'മലയാള സിനിമയെ കുറിച്ച് മുൻപ് കേട്ട കഥകൾ പേടിപ്പെടുത്തുന്നത്, ഡബ്ല്യുസിസിക്ക് അഭിവാദ്യങ്ങൾ'; സുമലത
കൊച്ചി: മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ സുമലത. പലരും മലയാള സിനിമയെ കുറിച്ച് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് നേരത്തെയും കേട്ടിരുന്നതായും അത്തരം അനുഭവങ്ങൾ തന്നോട് പങ്കുവച്ചിട്ടുണ്ടെന്നും സുമലത വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സുമലതയുടെ പ്രതികരണം.
മലയാളത്തിൽ മാത്രമല്ല എല്ലാ സിനിമാ ഇൻഡസ്ട്രികളിലും ഒപ്പം രാഷ്ട്രീയത്തിലും പവർ ഗ്രൂപ്പുകളുണ്ടെന്നും സുമലത പറഞ്ഞു. സിനിമയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സെൻസർ ബോർഡ് പോലെ ഒരു സംവിധാനം വേണമെന്നും അവർ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാൻ കാരണമായ ഡബ്ല്യുസിസിക്ക് അഭിവാദ്യങ്ങൾ അറിയിക്കുന്നതായും നടി അറിയിച്ചു.

മുൻപ് മലയാളത്തിൽ കേട്ടിട്ടുള്ള കഥകൾ പലതും പേടിപ്പെടുത്തുന്നതായിരുന്നു. പല സ്ത്രീകളും ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്. അവസരങ്ങൾക്ക് സഹകരിക്കണമെന്നും ഇല്ലെങ്കിൽ ഉപദ്രവിക്കുമെന്നും ചിലർ പിന്തുടർന്ന് വേട്ടയാടുന്നുവെന്നും പറഞ്ഞിരുന്നു. എന്നാൽ അന്നത്തെ കാലത്ത് ഈ കാര്യങ്ങളെല്ലാം തുറന്ന് പറയാൻ പേടിയായിരുന്നുവെന്നും സുമലത ചൂണ്ടിക്കാട്ടി. തുറന്ന് പറയുന്നവരെ മോശക്കാരാക്കുന്ന പ്രവണത അന്നുണ്ടായിരുന്നുവെന്നും അവർ ആരോപിച്ചു.
ഈ മേഖലയിൽ ആരും തുറന്ന് പറയാൻ ധൈര്യം കാണിക്കാത്ത കാര്യങ്ങളാണ് ഇത്. പരസ്യമായ രഹസ്യങ്ങളായിരുന്നു ഇവയെല്ലാം. ഇതിന് തയ്യാറായ എല്ലാ സ്ത്രീകൾക്കും ഡബ്ല്യുസിസിക്കും അഭിവാദ്യങ്ങൾ അറിയിക്കുന്നു. ഇതൊരു ചരിത്ര നിമിഷമാണെന്നും മലയാള സിനിമയിൽ മാത്രമല്ല രാജ്യത്തെ മുഴുവൻ സിനിമാ മേഖലകളിലും സ്ത്രീകൾ ജോലി ചെയ്യുന്ന ഇടങ്ങളിലും അവരുടെ സുരക്ഷാ ഉറപ്പാക്കുന്ന നിർണായക നീക്കമാണിതെന്നും മുൻ എംപി കൂടിയായ സുമലത പ്രതികരിച്ചു.
ഹോട്ടൽ റൂമുകളിൽ പോലും ഒറ്റയ്ക്കാണെങ്കിൽ നിങ്ങൾ സുരക്ഷിതരല്ല എന്ന് കേട്ടിട്ടുണ്ട്. മറ്റ് ഭാഷകളിലും ഈ പ്രശ്‌നമുണ്ട്. പക്ഷേ ശക്തമായ നിലപാടെടുത്താൽ അവർ അതിനൊരിക്കലും ധൈര്യപ്പെടില്ല. ഒറ്റയ്ക്ക് താമസിക്കുന്ന നായികമാരുടെ കതകിൽ മുട്ടുന്ന സംഭവങ്ങളൊക്കെ പണ്ടേ കേട്ടതാണെന്നും അവർ പറഞ്ഞു. എല്ലാ മേഖലയിലും പവർ ഗ്രൂപ്പുകൾ ഉണ്ടെന്നും സുമലത ചൂണ്ടിക്കാണിച്ചു.
ഈ സാഹചര്യം തടയാനായി കർശന നിയമങ്ങൾ അവതരിപ്പിക്കണമെന്നാണ് സുമലത ആവശ്യപ്പെട്ടത്. ഈ നിയമം തെറ്റിക്കുന്നവർക്ക് കർശനശിക്ഷ ഉറപ്പാക്കണം. ഭാഷാഭേദമില്ലാതെ ഒരു പൊതുനിയമമാണ് വേണ്ടതെന്ന് സുമലത വാദിച്ചു. സെൻസർ ബോർഡ് മാതൃകയിൽ ദേശീയതലത്തിൽ ഒരു പൊതുസംവിധാനം ഭരണഘടന പ്രകാരം രൂപീകരിക്കണമെന്നും സുമലത ആവശ്യപ്പെട്ടു.
അതേസമയം, ഏറെ കോളിളക്കം സൃഷ്‌ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് ഇതുവരെയും പൂർണമായി പുറത്തുവിട്ടിട്ടില്ല. സ്വകാര്യ വിവരങ്ങളും വ്യക്തികളുടെ പേരുകളും ഉൾപ്പെടെ നീക്കം ചെയ്‌ത ശേഷമുള്ള ഭാഗമാണ് നേരത്തെ പുറത്ത് വിട്ടത്. എന്നാൽ ആരോപണ വിധേയരുടെ പേരുകൾ പുറംലോകം അറിയണമെന്ന ആവശ്യം ശക്തമാണ്. കൂടാതെ മുൻനിര നടനമാർക്ക് എതിരെ ഉൾപ്പെടെ പീഡന ആരോപണം വന്നതും കേസെടുത്തതും അടുത്തിടെയായിരുന്നു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications