ദിലീപിന് വേണ്ടി മുതലക്കണ്ണീർ.. ആക്രമിക്കപ്പെട്ട നടിയുടെ സഹോദരന്റെ ചുട്ടമറുപടി..കലക്കൻ!

  • Posted By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് അനകൂലമായി വന്‍ പ്രചാരണമാണ് നടക്കുന്നത്. ഫാന്‍സിനെ കൂടാതെ സിനിമയ്ക്ക് അകത്തും പുറത്തും ഉള്ളവര്‍ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ സിനിമാ നടന് വേണ്ടി വാദം ഉയര്‍ത്തുന്നു. സെബാസ്റ്റ്യന്‍ പോള്‍ അടക്കമുള്ള പ്രമുഖരുടെ നിലപാട് ദിലീപിനൊപ്പമാണ് എന്നതാണ് ഞെട്ടിക്കുന്നത്. ഇതിനെതിരെ ആക്രമണത്തിന് ഇരയായ നടിയുടെ സഹോദരന്‍ രംഗത്ത് വന്നിരിക്കുന്നു.

നാദിർഷയെ കാത്തിരുന്ന പോലീസ് ശശി.. ആശുപത്രി വിട്ടത് പോലീസിനൊപ്പം! പിന്നെവിടെപ്പോയ്?

ദിലീപിനും കാവ്യയ്ക്കും വേണ്ടി കണ്ണീർ.. എംഎൽഎയ്ക്ക് മുട്ടൻ പണികൊടുത്ത് സിനിമയിലെ ചുണയുള്ള പെണ്ണുങ്ങൾ!

മറുപടിയുമായി സഹോദരൻ

മറുപടിയുമായി സഹോദരൻ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സെബാസ്റ്റ്യന്‍ പോളിന്റെ നിലപാട് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്. ദിലീപിനെ പിന്തുണയ്ക്കുന്ന സെബാസ്റ്റ്യന്‍ പോളിനെതിരെ നടിയുടെ ബന്ധു രംഗത്ത് വന്നിരിക്കുന്നു

ആദരാഞ്ജലികൾ

ആദരാഞ്ജലികൾ

ഫേസ്ബുക്ക് പോസ്റ്റിലാണ് നടിയുടെ സഹോദരന്റെ പ്രതികരണം. അങ്ങയോട് ഉണ്ടായിരുന്ന എല്ലാ ബഹുമാനവും വെച്ച് കൊണ്ട്, താങ്കള്‍ പുലര്‍ത്തിയിരുന്ന മാധ്യമധര്‍മ്മത്തിന് ആദരാഞ്ജലികളെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്

സഹാനുഭൂതി കുറ്റകരമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങള്‍ ഉയരണം

സഹാനുഭൂതി കുറ്റകരമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങള്‍ ഉയരണം

സൗത്ത് ലൈവില്‍ എഴുതിയ ലേഖനത്തില്‍ ആണ് സെബാസ്റ്റിയന്‍ പോള്‍ ദിലീപിന് വേണ്ടി ശക്തിയുക്തം വാദിച്ചത്. അബ്ദുള്‍ നാസര്‍ മദനി നേരിടുന്ന നീതി നിഷേധത്തെ ആണ് സെബാസ്റ്റ്യന്‍ പോള്‍ ദിലീപിന്റെ അവസ്ഥയോട് താരതമ്യം ചെയ്യുന്നത്.സഹാനുഭൂതി കുറ്റകരമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങള്‍ ഉയരണം എന്ന തലക്കെട്ടിലാണ് സെബാസ്റ്റിയന്‍ പോളിന്റെ ലേഖനം

ദിലീപിന് വേണ്ടി സംസാരിക്കുന്നവര്‍ക്കൊപ്പം

ദിലീപിന് വേണ്ടി സംസാരിക്കുന്നവര്‍ക്കൊപ്പം

മദനിക്ക് വേണ്ടി സംഘടനയുണ്ടാക്കി പ്രവര്‍ത്തിക്കാന്‍ തനിക്ക് അവസരം ഉണ്ടായി ദിലീപിന് വേണ്ടി സംഘടനയുണ്ടാക്കുന്നില്ല, എന്നാല്‍ ദിലീപിന് വേണ്ടി സംസാരിക്കുന്നവര്‍ക്കൊപ്പം താന്‍ ചേരുന്നു എന്നാണ് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നത്. ദിലീപിനെ ജയിലില്‍ ചെന്ന് കണ്ട് സന്ദര്‍ശിച്ച ജയറാമിനേയും ഗണേഷ്‌കുമാറിനേയും പ്രശംസിക്കുന്നും ഉണ്ട് സെബാസ്റ്റ്യന്‍ പോള്‍.

ശ്രീനിവാസനും രംഗത്ത്

ശ്രീനിവാസനും രംഗത്ത്

കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ചാണ് ശ്രീനിവാസന്‍ ദിലീപ് അനുകൂല പ്രസ്താവന നടത്തിയത്. ദിലീപ് തെറ്റ് ചെയ്‌തെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്ന് ശ്രീനിവാസന്‍ വ്യക്തമാക്കി. ദിലീപ് സാമാന്യബുദ്ധിയുള്ള ആളാണ് എന്നാണ് തന്റെ വിശ്വാസം. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസന്‍ പറയുകയുണ്ടായി. പോലീസിന്റെയും കോടതിയുടേയും പരിഗണനയില്‍ ഉള്ള വിഷയം ആയതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു

മണ്ടത്തരം കാണിക്കില്ല

മണ്ടത്തരം കാണിക്കില്ല

നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ക്കേ ദിലീപിന് അനുകൂല നിലപാടായിരുന്നു ശ്രീനിവാസന്‍ സ്വീകരിച്ചിരുന്നത്. ദിലീപ് ഇത്തരമൊരു മണ്ടത്തരം കാണിക്കില്ലെന്ന് നേരത്തെയും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടിരുന്നു. ആക്രമണത്തിന് ഇരയായ നടിയോട് സിനിമാ സംഘടനയായ അമ്മയിലെ അംഗങ്ങള്‍ക്ക് ഇല്ലാത്ത സ്‌നേഹം ജനങ്ങള്‍ക്ക് എന്തിനാണ് എന്നായിരുന്നു ശ്രീനിവാസന്‍ ചോദിച്ചത്. അത് വെറും തട്ടിപ്പാണ് എ്ന്നും ശ്രീനിവാസന്‍ ആരോപിച്ചിരുന്നു.

തുറന്നടിച്ച് ആഷിഖ് അബു

തുറന്നടിച്ച് ആഷിഖ് അബു

ആഷിഖ് അബു, ദീദി ദാമോദരൻ എന്നിവർ ഈ നിലപാടുകൾക്കെതിരെ രംഗത്ത് വന്നിരുന്നു. തന്റെ നിലപാടുകൾ എന്നും അവൾക്കൊപ്പമാണ്, അവൾക്കൊപ്പം മാത്രമാണ് എന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് ആഷിഖ്. ദിലീപിന്റെ ഔദാര്യം പറ്റിയവർ അയാളെ പിന്തുണയ്ക്കണം എന്ന് പറയുന്ന ഇരട്ടത്താപ്പിനൊപ്പമല്ല താനെന്ന തുറന്ന പ്രഖ്യാപനം കൂടിയാണ് ആഷിഖിന്റേത്. ദിലീപിനെ അനുകൂലിക്കുന്നവർക്ക് മുന്നിൽ ചില കാര്യങ്ങൾ ആഷിഖ് തുറന്ന് കാട്ടിയിരുന്നു

താനടക്കം വിശ്വസിച്ചിരുന്നത്

താനടക്കം വിശ്വസിച്ചിരുന്നത്

വ്യക്തിവൈരാഗ്യം തീർക്കാൻ ബലാൽക്കാരം നടത്തി അത് മൊബൈലിൽ പകർത്തി കൊണ്ടുവരാൻ കൊട്ടേഷൻ കൊടുത്തു എന്നതാണ് കേരളാ പോലീസ് ദിലീപ് എന്ന വ്യക്തിയിൽ ചാർത്തിയ കുറ്റം. ശ്രീനിയേട്ടൻ പറഞ്ഞതുപോലെതന്നെ അതിബുദ്ധിമാനായ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ല എന്നും, വേറെ വഴികൾ അയാൾ കണ്ടെത്തിയേനേ എന്നുമാണ് അറസ്റ്റിന് മുൻപ് ദിലീപിനെ അടുത്തറിയാവുന്ന താനടക്കമുള്ള ആളുകളുറച്ച് വിശ്വാസിച്ചിരുന്നത് എന്ന് ആഷിഖ് പറയുന്നു.

