സെക്യൂരിറ്റി ചുമതലയിലുള്ള ഉദ്യോഗസ്ഥരാണ് ആദ്യം ഓടുന്നത്..സുരക്ഷ ചര്‍ച്ച തുടരുന്നതിനിടയില്‍ തച്ചങ്കരി

  • By: Nihara
Subscribe to Oneindia Malayalam

കോഴിക്കോട്: മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറിന്റെ സുരക്ഷ നീക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ചര്‍ച്ച തുടരുന്നതിനിടയിലാണ് സുരക്ഷ ഭീഷണിയെക്കുറിച്ച് എഡിജിപി ടോമിന്‍ തച്ചങ്കരി ഈ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്. സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഇന്നുവരെ ഒരു വി ഐപിയേയും രക്ഷിച്ച ചരിത്രമില്ല. എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ അവരാണ് ആദ്യം ഓടുന്നതെന്നും അദ്ദേഹം പറയുന്നു. മുന്‍പ് കണ്ണൂരില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നിരുന്നു. പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്റലിജന്‍സ് മേധാവിയായിരിക്കെ സുരക്ഷാ ഭീഷണിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ഡിജിപി സെന്‍കുമാറിന് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ സര്‍ക്കാന്‍ പിന്‍വലിക്കുന്നു. സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് സുരക്ഷ നല്‍കിയത്. ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ചീഫ് സെക്രട്ടറി നളിനി നെറ്റോ സുരക്ഷാ അവലോകന യോഗം വിളിച്ചു ചേര്‍ത്തിരുന്നു. സെന്‍കുമാറിന്റെ സുരക്ഷാ സംഘത്തിലെ മൂന്നു പേരെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തിരിച്ചു വിളിച്ചിരുന്നു.

ADGP

എട്ടു പേരുള്‍പ്പെടുന്ന ബി കാറ്റഗറി സുരക്ഷയായിരുന്നു സെന്‍കുമാറിന് ഏര്‍പ്പെടുത്തിയിരുന്നത്. പിന്നീട് ഇത് സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഇടക്കാലത്ത് പോലീസ് മേധാവി സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട സെന്‍കുമാര്‍ സുപ്രീം കോടതി വിധിയിലൂടെയാണ് തിരികെ പ്രവേശിച്ചത്. ജിഷ വധക്കേസ്, പുറ്റിങ്ങല്‍ ദുരന്തം തുടങ്ങിയ കേസുകളില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചായിരുന്നു അദ്ദേഹത്തെ സ്ഥാനത്തു നിന്നും നീക്കിയത്. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നുവെങ്കിലും സുപ്രീം കോടതിയില്‍ നിന്നായിരുന്നു അദ്ദേഹത്തിന് അനുകൂല വിധി ലഭിച്ചത്.

English summary
ADGP Tomin Thachankari about security officers.
Please Wait while comments are loading...