കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അവർ ചോദിച്ചത് കുഴിയിലേക്ക് കാല് നീട്ടി നിക്കുന്ന അമ്മയ്ക്ക് എന്തിന് റേഷൻ കാർഡ് എന്നാണ്'; സീമ ജി നായർ

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി എന്ന നിലയിൽ മാത്രമല്ല ചാരിറ്റി പ്രവർത്തനങ്ങളുടെ പേരും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി സീമ ജി നായർ. നടി ശരണ്യയ്ക്ക് വേണ്ടി ചെയ്ത പ്രവർത്തനങ്ങളോടെയാണ് സീമയുടെ കാരുണ്യ പ്രവർത്തനങ്ങളും ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ അതിന് മുൻപേ തന്നെ താൻ നിരവധി പേരെ സഹായിച്ചിട്ടുണ്ടെന്ന് പറയുകയാണ് സീമ. ഫ്ലവേഴ്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുമ്പോഴും പലരിൽ നിന്നും നെഗറ്റീവ് പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സീമ ജി നായർ പറയുന്നു. ജീവിതത്തിൽ ഇനി തന്റെ ആഗ്രഹം ഒരു വൃദ്ധസദനം തുടങ്ങുകയാണെന്നും നടി പറയുന്നു. വായിക്കാം

അമ്മമാർക്ക് വേണ്ടി ഒരു വൃദ്ധസദനം

'അമ്മമാർക്ക് വേണ്ടി ഒരു വൃദ്ധസദനം എന്നതാണ് ആഗ്രഹം. പക്ഷേ അതൊക്കെ നടക്കണമെങ്കിൽ ഒരുപാട് സ്ഥലം വേണം. ചുമ്മാ കുറെ കെട്ടിടം പൊക്കി കെട്ടി, ആശുപത്രിയിലെ പോലെ കുറെ പേരെ നിരത്തി കിടത്തണമെന്ന് ആഗ്രഹമൊന്നുമില്ല. എന്റെ മനസിൽ ഒരു സങ്കൽപ്പം ഉണ്ട്. അത് നടക്കണമെങ്കിൽ ഒരപാട് പൈസ വേണം. ഒരുപാട് ഓൾഡ് ഹോമുമായി ബന്ധപ്പെട്ടൊക്കെ താൻ പ്രവർത്തിച്ചിട്ടുണ്ട്. നമ്മുക്ക് വിഷമം തോന്നും അവിടുത്തെ അമ്മമാരെ കാണുമ്പോൾ. എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാത്ത അവസ്ഥ. അമ്പലത്തിലൊക്കെ നട തള്ളിയ അമ്മമാരുണ്ട് അക്കൂട്ടത്തിൽ.

അന്ന് ദിലീപ് കാണിച്ച അതേ തന്ത്രമാണ് ഇന്ന് ഷോണ്‍ ജോര്‍ജും കാണിക്കുന്നത്: ബൈജു കൊട്ടാരക്കരഅന്ന് ദിലീപ് കാണിച്ച അതേ തന്ത്രമാണ് ഇന്ന് ഷോണ്‍ ജോര്‍ജും കാണിക്കുന്നത്: ബൈജു കൊട്ടാരക്കര

ആലുവയിലെ ഫ്‌ളാറ്റിലാണ് താമസിയ്ക്കുന്നത്


അതില്‍ ഒരു അമ്മയുടെ മകള്‍ ആലുവയിലെ ഫ്‌ളാറ്റിലാണ് താമസിയ്ക്കുന്നത്. സാമ്പത്തികമായി നല്ല അവസ്ഥയിലാണ്. ഒരിക്കൽ ആ അമ്മ തന്റെ പേരിലുള്ള റേഷന്‍ കാര്‍ഡിന് മകളോട് ചോദിച്ചു. അപ്പോൾ ആ മകൾ അമ്മയോട് പറഞ്ഞ വാക്ക് കുഴിയിലേക്ക് കാലും നീട്ടി ഇരിയ്ക്കുന്ന നിങ്ങള്‍ക്ക് എന്തിനാണ് റേഷന്‍ കാര്‍ഡ് എന്നാണ്. ഇതാണ് നമ്മുടെ മക്കൾ.

അവരെ സഹായിക്കലാണ് ലക്ഷ്യം

തന്റെ അമ്മയിൽ നിന്നാണ് ആളുകളെ സഹായിക്കാനുള്ള മനസൊക്കെ കിട്ടിയത്. അമ്മ നാടക നടിയായിരുന്നു. കിട്ടുന്ന തുക കൊണ്ട് സഹായം ചോദിച്ച് വരുന്നവർക്ക് കൊടുക്കുമായിരുന്നു.കഷ്ടപ്പെട്ടതെല്ലാം അമ്മ പാവങ്ങൾക്ക് കൊടുക്കുമായിരുന്നു. അത് തന്നെയാണ് തനിക്ക് കിട്ടിയ സ്വഭാവവും. നമ്മുക്ക് നാളെ എന്തെങ്കിലും ആവശ്യം വരുമോ എന്നൊന്നും ചിന്തിക്കുന്നില്ല. എന്തെങ്കിലും ആവശ്യവുമായി ആര് മുന്നിൽ വരുമോ അവരെ സഹായിക്കലാണ് ലക്ഷ്യം.

അമ്പലത്തിൽ കയറി കുറി തൊട്ടത് പ്രശ്നമെങ്കിൽ ഇനിയും പത്ത് സിനിമയിൽ അത് ചെയ്യും; ഉണ്ണി മുകുന്ദൻഅമ്പലത്തിൽ കയറി കുറി തൊട്ടത് പ്രശ്നമെങ്കിൽ ഇനിയും പത്ത് സിനിമയിൽ അത് ചെയ്യും; ഉണ്ണി മുകുന്ദൻ

വിമർശിക്കുന്നവർ ആരാണെന്ന് അറിയാം.


എന്നെ വിമർശിക്കുന്നവർ ആരാണെന്ന് എനിക്ക് അറിയാം. ചിലരെ വിമർശിക്കൂ, പക്ഷേ സോഷ്യൽ മീഡിയയിലൂടെ വലിയ പ്രചരണമാണ് നടക്കുന്നത്. നേരത്തേ ശരണ്യയുടെ ആധാരം സീമ ജി നായരുടെ പേരിൽ എന്നൊരു ആരോപണമുണ്ടായിരുന്നു എന്ന് താനൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ 'ശരണ്യയുടെ ആധാരം സീമ ജി നായരുടെ പേരിൽ' എന്നായിരുന്നു സോഷ്യൽ മീഡിയ പ്രചരണം.

നടൻ കലാഭവൻ മണിയിൽ നിന്നായിരുന്നു


സിനിമയിൽ നിന്ന് വലിയ സഹായം ലഭിച്ചത് നടൻ കലാഭവൻ മണിയിൽ നിന്നായിരുന്നു. അദ്ദേഹം മാത്രമാണ് മനസ് അറിഞ്ഞും ഉള്ള് അറിഞ്ഞും ചെയ്തത്. ദിലീപ് കുറച്ച് പേരെ സഹായിച്ചിരുന്നു. ദിലീപിന്റെ അച്ഛന്റെ പേരിലുള്ള ഫൗണ്ടേഷൻ ഉണ്ടായിരുന്നു. അതിന്റെ കെയറോഫിലാണ് സഹായിച്ചത്. കിട്ടും എന്ന് ഉറപ്പുള്ളിടത്ത് നിന്ന് മാത്രമേ താൻ സഹായം ചോദിക്കാറുള്ളൂ. അല്ലാതെ വെറുതെ സഹായം ചോദിച്ചിട്ട് എനിക്കും അവർക്കും നാളെ അതൊരു ബുദ്ധിമുട്ടാകരുതല്ലോ.

'അന്നൊക്കെ നിരാശയായിരുന്നു... ആ സ്ത്രീയാണ് ജീവിക്കാന്‍ പഠിപ്പിച്ചത്, ദുരനുഭവം ഇപ്പോള്‍ മറന്നു'; ഷക്കീല'അന്നൊക്കെ നിരാശയായിരുന്നു... ആ സ്ത്രീയാണ് ജീവിക്കാന്‍ പഠിപ്പിച്ചത്, ദുരനുഭവം ഇപ്പോള്‍ മറന്നു'; ഷക്കീല

അവസാന സർജറിക്ക് പൈസ വേണ്ടതിനാൽ


ശരണ്യയ്ക്ക് വേണ്ടി ചെയ്യുന്നതിന് മുൻപ് തന്നെ നിരവധി പേർക്ക് ഞാൻ സഹായം ചെയ്തിട്ടുണ്ട്. അതൊന്നും പക്ഷേ പൊതു ഇടത്ത് വരണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. ശരണ്യയ്ക്ക് വേണ്ടി ചെയ്യുന്നതും പുറത്ത് വരണമെന്ന് ആഗ്രഹിച്ചിരുന്നില്ല. പക്ഷേ അവസാന സർജറിക്ക് പൈസ വേണ്ടത് കൊണ്ടാണ് താൻ സോഷ്യൽ മീഡിയയിൽ ആ വിവരം പങ്കിട്ടത്.

സന്തോഷം വളരെ വലുതാണ്


പലരും കരുതുന്നത് തനിക്ക് സിനിമ റോൾ വേണ്ടല്ലോ സാമൂഹിക പ്രവർത്തനങ്ങളുമായി നടക്കുകയല്ലേ എന്നൊക്കെയാണ്. എനിക്ക് പൈസയുടെ ആവിശ്യം ഇല്ലല്ലോയെന്നാണ് പലരും പറയുന്നത്. മറ്റുള്ളവരെ സഹായിക്കുമ്പോൾ അതും നെഗറ്റീവ് ആയിട്ടാണ് പലരും ഇവിടെ പറയുന്നത്. സീമ നന്നായി ആളുകളെ സഹായിക്കുന്നുണ്ട്, അതുകൊണ്ട് അവർക്ക് ഒരു അവസരം നൽകിയാൽ മറ്റുള്ളവർക്കും സഹായമാകും എന്ന് ആരും ചിന്തിക്കുന്നില്ല. അതിന്റെയൊക്കെ വിഷമം ഒക്കെ ഉണ്ട്.
എല്ലാവരും പറയാറുണ്ട് ഇതൊക്കെ അവസാനിപ്പിക്കാൻ പക്ഷേ മറ്റുള്ളവർക്ക് എന്തെങ്കിലും ചെയ്ത് കൊടുക്കാൻ കഴിയുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുതാണ്.

English summary
Actress Seema G Nair Opens Up About The Charity Work She Done, Says Not Got Much Support From Cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X