165 സാക്ഷികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തിനു പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന സംശയം പോലീസിന് ഇപ്പോഴുമുണ്ട്. അതുകൊണ്ടു തന്നെ ഇതേക്കുറിച്ച് അന്വേഷണം തുടരും. ഇതു പൂര്‍ത്തിയായ ശേഷമായിരിക്കും രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിക്കുക.

ജാമ്യം

നിയമമനുസരിച്ച് സംഭവം നടന്ന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിനു സാധിച്ചില്ലെങ്കില്‍ പ്രതികള്‍ക്കു ജാമ്യത്തിനു അര്‍ഹതയുണ്ട്. ഇത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചത്.

പരിഗണിക്കില്ല

പള്‍സര്‍ സുനിയുടെയും മറ്റു പ്രതികളുടെയും റിമാന്‍ഡ് കാലാവധി വ്യാഴാഴ്ചയാണ് അവസാനിക്കുക. അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ അവര്‍ക്കു ജാമ്യം ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയാലും വീണ്ടും റിമാന്‍ഡ് ചെയ്‌തേക്കുമെന്നാണ് സൂചന.

വീണ്ടും മൊഴിയെടുക്കും

ആക്രമിക്കപ്പെട്ട നടിയുടെ മൊഴി അന്വേഷണം സംഘം വീണ്ടും എടുത്തേക്കും. സുനി ഏറ്റെടുത്തത് ക്വട്ടേഷനാണെന്നും ഇതിനു പിന്നില്‍ ഒരു സ്ത്രീ ആണെന്നും ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും നടിയുടെ മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചത്.

പേര് വെളിപ്പെടുത്തിയില്ല

ക്വട്ടേഷനു പിന്നിലെ സ്ത്രീ ആരാണെന്നതിനെക്കുറിച്ച തനിക്കു സൂചകള്‍ ലഭിച്ചിട്ടുണ്ടെന്നും നടി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ വ്യക്തമായ തെളിവില്ലാത്തതിനാല്‍ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്നുമാണ് നടി പറഞ്ഞത്.

പിന്നില്‍ നടി?

മലയാളം സിനിമയിലെ പ്രമുഖ നടിയെയും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. സംഭവത്തില്‍ ഇവര്‍ക്കു പങ്കുണ്ടോയെന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കും. ഇതിനായി ഇവരെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.

മൊബൈല്‍ ഫോണ്‍

നടിയെ ആക്രമിച്ച ശേഷം ഈ ദൃശ്യങ്ങള്‍ സുനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായി തെളിഞ്ഞിരുന്നു. പക്ഷെ ഈ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ പോലീസിനു സാധിച്ചിരുന്നില്ല. ഈ ഫോണ്‍ താന്‍ ഓടയിലും കായലിലും ഉപേക്ഷിച്ചതായി സുനി മൊഴി നല്‍കിയിരുന്നു. തിരച്ചിലില്‍ ഇവ കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. തന്റെ അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്ക് ഇവ കൈമാറിയെന്നും സുനി മൊഴി നല്‍കിയിരുന്നു.

ചോദ്യം ചെയ്തു

സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ പോലീസ് രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. പക്ഷെ കാര്യമായ വിവരങ്ങള്‍ പോലീസിനു ലഭിച്ചില്ല. അഭിഭാഷകനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനായി കോടതിയില്‍ അപേക്ഷ നല്‍കാനാണ് ഇനി പോലീസിന്റെ പദ്ധതി. മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ സാധിക്കാതെ വന്നാല്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിന്റെ പേരില്‍ അഭിഭാഷകനെ കൂട്ടുപ്രതിയാക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.

ആക്രമിക്കപ്പെട്ടത്

ഫെബ്രുവരി 17നാണ് കൊച്ചിയില്‍ വച്ചു നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്നു കൊച്ചിയിലേക്കു വരവെ പള്‍സര്‍ സുനിയും സംഘവും നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍പ്പോയ സുനിയെയും സംഘത്തെയും പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.

English summary
Police submit first charge sheet in actress molestation case
Please Wait while comments are loading...