Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓക്കാനം വരുന്നു.. മാലിന്യം! പിസി ജോര്‍ജ്ജിനെ തേച്ചൊട്ടിച്ച് നടി സ്വര ഭാസ്കര്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പിസി ജോര്‍ജ്ജിനെതിരെ പ്രഥിഷേധം പുകയുകയാണ്. നിരവധി തവണ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ എന്തുകൊണ്ടാണ് അവസാന നിമിഷം മാത്രം ബിഷപ്പിനെതിരെ പരാതി കൊടുത്തത് എന്നായിരുന്നു ജോര്‍ജ്ജ് ചോദിച്ചത്. ബിഷപ്പിനെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകളുടെ കന്യകാത്വ പരിശോധന നടത്തണമെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് ദേശീയ മാധ്യമമായ റിപബ്ലിക് ടിവിയില്‍ നടന്ന ചര്‍ച്ചയില്‍ പിസ ജോര്‍ജ്ജ് തന്‍റെ പരാമര്‍ശം ആവര്‍ത്തിച്ചതോടെ ബോളിവുഡ് താരമായ രവീണ ഠണ്ഡന്‍ പിസിക്കെതിരെ രംഗത്ത് എത്തിയിരുന്നു. രവീണയ്ക്ക് പിന്നാലെ പിസിയെ വിമര്‍ശിച്ചെത്തിയിരിക്കുകയാണ് നടി സ്വരാ ഭാസ്കര്‍.എന്നാല്‍ പിസിയെ വിമര്‍ശിച്ച സ്വരയെ അധിക്ഷേപിച്ച് മറ്റൊരു സംവിധായകന്‍ കൂടി രംഗത്തെത്തിയതോടെ ചര്‍ച്ച പുതിയ രീതിയിലേക്ക് വഴി തുറന്നിരിക്കുകയാണ്.

ചാനല്‍ ചര്‍ച്ച

ചാനല്‍ ചര്‍ച്ച

കോട്ടയത്ത് നടന്ന പത്രസമ്മേളനത്തിലാണ് പിസി ജോര്‍ജ്ജ് പീഡനത്തിനിരയായ കന്യാസ്ത്രീയെ അപമാനിച്ചത്. 12 പ്രാവശ്യം പീഡിപ്പിക്കപ്പെട്ട് 13ാം തവണയാണ് അവര്‍ പീഡനത്തിന് ഇരയായതെന്നും ഇത്രയും കാലം അവരുടെ നാക്ക് എവിടെ പോയെന്നുമായിരുന്നു പിസിയുടെ അധിക്ഷേപം.

ആവര്‍ത്തിച്ചു

ആവര്‍ത്തിച്ചു

ഇത് സംബന്ധിച്ച് റിപബ്ലിക് ചാനലില്‍ നടന്ന ചര്‍ച്ചയിലും പിസി ഇതേ കാര്യം ആവര്‍ത്തിച്ചു..
കന്യാസ്ത്രീയാണ് തെറ്റ്കാരിയെന്ന് പറഞ്ഞ പിസി പരാതിയുണ്ടായിരുന്നെങ്കില്‍ ധര്‍ണ നടത്തുകയല്ല, മറിച്ച് കോടതിയേയാണ് സമീപിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു.

പിന്നോട്ടില്ല

പിന്നോട്ടില്ല

കഴിഞ്ഞ 75 ദിവസമായി താന്‍ നേരിട്ട ക്രൂര പീഡനത്തിന് നീതി തേടി പൊരുതുന്ന കന്യാസ്ത്രീയെ അപമാനിച്ച താങ്കള്‍ മാപ്പ് പറയാന്‍ തയ്യാറാണോ എന്ന് അവതാരക ചോദിച്ചെങ്കിലും തനിക്ക് കുറ്റബോധമില്ല, അതിനാല്‍ തന്നെ താന്‍ പറഞ്ഞ പ്രസ്താവനകളില്‍ താന്‍ ഉറച്ച് നില്‍ക്കുന്നു എന്നായിരുന്നു പിസിയുടെ മറുടി.

കേസെടുക്കാന്‍ ആളില്ലേ

കേസെടുക്കാന്‍ ആളില്ലേ

ഇതിനിടെയാണ് പിസിക്കെതിരെ വിമര്‍ശനവുമായി നടി രവീണ ഠണ്ഡന്‍ രംഗത്തെത്തിയത്. ഈ വിടുവായത്തെ പറയുന്ന പിസി ജോര്‍ജ്ജിനെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന് സാധിക്കില്ലേയെന്ന് രവീണ തന്‍റെ ട്വിറ്ററില്‍ കുറിച്ചു.

പിന്നോട്ടില്ല

പിന്നോട്ടില്ല

വേട്ടക്കാരെ മഹത്വവത്കരിച്ച് ഇരയെ ഭയപ്പെടുത്തുന്ന രീതിയാണ് പിസി സ്വീകരിച്ചത്. ഇതിനെതിരെ എന്തുകൊണ്ട് പിസിക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും രവീണ ഠണ്ഡന്‍ കുറിച്ചു. വനിതാ ശിശു വികസന മന്ത്രി മനേകാ ഗാന്ധിയെ ടാഗ് ചെയ്തായിരുന്നു രവീണ ട്വിറ്ററില്‍ പോസ്റ്റിട്ടത്.

വിമര്‍ശനം

വിമര്‍ശനം

പിന്നാലെ നടി സ്വരാ ഭാസ്കറും രംഗത്തെത്തി. എംഎല്‍എ പറഞ്ഞത് തീര്‍ത്തും അരോചകമാണെന്നും ലജ്ജിക്കുന്നുവെന്നും സ്വര തന്‍റെ ട്വിറ്ററില്‍ കുറിച്ചു. മതത്തിന്‍റേയും രാഷ്ട്രീയത്തിന്‍റേയും ദ്രുവീകരണം സമൂഹത്തെ മലിനമാക്കുന്നു.

പ്രതികരണം

ഇക്കാര്യങ്ങളെല്ലാം ഓര്‍ക്കുമ്പോള്‍ ഓക്കാനം വരുന്നെന്നും സ്വര തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. എന്നാല്‍ സ്വരയുടെ പോസ്റ്റിന് പിന്നാലെ നടിയെ അധിക്ഷേപിച്ച് സംവിധായകനും ബിജെപി അനുകൂലിയുമായ വിവേക് അഗ്നിഹോത്രിയെത്തി.

Recommended Video

cmsvideo
    പിസിക്ക് എട്ടിന്റെ പണി കിട്ടും ! | Oneindia Malayalam
    മിടു കാമ്പെയ്ന്‍

    മിടു കാമ്പെയ്ന്‍

    മിടു കാമ്പെയ്ന്‍റെ ചുവടുപിടിച്ചായിരുന്നു വിവേകിന്‍റെ പരാമര്‍ശം, മി ടൂ പ്രോസ്റ്റിറ്റ്യൂട്ട് എന്ന പ്ലക്ക് കാര്‍ഡ് എവിടെയെന്നായിുന്നു വിവേകിന്‍റെ കമന്‍റ്. എന്നാല്‍ വിവേകിന്‍റെ കമന്‍റിന് രൂക്ഷ മറുപടിയുമായി സ്വരയും രംഗത്തെത്തി,

    മറുപടി

    മറുപടി

    യുക്തി ഉണ്ടാകുന്ന അപൂര്‍വ്വം നിമിഷങ്ങളില്‍ ഒന്ന് ചിന്തിക്കുക, അല്ലേങ്കില്‍ വെറുപ്പ് രൊണ്ട് ബുദ്ധി ഭ്രമം സംഭവിക്കും, ഇത്രയും തരം താണ പരാമര്‍ശം, മാലിന്യം എന്നായിരുന്നു സ്വരയുടെ മറുപടി.

    പൂട്ടിച്ചു

    പൂട്ടിച്ചു

    അതേസമയം സ്വരയെ വിമര്‍ശിച്ച സംവിധായകന്‍റെ നടപടിക്കെതിരെ ട്വിറ്ററില്‍ കടുത്ത പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. വിവേകിന്‍റെ അക്കൗണ്ടിനെതിരെ മാസ് റിപ്പോര്‍ട്ടിങ്ങ് ഉണ്ടായതോടെ വിവേക് അഗ്നിഹോത്രി എന്ന അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു.

    മിടു കാമ്പെയ്ന്‍

    മിടു കാമ്പെയ്ന്‍

    തന്‍റെ നിലപാടുകള്‍ കൊണ്ടും അഭിനയം കൊണ്ടും ശ്രദ്ധേയമായ നടിയാണ് സ്വര ഭാസ്കര്‍. മി ടു കാമ്പെയ്ന്‍റെ ഭാഗമായി സ്വര നടത്തിയ വെളിപ്പെടുത്തലുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. സിനിമയില്‍ കിടത്ത പങ്കിടാന്‍ പലരും വിളിച്ചു, തയ്യാറാകാതിരുന്നതോടെ പല വേഷങ്ങളും നഷ്ടപ്പെട്ടുവെന്നും സ്വര പറഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+