'അപ്പൊ ആദ്യം പെണ്ണായിരുന്നോ';'ഞാൻ ഒട്ടും പതറാതെ പറഞ്ഞു... ചേട്ടാ ഞാൻ ട്രാൻസ് പേഴ്സൺ ആണ്..; ആദം ഹാരി പറയുന്നു
തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂളിലെ ദുരനുഭവം പങ്കുവെച്ച് ഇന്ത്യയിലെ ആദ്യ ട്രാൻസ്മാൻ പൈലറ്റ് ആദം ഹാരി. ഫോർ വീലർ ലൈസൻസിന് വേണ്ടിയാണ് തിരുവനന്തപുരം ജില്ലയിലെ ഒരു ഡ്രൈവിംഗ് സ്കൂളിൽ ആദം എത്തിയത്. ഡ്രൈവിംഗ് സ്കൂളിലെത്തിയപ്പോൾ ആദത്തിന് നേരെയുണ്ടായ ചോദ്യങ്ങൾ ആദ്യത്തെ കുഴപ്പിക്കുന്ന രീതിയിലായിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് താൻ ആഗ്രഹിക്കുന്ന പേരും ജെൻഡറും അടങ്ങുന്ന ആധാർ ആദത്തിന്റെ കൈയ്യിൽ എത്തുന്നത്. ഇതിന് പിന്നാലെയാണ് ഫോർ വീലർ ലൈസൻസ് എടുക്കാനുള്ള ആദത്തിന്റെ തീരുമാനം. ഉടൻ തന്നെ തിരുവനന്തപുരം ജില്ലയിലെ ഡ്രൈവിംഗ് സ്കൂളിലേക്ക് ആദം എത്തുകയായിരുന്നു.
എന്നാൽ, ഡ്രൈവിംഗ് സ്കൂളിലെ ട്രെയിനറും ഓഫീസിലെ വ്യക്തിയും ചേർന്നായിരുന്നു ആദത്തോട് ചോദ്യങ്ങൾ ചോദിച്ചത്. ഈ ദുരനുഭവമാണ് ആദം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കിട്ടത്.

ആദത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ;-
ഫോർ വീലർ ലൈസൻസിന് വേണ്ടി തിരുവനന്തപുരത്തെ ഒരു ഡ്രൈവിംഗ് സ്കൂളിൽ ചെന്നു... ആധാർ മാറ്റികിട്ടിയതുകൊണ്ട് ഉടനെ ഫോർ വീലർ ലൈസൻസ് കൂടെ എടുക്കാമെന്ന് കരുതി പക്ഷെ....! പഴയ ടൂ വീലർ ലൈസൻസ് തിരുത്തിയിരുന്നില്ല, അതുകൊണ്ട് ഇവിടെയും Gender എക്സ്‌പ്ലൈൻ ചെയ്യേണ്ടിവരുമല്ലോ എന്നാലോചിച്ചു ടെൻഷനായി, അവിടുത്തെ Trainer വരുന്നതുവരെ Front ഓഫീസിൽ ഇരിക്കുന്ന ആൾ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി, എന്തായാലും Trainer കൂടെ വന്നിട്ട് ഈ വിഷയം explain ചെയ്യാമെന്ന് കരുതി.
കേരളത്തിലെ ഗുണ്ടകളെ പിടി കൂടാൻ പുതിയ തന്ത്രങ്ങൾ; പ്രധാന തടസ്സം രാഷ്ട്രീയ സ്വാധീനം

രണ്ടുത്തവണ പറയണ്ടല്ലോ... വന്നയുടനെ എന്റെ ആധാർ ചോദിച്ചു, ശേഷം ഉള്ളിൽ ഉള്ള കോൺഫിഡൻസ് ഒക്കെ എടുത്തു പറയാമെന്നു കരുതി... Gender sensitisation classes എടുക്കുന്നതുപോലെയോ, സോഷ്യൽ മീഡിയയിൽ എഴുതുന്നതുപോലെയോ എളുപ്പമല്ല ഈ വിഷയങ്ങൾ കൂടുതൽ അറിയാത്ത ആളുകളോട് സംസാരിക്കുന്നത്. അവർ ചോദിക്കുന്ന ചോദ്യങ്ങൾ, അവരുടെ curiosity ഇതെല്ലാം ഏതൊക്കെ തരത്തിൽ വേദനിപ്പിക്കും എന്ന് ഓർക്കുമ്പോളെ പബ്ലിക്കായി Gender ഐഡന്റിറ്റി റിവീൽ ചെയ്യുന്നത് ഓർക്കുന്നത്തെ ബുദ്ധിമുട്ടാണ്.

അയാൾ എന്റെ Two wheeler license ചോദിച്ചു, ഞാൻ ഒട്ടും പതറാതെ പറഞ്ഞു... ചേട്ടാ ഞാൻ ട്രാൻസ് പേഴ്സൺ ആണ്.... എന്റെ പഴയ ലൈസൻസ് തിരുത്തിയിട്ടില്ല ഇത് ഈ ലൈസൻസ് എടുക്കുന്നതിനൊപ്പം മാറ്റാൻ പറ്റുമോ...? അയാൾ ഒരു പുച്ഛത്തോടെ എന്റെ മുഖത്തുനോക്കി ചിരിച്ചു... എന്നിട്ട് ലൈസൻസ് വാങ്ങി നോക്കി എന്നിട്ട് വല്ലാത്തൊരു മുഖഭാവത്തോടെ ചോദിച്ചു അപ്പൊ ആദ്യം പെണ്ണായിരുന്നോ!!! നീയൊക്കെ ശെരിക്കും വല്ല ആൾമാറാട്ടം നടത്തുന്നവൻ വല്ലതുമാണോടെയ് ...അതിനു മറുപടി പറയാൻ പറ്റുന്നുണ്ടായിരുന്നില്ല.. ഉടനെ Trans ID എടുത്തു കാണിച്ചു.
ഇന്ത്യയിൽ കൊവിഡ് കേസുകളിൽ കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി 15.52 %; പുതുതായി 255,874 കേസുകൾ

അപ്പോൾ തന്നെ എന്റെ പുതിയ ആധാറുമായി ചേർത്തുവെച്ച് അയാൾ പറഞ്ഞു Trans gender ആണെങ്കിൽ ഇതിൽ എന്തിനാണ് Male എന്ന് ഇട്ടിരിക്കുന്നത്? ആദ്യത്തെ കാർഡ് പെണ്ണും പിന്നെ ആണും Transgender ഉം എന്തൊക്കെയാണിത് എന്നൊക്കെയുള്ള ചോദ്യങ്ങളായി...ഞാൻ പതിയെ എന്റെ ആധാർ വാങ്ങി നാളെ വരാമെന്നു പറഞ്ഞിറങ്ങി...അപ്പോൾ അകത്തുനിന്നും അവർ രണ്ടുപേരും മറ്റൊരും സുഹൃത്തും എന്തൊക്കെയോ പറഞ്ഞുറക്കെ ചിരിക്കുന്നുണ്ടായിരുന്നു...ഞാനും അവരെ നോക്കി പുഞ്ചിരിച്ചു പതിയെ അവിടുന്ന് നടന്നിറങ്ങി... - ആദം എഴുതി.
'ഇതിലും ഭേദം ലോകായുക്തയെ തന്നെ പിരിച്ചു വിടുന്നത്'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ചെന്നിത്തല

പോസ്റ്റിന് പിന്നാലെ നിരവധി പ്രതികരണങ്ങൾ ആദത്തെ തേടി എത്തിയിരുന്നു. നിരവധി ലൈക്കും പോസ്റ്റിന് ലഭിച്ചു. പ്രതികരണത്തിൽ കൂടുതലും ആദത്തിന് ലഭിച്ച പിന്തുണയായിരുന്നു. വിവരം ഇല്ലാത്തവരുടെ ചോദ്യങ്ങൾ... സമയമെടുക്കും സമൂഹം മാറാനെന്നും... ക്ഷമയോടെ നമുക്ക് പരിശ്രമിക്കാം... ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ആദത്തിന്റെ ഫേസ്ബുക്കിൽ നിറഞ്ഞു.

ഇനിയും ജനങ്ങൾ എത്രമാത്രം മാറാൻ ഉണ്ട് എന്നതിന്റെ തെളിവുകളാണ് ഈ പോസ്റ്റുകൾ. കാപട്യമില്ലാതെ ഇവരെ ചേർത്തു പിടിക്കാൻ കഴിയണം. അവിടെയാണ് പൊതുജനത്തിന് മിടുക്ക്. എത്രയൊക്കെ തന്നെ പുത്തൻ പദ്ധതികൾ സർക്കാർ കൊണ്ടു വന്നാലും മനുഷ്യന്റെ മനസ്സിലെ വിഷമാണ് മാറേണ്ടത്. ഇതിനെതിരെയുള്ള മുന്നറിയിപ്പ് കൂടിയാണ് ഇത്തരം ഫേസ്ബുക്ക് പോസ്റ്റുകൾ. മാറേണ്ടത് അവരല്ല നമ്മൾ ആണെന്ന തിരിച്ചറിവാണ് വേണ്ടത്.