അണിയറ നാടകങ്ങളെ പൊളിച്ചെറിഞ്ഞു

അണിയറ നാടകങ്ങളെ പൊളിച്ചെറിഞ്ഞു

പക്ഷെ പോലീസ് നടത്തിയ നീക്കം കഥയിലെ അണിയറ നാടകങ്ങളെ പൊളിച്ചെറിഞ്ഞു. ദിലീപിനെ പോലെ അതിബുദ്ധിമാനും ധനികനും ശക്തനുമായ ഒരാളെ അറസ്റ്റ് ചെയ്യാൻ പോലീസ് തീരുമാനിക്കുന്നു. വളരെ സെൻസിറ്റീവ് ആയ വിഷയത്തിൽ നീതിയുടെ ഭാഗത്തുനിൽക്കാൻ സർക്കാർ തീരുമാനിക്കുന്നു. കോടതികൾ പ്രഥമദൃഷ്ടിയിൽ കേസ് ഉണ്ടെന്ന് കണ്ടെത്തി ജാമ്യം നിഷേധിക്കുന്നു എന്നീ വസ്തുതകൾ ആഷിഖ് ചൂണ്ടിക്കാണിക്കുന്നു

നിഷാമിന് വേണ്ടിയും സംസാരിക്കണം

നിഷാമിന് വേണ്ടിയും സംസാരിക്കണം

പോലീസിനെയും സർക്കാരിനേയും കോടതിയേയും ചോദ്യം ചെയ്യാൻ സ്വാതന്ത്ര്യമുള്ള നാടുതന്നെയാണ് നമ്മുടേതെന്ന കാര്യത്തിൽ സംശയം വേണ്ടെന്ന് സെബാസ്റ്യൻ പോളിനെ ആഷിഖ് ഓർമ്മപ്പെടുത്തുന്നു. പക്ഷേ നിങ്ങൾ നിഷാമിന് വേണ്ടിയും സംസാരിക്കണമെന്ന് ആഷിഖ് അബു പരിഹസിക്കുന്നു

ഒരു ചെറിയ കലാപമെങ്കിലും

ഒരു ചെറിയ കലാപമെങ്കിലും

പലതവണ ദിലീപിന് വേണ്ടി സംസാരിച്ച ശ്രീനിവാസനേയും ആഷിഖ് വിമർശിക്കുന്നു. വരും ദിവസങ്ങളിൽ ശ്രീനിയേട്ടനെ പോലെ കുറെയധികം ആളുകൾ സംസാരിക്കും, കേരളം ചർച്ച ചെയ്യണം, ഇടപെടണം പറ്റുമെങ്കിൽ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാൻ എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.

ആക്രമിക്കപ്പെട്ട നടിക്കൊപ്പം

ആക്രമിക്കപ്പെട്ട നടിക്കൊപ്പം

ദിലീപും കുടുംബവുമായി അടുത്ത ബന്ധവും വ്യക്തിപരമായ സൗഹൃദവും ഉണ്ടെങ്കിലും ആക്രമിക്കപ്പെട്ട നടിക്കൊപ്പം ആണ് താനെന്നായിരുന്നു ദീദി ദാമോദരന്റെ മറുപടി. ഏത് സഹോദരി ആക്രമിക്കപ്പെട്ടാലും അവള്‍ക്കൊപ്പം നില്‍ക്കാനേ കഴിയൂ എന്നും അതില്‍ കുറഞ്ഞ നിലപാട് അസാധ്യമെന്നും ദീദി പ്രതികരിച്ചു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actress' brother's reply to Sebastian Paul

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്