കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിനിമ കുറഞ്ഞപ്പോൾ തുണിയൂരി തുടങ്ങിയല്ലേ'; നടി നയന എൽസയുടെ കിടിലൻ മറുപടി, വൈറൽ

Google Oneindia Malayalam News

കൊച്ചി: വസ്ത്രത്തിന്റെ പേരിൽ കടുത്ത സൈബർ ആക്രമണങ്ങളാണ് പലപ്പോഴും നടിമാർ നേരിടേണ്ടി വരാറുള്ളത്. ചിലർ ഇതിൽ ശക്തമായി പ്രതികരിക്കാറുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ വരുന്ന മോശം കമന്റുകൾക്ക് ചുട്ട ഭാഷയിൽ മറുപടി നൽകുകയാണ് നടി നയന എൽസയും. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. വായിക്കാം.

 തുണി ഊരി തുടങ്ങിയല്ലേയെന്ന്

'ഫോട്ടോ ഷൂട്ട് ചെയ്ത് തുടങ്ങിയപ്പോൾ ആളുകൾ പച്ചയ്ക്ക് ചോദിക്കുകയാണ് സിനിമ ഇല്ലാത്തത് കൊണ്ട് തുണി ഊരി തുടങ്ങിയല്ലേയെന്ന്. നമ്മുക്ക് കേൾക്കാൻ ഒട്ടും താത്പര്യമുള്ള കാര്യമാണ്. വ്യത്യസ്ത കഥാപാത്രങ്ങൾ ലഭിക്കണമെങ്കിൽ വ്യത്യസ്ത ലുക്ക് വേണ്ടതുണ്ട്. അതിന് വേണ്ടിയാണ് ഫോട്ടോ ഷൂട്ട് നടത്തുന്നത്.കഴിഞ്ഞ ദിവസം ബോളിവുഡ് ലുക്കിൽ ഒരു സാരി ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

'ട്വിസ്റ്റുണ്ടായത് അവിടെ, റോബിനെ വിളിക്കരുതെന്നും മെസേജ് അയക്കരുതെന്നും പറഞ്ഞു'; തുറന്ന് പറഞ്ഞ് ആരതി പൊടി'ട്വിസ്റ്റുണ്ടായത് അവിടെ, റോബിനെ വിളിക്കരുതെന്നും മെസേജ് അയക്കരുതെന്നും പറഞ്ഞു'; തുറന്ന് പറഞ്ഞ് ആരതി പൊടി

 കാണിക്കുകയും വേദനിപ്പിക്കുകയും ചെയ്യണം

രാത്രിയിൽ ഇൻസ്റ്റഗ്രാം സ്ക്രോൾ ചെയ്തപ്പോൾ കാണുകയാണ് എന്റെ ഫോട്ടോ വെച്ചിട്ട് വെടി യെസ് ഓർ നോ എന്ന് ഒരു പോസ്റ്റ്. അവർക്കെന്നെ കാണിക്കുകയും വേദനിപ്പിക്കുകയും ചെയ്യണം. അതെന്താണ് അപ്പോൾ സൈക്കോ ആണോ മലയാളികൾ.വസ്ത്രത്തിന്റെ നീളം അനുസരിച്ചാണോ പെൺകുട്ടിയുടെ സ്വഭാവം തീരുമാനിക്കേണ്ടത്. നമ്മൾ എക്സ്പോസ് ചെയ്യുന്നത് നമ്മളുടെ ഇഷ്ടമല്ലേ.

 സ്വന്തം പ്രൊഫൈലിൽ നിന്നല്ല

സ്വന്തം പ്രൊഫൈലിൽ നിന്നല്ല, കമന്റ് പറയാൻ ധൈര്യമില്ലാത്തവർ എന്തിനാണ് വ്യാജ പ്രൊഫൈലിൽ നി്നന് വന്ന് കമന്റ് ചെയ്യുന്നത്. മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ നിന്ന് ഇവർക്കെന്താണ് കിട്ടുന്നത്. സിനിമയിലാണെന്ന് പറയുമ്പോൾ തന്നെ കുട്ടി ശരിയല്ല എന്ന നിലയ്ക്കാണ് പ്രതികരണം. അതേസമയം ഒരു നടന്റെ കാര്യത്തിൽ സിനിമയിലാണെന്ന് പറഞ്ഞാൽ താങ്കളുടെ വലിയ ഫാനാണ് ഞാൻ എന്നും പറയും. എന്തുകൊണ്ടാണ് പെൺകുട്ടികൾക്ക് മാത്രം അനുഭവിക്കേണ്ടി വരുന്നത്.

'എളുപ്പത്തിൽ റീച്ച് കിട്ടാൻ ടിക് ടോക്ക് ചെയ്യുകയോ റോഡിൽ ഡാൻസ് കളിച്ചാലോ മതിയല്ലോ, പക്ഷേ'.. ആരതി പൊടി'എളുപ്പത്തിൽ റീച്ച് കിട്ടാൻ ടിക് ടോക്ക് ചെയ്യുകയോ റോഡിൽ ഡാൻസ് കളിച്ചാലോ മതിയല്ലോ, പക്ഷേ'.. ആരതി പൊടി

 സിനിമയിൽ പോയാൽ ചീത്തയാണെന്നൊക്കെ

പെൺകുട്ടികൾ സിനിമയിൽ പോയാൽ ചീത്തയാണെന്നൊക്കെ പറഞ്ഞ് കേൾക്കുന്നത് ഒട്ടും സുഖമുള്ള കാര്യമല്ല. ഞാൻ മാത്രമല്ല ഇതൊക്കെ അനുഭവിക്കുന്നത്. ആളുകളുടെ കാഴ്ചപ്പാടിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. കൊച്ചിയിലാണ് ഞാൻ വളർന്നത്. ഷോർട്സ് ഇടുക എന്നതൊക്കെ ഇവിടെ സാധാരണമായ കാര്യമാണ്.

 എന്ത് സന്തോഷമാണ് ഇവർക്ക് ലഭിക്കുന്നതെന്ന്

ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ ഇടുമ്പോൾ എന്തിനാണ് ഇങ്ങനെ ടോർച്ചർ ചെയ്യുന്നത്. മേക്കപ്പ് കുറഞ്ഞ് പോയോ എന്നൊക്കെ പരിഹസിക്കും. ഇതിൽ നിന്നൊക്കെ എന്ത് സന്തോഷമാണ് ഇവർക്ക് ലഭിക്കുന്നതെന്ന് മനസിലാകുന്നില്ല. ഹാപ്പിയായിരിക്കുമ്പോഴൊക്കെ നമ്മുക്ക് ഇത് കണ്ടില്ലെന്ന് വെക്കാനാകും. പക്ഷേ നമ്മളും പ്രശ്നങ്ങൾ ഉള്ളവരാണ്. പല സമ്മർദ്ദങ്ങളിലും നിൽക്കുമ്പോൾ ഈ കമന്റ് കാണുമ്പോ പെട്ടെന്ന് ഡിപ്രസ്ഡ് ആകും മെന്റലി ഭയങ്കര ടോർച്ചറിംഗ് ആണ് ഇതൊക്കെ.

 എന്തും പറയാമെന്ന ചിന്ത മോശമല്ലേ

സിനിമയിൽ ആണെന്ന് കരുതി എന്തും പറയാമെന്ന ചിന്ത മോശമല്ലേ. അതിപ്പോൾ വസ്ത്രത്തിന്റെ കാര്യത്തിലായാലും എന്ത് തന്നെയായാലും. ഷോർട്സ് ഇട്ടെന്ന് കരുതി ഒരിക്കലും മോശമാകുന്നില്ല. ഇവർക്കൊന്നും എന്നെ അറിയില്ല. എന്ത് അടിസ്ഥാനത്തിലാണ് പിന്നെ ഇവർ എന്നെ ജഡ്ജ് ചെയ്യുന്നത്. അഭിപ്രായങ്ങൾ പറയാം. പക്ഷേ എന്തിനാണ് മറ്റുള്ളവരെ വിഷമിപ്പിക്കുന്നത്.

'ആരാധകർക്കൊപ്പം സെൽഫിയെടുക്കുന്നതിന് ഒരു കാരണമുണ്ട്'; റെക്കോഡ് നേട്ടത്തിന് പിന്നാലെ കാരണം പറഞ്ഞ് റോബിൻ'ആരാധകർക്കൊപ്പം സെൽഫിയെടുക്കുന്നതിന് ഒരു കാരണമുണ്ട്'; റെക്കോഡ് നേട്ടത്തിന് പിന്നാലെ കാരണം പറഞ്ഞ് റോബിൻ

English summary
Actress Nayana Elsa's Befitting Reply To Those Who Questioned Her Dressing , Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X