ശരണ്യ വെച്ചത് 1400 സ്‌ക്വയര്‍ ഫീറ്റിന്റെ വീട്, ഇനി സഹായം ചോദിക്കാനില്ല, വെളിപ്പെടുത്തി സീമ ജി നായര്‍
തിരുവനന്തപുരം: നടി ശരണ്യയുടെ വീട് വെച്ചത് അടക്കമുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് പ്രമുഖ നടി സീമ ജി നായര്‍. ആരോഗ്യ നിലയില്‍ ഒട്ടും മാറ്റമില്ലാതെ തുടരുകയാണെന്നും, ചിലര്‍ ശരണ്യക്ക് വലിയ വീടൊക്കെ ഉണ്ടല്ലോ എന്ന തരത്തിലാണ് കാണുന്നതെന്നും സീമ പറയുന്നു. എന്നാല്‍ ഇതൊന്നുമല്ല അതിന് കാരണമെന്നും, ആ വീ്ട് ചിലര്‍ സഹായിച്ചത് കൊണ്ടാണ് വെച്ചതെന്നും സീമ വ്യക്തമാക്കി. അതേസമയം വിവാദങ്ങള്‍ കാരണം ഇനി സഹായം പോലും ചോദിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് സീമ മനോരമ ഓണ്‍ലൈനുമായുള്ള സംഭാഷണത്തിലാണ് വെളിപ്പെടുത്തിയത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

ശരണ്യക്ക് കാന്‍സര്‍ ഉണ്ടായിരുന്നത് കൊണ്ട് പ്രശ്‌നം വളരെ ഗുരുതരമായിരുന്നു. അതുകൊണ്ട് തന്നെ അവളുടെ അവസ്ഥ വളരെ മോശമായത്. നേരത്തെ അവള്‍ക്ക് കൊവിഡ് വന്നത് ഞാന്‍ പറഞ്ഞിരുന്നു. ആരോഗ്യസ്ഥിതി അതും കൂടി ആയതോടെ തീര്‍ത്തും വഷളായിരിക്കുകയാണ്. അവസാന ശസ്ത്രക്രിയക്ക് ശേഷം തന്നെ രോഗം സ്‌പൈനല്‍ കോഡില്‍ അടക്കം വ്യാപിച്ചിരിക്കുകയാണെന്നും സീമ വെളിപ്പെടുത്തി.

ജൂണ്‍ മാസം മൂന്നാം തിയതി അവളെ ആര്‍സിസിയിലേക്ക് കീമോ തെറാപ്പി ചെയ്യാനായി മാറ്റേണ്ടതായിരുന്നു. പക്ഷേ മെയ് 23ന് കൊവിഡ് വന്നതോടെ എല്ലാം തകിടം മറിഞ്ഞു. 38 ദിവസമായി സ്വകാര്യ ആശുപത്രിയില്‍ തുടരുകയാണ് ശരണ്യ, ഇനി എന്ന് ആശുപത്രി വിടും എന്ന കാര്യമൊന്നും ഇപ്പോള്‍ പറയാനാവാത്ത അവസ്ഥയാണ്. ഒരുപാട് ചെലവുകളിലൂടെ അവളും കടന്നുപോകുന്നത്. അതൊക്കെ വളരെ ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും സീമ വ്യക്തമാക്കി.

അവള്‍ കഴിക്കുന്ന മരുന്ന് വില കൂടിയതാണെന്ന് നേരത്തെ തന്നെ ഞാന്‍ പറഞ്ഞിരുന്നു. ഇനി അതിന്റെ വില കൂടി പറയാം. ദിവസം ഒരു നേരം കഴിക്കുന്ന ഒരു ഗുളികയ്ക്ക് മാത്രം വില ആറായിരം രൂപയാണ്. ഇതേ ഗുളിക ദിവസം മൂന്ന് നേരം കഴിക്കണം. അപ്പോള്‍ തന്നെ ചെലവ് നിങ്ങള്‍ക്ക് ആലോചിച്ച് നോക്കാവുന്നതാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കൂടിയാണ് ശരണ്യയും കുടുംബവും കടന്നുപോകുന്നത്.

