യാത്ര ആര്‍എസ്എസ് അയച്ച കാറില്‍, കൂടിക്കാഴ്ച അങ്ങോട്ട് ആവശ്യപ്പെട്ടു? ദുരൂഹതകള്‍ ഏറുന്നു
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ദുരൂഹതയേറുന്നു. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെയെ കൂടാതെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാം മാധവുമായും അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രാം മാധവുമായുള്ള കൂടിക്കാഴ്ചയില്‍ കണ്ണൂരിലെ ഒരു ബിസിനസുകാരനുമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
2023 മെയ് 22 നാണ് ദത്താത്രേയ ഹൊസബളെയെ അജിത് കുമാര്‍ കാണുന്നത്. രാം മാധവിനെ കാണുന്നത് ജൂണ്‍ രണ്ടിനും. മാത്രമല്ല രണ്ട് തവണയും ആര്‍എസ്എസ് ആവശ്യത്തിന് വേണ്ടി ഉപയോഗിച്ച കാറിലാണ് അജിത് കുമാര്‍ യാത്ര ചെയ്തത് എന്നാണ് വിവരം. ദത്താത്രേയ ഹൊസബളേയുമായി ഒരു മണിക്കൂറും രാം മാധവുമായി പത്ത് മിനിറ്റുമാണ് കൂടിക്കാഴ്ച നടത്തിയത്. ഈ യാത്രകളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്.

Image Credit: MR Ajith Kumar IPS/Facebook
പത്ത് ദിവസത്തെ ഇടവേളയിലാണ് അജിത് കുമാര്‍ ഈ രണ്ട് ആര്‍എസ്എസ് നേതാക്കളേയും കണ്ടത്. 2023 മെയ് 12 മുതല്‍ 27 വരെ തൃശൂരില്‍ ആര്‍എസ്എസ് പഠനക്യാംപ് നടന്നിരുന്നു. 500 ഓളം പ്രതിനിധികള്‍ പങ്കെടുത്ത ക്യാംപില്‍ ദത്താത്രേയ മൂന്ന് ദിവസം ഉണ്ടായിരുന്നു. തന്റെ ബാല്യകാല സുഹൃത്തും ആര്‍എസ്എസ് സമ്പര്‍ക്ക് പ്രമുഖുമായ എ ജയകുമാറിനോടാണ് ദത്താത്രേയെ കാണാനുള്ള താല്പര്യം അജിത് കുമാര്‍ അറിയിക്കുന്നത്.
സൗഹൃദ സന്ദര്‍ശനം എന്ന് എഡിജിപി പറയുന്നതിലെ വാദങ്ങള്‍ ഖണ്ഡിക്കപ്പെടുന്നത് ഇവിടെയാണ്. മുന്‍പരിചയമില്ലാത്ത ദത്താത്രേയയെ അങ്ങോട്ട് ചെന്ന് കാണാനുള്ള താല്പര്യം പ്രകടിപ്പിക്കുകയാണ് അജിത് കുമാര്‍ ചെയ്തത്. ഇത് പ്രകാരം ജയകുമാറിന് ആര്‍എസ്എസ് നല്‍കിയിട്ടുള്ള കാറിലാണ് അജിത് കുമാര്‍ ദത്താത്രേയയെ കാണാനെത്തുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം അജിത് കുമാര്‍ മടങ്ങിയതും ആര്‍എസ്എസ് ഭാരവാഹിയുടെ കാറില്‍ തന്നെയായിരുന്നു.
ഇതിന് പത്ത് ദിവസത്തിന് ശേഷമായിരുന്നു ഒരു ദേശീയ മാധ്യമം കോവളത്ത് കോണ്‍ക്ലേവ് നടത്തിയത്. ഇവിടെ വെച്ചാണ് രാം മാധവിനെ കാണുന്നത്. അദ്ദേഹത്തെ കാണാനുള്ള താല്പര്യവും അജിത് കുമാര്‍ അങ്ങോട്ട് പ്രകടിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. ആര്‍എസ്എസ് നേതൃത്വം അയച്ച കാറിലാണ് അജിത് കുമാര്‍ കോവളത്തെത്തുന്നത്. ഈ കൂടിക്കാഴ്ചയിലാണ് ബിസിനസുകാരനായ ഒരു പ്രമുഖനും പങ്കെടുത്തത് എന്നാണ് വിവരം.
ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തിരുന്ന് അജിത് കുമാര്‍ എന്ത് ചര്‍ച്ചയാണ് ആര്‍എസ്എസ് നേതാക്കളുമായി നടത്തിയത് എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. അജിത് കുമാറിന്റെ കൂടിക്കാഴ്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖേന അറിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് പ്രതികരിക്കുകയോ നടപടി എടുക്കുകയോ ചെയ്തില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.
അന്വേഷണം ഡിജിപിക്ക്
എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡിജിപിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് മുഖ്യമന്ത്രി. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് നല്‍കിയേക്കും. അജിത് കുമാറിന്റെ നടപടികളിലെ സര്‍വീസ് ചട്ടലംഘനം, അധികാര ദുര്‍വിനിയോഗം എന്നിവയാണ് ഡിജിപി പരിശോധിക്കുന്നത്. ഇതിന് ശേഷം അജിത് കുമാറിന്റെ വിശദീകരണം കേള്‍ക്കും.
സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകളും ഇതിനൊപ്പം പരിശോധിക്കും. രാം മാധവിനേയും ദത്താത്രേയ ഹൊസബാളെയും ഏത് സാഹചര്യത്തിലാണ് കണ്ടത്, സന്ദര്‍ശനം എന്തിനുവേണ്ടിയായിരുന്നു, ഔദ്യോഗിക സ്വഭാവമുണ്ടായിരുന്നോ, വ്യക്തിപരമായിരുന്നോ, സര്‍വീസ് ചട്ടലംഘനം നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.
അജിത് കുമാറിനെ മാറ്റും?
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അജിത് കുമാറിനെ സ്ഥാനത്ത് നീക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. പ്രതിപക്ഷത്തേക്കാളുപരി സ്വന്തം പാളയത്തില്‍ നിന്ന് തന്നെ മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിനായി സമ്മര്‍ദ്ദമുണ്ട്. ഉദ്യോഗസ്ഥന് ചെയ്ത പാപഭാരം സര്‍ക്കാരും പാര്‍ട്ടിയും പേറേണ്ടതില്ല എന്നതാണ് പൊതുവെ സിപിഎം നിലപാട്. തൃശൂരിലെ തോല്‍വിക്ക് പിന്നില്‍ അജിത് കുമാറിന്റെ ഇടപെടല്‍ എന്ന ആരോപണവും ഇതിനിടെ ശക്തിപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ അജിത് കുമാറിനെ മാറ്റിയെ തീരൂ എന്നാണ് സിപിഐയുടെ നിലപാട്. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ അജിത് കുമാറിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന് ബോധ്യപ്പെട്ടാല്‍ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് തീരുമാനം.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications