കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് വേണ്ടത് തന്നെയാണ്... മനോരമ വാര്‍ത്തയ്ക്ക് താഴെ വന്ന കമന്റിന് നവ്യയുടെ മറുപടി

Google Oneindia Malayalam News

കൊച്ചി: കോവിഡ് മഹാമാരിക്ക് ശേഷം ഇന്ന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളൊക്കെ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഒരു പ്രവേശനം ഉത്വം ഉണ്ടാകുന്നതും കുട്ടികള്‍ സ്‌കൂളുകളിലേക്ക് ആവേശപൂര്‍വ്വം എത്തുന്നതും. നടി നവ്യാ നായര്‍ തന്റെ മകന്‍ സായിയെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ പോയത് മനോരമ ഓണ്‍ ലൈന്‍ വാര്‍ത്തയാക്കിയിരുന്നു. മകനെ സ്‌കൂളിലാക്കാന്‍ നേരിട്ടെത്തി നവ്യ എന്ന ഹെഡിംഗ് നല്‍കിയായിരുന്നു വാര്‍ത്ത. വാര്‍ത്തയ്‌ക്കൊപ്പം ഫോട്ടോയും ഉണ്ടായിരുന്നു.

ഇതിന് പിന്നാലെ വാര്‍ത്തയ്ക്ക് താഴെ കമന്റുമായി ഒരാളെത്തി 'ഞങ്ങളൊക്കെ മക്കളെ കൊറിയര്‍ ചെയ്യാറാണ്. ഇപ്പോള്‍ കൊറിയര്‍ ചെയ്ത് വന്നേയുള്ളൂ. ഇനി ഉച്ചക്ക് സ്‌കൂളില്‍ നിന്ന് തിരിച്ച് അയക്കും. പോയി ഒപ്പിട്ട് കൈപ്പറ്റണം,' എന്നാണ് വാര്‍ത്തയ്ക്ക് താഴെ വന്ന ഒരു കമന്റ്.

navya

നമിത ഇത് എങ്ങോട്ടാ....പുതിയ ചിത്രം പങ്കുവെച്ച് താരം ചോദ്യവുമായി ആരാധകർ

1


വാര്‍ത്തയും വാര്‍ത്തയ്ക്ക് താഴെ ഇത്തരത്തിലുള്ള നിരവധി കമന്റുകളും വന്നിരുന്നു. എന്നാല്‍ നവ്യ ഈ കമന്റിനോട് കുറിക്ക് കൊള്ളും വിധമാണ് പ്രതികരിച്ചത്. വാര്‍ത്തയുടേയും കമന്റിന്റേയും സ്‌ക്രീന്‍ഷോര്‍ട്ട് നവ്യ പങ്കുവെച്ചു ഒപ്പം മറുപടിയും. 'ഈ സെല്‍ഫ് ട്രോള്‍ ഇഷ്ടപ്പെട്ടു. ഇത് വേണ്ടത് തന്നെയാണ്,' എന്നാണ് നവ്യ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചത്. ഇതിന് പിന്നാലെ നവ്യയുടെ പ്രതികരണത്തെ അഭിനന്ദിച്ച് നിരവധി പേരെത്തി.

2


അതിജീവനഘട്ടം പിന്നിട്ടുകൊണ്ടാണ് വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ പതിവ് ക്രമത്തില്‍ തുറന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30നു കഴക്കൂട്ടം ഗവ. എച്ച്എസ്എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

3


പൊതുവിദ്യാഭ്യാസ മേഖലയിലെ പതിമൂവായിരത്തിലേറെ സ്‌കൂളുകളിലായി 42.9 ലക്ഷം വിദ്യാര്‍ഥികളാണ് പഠിക്കാനെത്തിയത്.ഒന്നാം ക്ലാസില്‍ 4 ലക്ഷം കുട്ടികള്‍ ചേര്‍ന്നതായാണു പ്രാഥമിക കണക്കെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചിരുന്നു. പിഎസ്സി നിയമനം ലഭിച്ച 353 അധ്യാപകര്‍ ഇന്ന് ജോലിയില്‍ പ്രവേശിച്ചു.

രണ്ട് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന കലോത്സവങ്ങളും കായിക, ശാസ്ത്ര മേളകളും ഈ വര്‍ഷം ഉണ്ടാവും . സ്‌കൂളുകളില്‍ എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണെന്നും മന്ത്രി അറിയിച്ചിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് സ്‌കൂളുകള്‍ ഓണ്‍ലൈനായിട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇന്ന് സ്‌കൂള്‍ തുറന്നതോടെ പരസ്പരം കാണാന്‍ സാധിക്കത്തതിന്റെ വിഷമങ്ങളൊക്കെ കുട്ടികള്‍ക്ക് മാറുകയും ചെയ്തു.

Recommended Video

cmsvideo
പടത്തിന് വേണ്ടി സ്കൂട്ടർ ഓടിച്ചു കോമഡിയായ കഥ പറഞ്ഞ് നവ്യ | Oneindia Malayalam
4


ഓണ്‍ലൈന്‍ പഠനം പുതിയ ടൈംടേബിളില്‍ ഇനിയും തുടരുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.. അക്കാദമിക മികവിനായി ഈ അധ്യയന വര്‍ഷം പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സ്്കൂളുകളിലെ സൗകര്യങ്ങള്‍ ഏറ്റവും മെച്ചമായ നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ബാച്ചുകളോ, ഇടവേളകളോ, ഫോക്കസ് ഏരിയയോ ഉണ്ടായിരിക്കില്ല. എല്ലാം പഠിക്കണം. ആദ്യത്തെ മൂന്നാഴ്ച റിവിഷനായിരിക്കും. വിദ്യാലയങ്ങളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണ്. ഭക്ഷണം പങ്കുവെച്ച് കഴിക്കരുത്. 15 മുതല്‍ 17 വയസ്സ് വരെയുള്ള 54.12% കുട്ടികള്‍ക്കും, 12നും 14നും ഇടിയിലുള്ള 14.43% കുട്ടികള്‍ക്കും രണ്ട് ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്.

English summary
Actress Navya Nair's reply to a comment below her photo went viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X