ഇനി ആരോടെങ്കിലും ഇക്കാര്യങ്ങളൊന്നും പറയാനോ സഹായം ചോദിക്കാനുമൊന്നും പറ്റാത്ത അവസ്ഥയിലാണ്. ആ പ്രശ്‌നത്തെ കുറിച്ചും പറയാം. വീടുവെച്ച സമയത്ത് പലരും 1400 സ്‌ക്വയര്‍ ഫീറ്റിന്റെ വീട് വേണമായിരുന്നോ എന്നൊക്കെയാണ് ചോദിച്ചത്. അതൊക്കെ വളരെ വിഷമമുള്ള കാര്യമാണ്. യഥാര്‍ത്ഥത്തില്‍ അതിന് പിന്നിലുള്ള സത്യാവസ്ഥ അറിയാത്തവരാണ് അത്തരത്തില്‍ സംസാരിച്ചതെന്നും സീമ ജി നായര്‍ പറഞ്ഞു.

9000 സ്‌ക്വയര്‍ ഫീറ്റിന്റെ പ്ലാനായിരുന്നു തങ്ങള്‍ ചെയ്തത്. എന്നാല്‍ അമേരിക്കയില്‍ നിന്ന് രണ്ട് പേര്‍ ആ സമയത്ത് തങ്ങളെ വിളിച്ചു. അല്‍പ്പം കൂടി സൗകര്യമുള്ള വീട് ശരണ്യക്ക് വെച്ച് നല്‍കൂ എന്ന് ഞങ്ങളോട് ആവശ്യപ്പെട്ടു. അതിന് വേണ്ടിയുള്ള പണമോ സഹായങ്ങളോ അവര്‍ നല്‍കാമെന്നും അറിയിച്ചു. ഇതോടെയാണ് വീടിന്റെ സൗകര്യം അല്‍പം കൂടി കൂട്ടിയത്. പക്ഷേ അതുപോലും ചര്‍ച്ചയാക്കുന്ന സാഹചര്യത്തില്‍ ഇനി ആരോടെങ്കിലും ചോദിച്ചാല്‍ എനിക്കെതിരെയും ചിലരെങ്കിലും സംസാരിക്കുമെന്നും സീമ ജി നായര്‍ പറഞ്ഞു.

എല്ലാവരോടും പ്രാര്‍ത്ഥന വേണം, കരുതല്‍ വേണം എന്നൊക്കെ മാത്രമേ ഇനി പറയാനാവൂ. സഹായമൊന്നും ചോദിക്കാറില്ല. അത് മനസ്സിലാകുന്നവര്‍ കൂടെയുണ്ടാവും എന്നാണ് പ്രതീക്ഷയെന്നും സീമ ജി നായര്‍ വ്യക്തമാക്കി. അതേസമയം നേരത്തെ യുട്യൂബ് വീഡിയോയില്‍ ശരണ്യയുടെ ആരോഗ്യ നിലയെ കുറിച്ച് നടി പല കാര്യങ്ങളും പറഞ്ഞിരുന്നു. ശരണ്യക്ക് ട്രെക്യോസ്റ്റമി അടക്കം ചെയ്‌തെന്നും, ഓക്‌സിജന്‍ സഹായം തൊണ്ടയില്‍ കൂടിയാണ് ലഭിക്കുന്നതെന്നും സീമ പറഞ്ഞിരുന്നു.

ന്യൂമോണിയ അടക്കം കൊവിഡ് ബാധിച്ചപ്പോള്‍ വന്നിരുന്നുവെന്നും അത് രോഗം കൂടുതല്‍ വഷളാക്കിയെന്നുമായിരുന്നു സീമ പറഞ്ഞത്. നിമിഷ നേരം കൊണ്ട് ഈ വീഡിയോ വൈറലായിരുന്നു. പലരും സഹായങ്ങളൊക്കെ വീണ്ടും വാഗ്ദാനം ചെയ്തിരുന്നു. ഇതിനിടയിലാണ് ശരണ്യയുടെ വലിയ വീടും കാര്യങ്ങളുമൊക്കെ ചര്‍ച്ചയായത്. സാമ്പത്തിക പരാധീനതയില്‍ കഴിയുന്ന കുടുംബം എന്തിനാണ് ഇത്രയും വലിയ വീട് വെച്ചതെന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങളുയര്‍ന്നിരുന്നു. ഇതാണ് സീമ ജി നായരുടെ മറുപടിയിലൂടെ ഇല്ലാതായത്.
ഹോട്ട് ചിത്രങ്ങളുമായി അക്ഷര ഗൗഡ; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications