• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കൈ നീട്ടി തെണ്ടാൻ ഭയമാണ്,അപ്പോൾ ആത്മഹത്യ ചെയ്തുപോകും';റൂബിയുടെ മരണത്തിൽ സാധിക പങ്കുവെച്ച കുറിപ്പ്

തിരുവനന്തപുരം; ഡബ്ബിംഗ് ആർട്ടിസ്റ്റായ റൂബി സാബു (31), ഭർത്താവ് സുനിൽ എന്നിവരെ കഴിഞ്ഞ ദിവസമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. കൊവിഡ് വന്നതോടെ കേരളത്തിലെ ലക്ഷക്കണക്കിന് പേരുടെ അവസ്ഥ ഇതാണെന്ന് പറയുകയാണ് നടി സാധിക വേണുഗോപാൽ. 'കൈ നീട്ടി തെണ്ടാൻ ഭയമാണ്, കടുത്ത സാമ്പത്തിക ഞെരുക്കമാണ് ,
അപ്പോൾ ആത്മഹത്യ ചെയ്തുപോകും സാധാരണക്കാരൻ'..ഫേസ്ബുക്കിൽ സാധിക പങ്കുവെച്ച കുറിപ്പിൽ പറയുന്നു. മറ്റൊരാളുടെ കുറിപ്പ് പങ്കിട്ടുകൊണ്ടാണ് നടി നിലപാട് വ്യക്തമാക്കിയത്. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

കൈ നീട്ടി തെണ്ടാൻ ഭയമാണ്

ഡബ്ബിങ് ആർട്ടിസ്റ് റൂബിയും ഭർത്താവ് സുനിലും ആത്മഹത്യ ചെയ്തു !ജീവിതത്തിലെ സാമ്പത്തിക പരാജയമായിരുന്നു കാരണം എന്നറിയുന്നു. ഒന്നര വർഷമായി കേരളത്തിൽ ലക്ഷകണക്കിന് പേരുടെ അവസ്ഥ ഇതാണ്!
കൈ നീട്ടി തെണ്ടാൻ ഭയമാണ്!!
കടം വാങ്ങാവുന്നടുത്തു നിന്നൊക്കെയും വാങ്ങിക്കഴിഞ്ഞു. സ്വർണ്ണം, ഭൂമി, വീട് ഒക്കെയും പലർക്കും പണയത്തിലായി.

അപമാനിതരാകുന്നു

ഒരു രൂപ വരുമാനമില്ല.
ബാങ്ക് ലോണിന്റ പലിശ മുടങ്ങി
സുഹൃത്തുക്കളോട് വാങ്ങിയ പണം തിരിച്ചു നൽകാൻ കഴിയുന്നില്ല
ബ്ലേഡ് പലിശക്ക് വാങ്ങിയ പണത്തിനു പലിശ കൊടുക്കാൻ പോലും കഴിയുന്നില്ല.
അവർ നാലുനേരം ഫോൺ ചെയ്തു ചോദിക്കുമ്പോൾ അപമാനിതരാകുന്നു.
വാടക, കുടിശികയായി.

 കറന്റ് ബില്ല് തലക്കടിക്കുന്നു‌

പാൽ മേടിക്കുന്നത് നിർത്തി (കുഞ്ഞുങ്ങൾക്ക് ഇപ്പോൾ കാര്യം മനസ്സിലായി തുടങ്ങി )
കറന്റ് ബില്ല് തലക്കടിക്കുന്നു.
LIC അടക്കാതെ ആയിട്ട് ഒരുവർഷം കഴിഞ്ഞു
കുടുബശ്രീ, അയൽക്കൂട്ടം സഹായങ്ങൾ വാങ്ങിയത് തിരിച്ചടയ്ക്കാൻ കഴിയുന്നില്ല.
അഞ്ച് അംഗങ്ങൾ ഉള്ള വീട്ടിൽ ഒരാഴ്ച കഴിയാൻ മിനിമം 1000 രൂപ വേണം.. അതില്ല.
പ്രായമായവരുടെ ചികിത്സ മുടങ്ങി.

സപ്ലിമെന്ററി ഫുഡ്സ് ഒക്കെ മറന്നു

ഇറച്ചി- മീൻ - പഴങ്ങൾ ആഡംബര വസ്തുക്കളായതിനാൽ വീട്ടിൽ നിന്നും ഒഴിവാക്കി.
പുറത്ത് പോകേണ്ടി വരാത്തത് കൊണ്ട് വസ്ത്രങ്ങൾ പുതിയത് വേണ്ട... അത് വലിയ കാര്യമായി.ബിസ്കറ്റ്, പാക്കേട് ഫുഡ്സ്, കോംപ്ലെൻ, തുടങ്ങിയ സപ്ലിമെന്ററി ഫുഡ്സ് ഒക്കെ മറന്നു..

cmsvideo
  Fraud happening through fake accounts in my name says actress Sadhika Venugopal | Oneindia Malayalam
  ആത്മഹത്യ ചെയ്ത് പോകും

  അപ്പോൾ ആത്മഹത്യ ചെയ്തുപോകും സാധാരണക്കാരൻ!!നാളെ നമുക്കും വരാൻ പോകുന്നത് ഇതേ അവസ്ഥയാവാം!! ആദരാഞ്ജലികൾ...NB: ലോക ഡൗൺ ഒരിക്കലും ബാധിക്കാത്ത ഇന്ത്യയിലെ ബാങ്ക് കാർക്കും കൊള്ളപ്പലിശ കാർക്കും സമർപ്പിക്കുന്നു .....

  രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ കുറയുന്നു..കഴിഞ്ഞ 24 മണിക്കൂറിനിടെ 1.27 ലക്ഷം പേർക്ക് രോഗംരാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ കുറയുന്നു..കഴിഞ്ഞ 24 മണിക്കൂറിനിടെ 1.27 ലക്ഷം പേർക്ക് രോഗം

  ‘സഹപ്രവര്‍ത്തകന്റെ കൊടല്‍മാല കുത്തി പുറത്തെടുത്തു,നാറും മുന്നേ പിരിച്ചുവിടണം';വിമർശിച്ച് യുവമോർച്ച നേതാവ്‘സഹപ്രവര്‍ത്തകന്റെ കൊടല്‍മാല കുത്തി പുറത്തെടുത്തു,നാറും മുന്നേ പിരിച്ചുവിടണം';വിമർശിച്ച് യുവമോർച്ച നേതാവ്

  English summary
  actress sadhika venugopal's note on dubbing artist ruby's death
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X