നടി ശോഭനയുടെ വീട്ടില്‍ നിന്ന് 41000 രൂപ മോഷണം പോയി; പണമെടുത്തത് വീട്ടിലെ ജോലിക്കാരി
ചെന്നൈ: നടി ശോഭനയുടെ വീട്ടില്‍ മോഷണം. ചെന്നൈയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. അതേസമയം പോലീസ് അന്വേഷണത്തില്‍ വീട്ടുജോലിക്കാരി കടലൂര്‍ സ്വദേശിയായ വിജയയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. ശോഭനയുടെ അമ്മയെ ശുശ്രൂഷിക്കാനായി എത്തിയതായിരുന്നു വിജയ. ഇവര്‍ മാര്‍ച്ച് മാസം മുതലാണ് മോഷണം തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു.
അതേസമയം 41000 രൂപയാണ് നടിയുടെ വീട്ടില്‍ ഇവര്‍ മോഷ്ടിച്ചത്. വീട്ടുജോലിക്കാരിക്ക് ശോഭന മാപ്പ് നല്‍കിയിരിക്കുകയാണ്. ജോലിക്കാരിക്കെതിരെ കേസ് വേണ്ടെന്ന് ശോഭന പോലീസിനെ അറിയിക്കുകയായിരുന്നു. അതേസമയം പണം നഷ്ടപ്പെടുന്നുവെന്ന് സംശയം തോന്നിയ ശോഭന വിജയയോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ ഇവര്‍ അറിയില്ലെന്നാണ് മറുപടി നല്‍കിയത്. തുടര്‍ന്നാണ് ശോഭന പോലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണ വിവരം പുറത്തുവന്നത്. ജോലിക്കാരി കുറ്റം ഏറ്റുപറഞ്ഞതിനെ തുടര്‍ന്നാണ് ജോലിക്കാരിക്ക് മാപ്പ് നല്‍കിയത്. പണം ശോഭനയുടെ ഡ്രൈവര്‍ മുരുകന്റെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി, മകള്‍ക്ക് കൈമാറിയെന്ന് വിജയ വെളിപ്പെടുത്തി.
സത്യം മനസ്സിലായതോടെ ശോഭന പരാതി പിന്‍വലിക്കുകയായിരുന്നു. വിജയയെയും, മുരുകനെയും, താക്കീത് ചെയ്ത് വിട്ടയച്ചെന്ന് പോലീസ് പറഞ്ഞു.അതേസമയം വിജയയെ തുടര്‍ന്നും വീട്ടില്‍ നിര്‍ത്താന്‍ തീരുമാനിച്ചെന്നും, മോഷ്ടിച്ച ശമ്പളത്തില്‍ നിന്നും പിടിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തില്‍ നടി പറഞ്ഞതായി പോലീസ് പറഞ്ഞു.












Click it and Unblock the Notifications