കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറ്റൊരു മധുവോ?, മലപ്പുറത്ത് ആദിവാസിയെ മര്‍ദിച്ച് കൊലപ്പെടുത്തിയതായി കലക്ടര്‍ക്ക് പരാതി

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: കക്കാടംപൊയിലില്‍ ആദിവാസിയുവാവിന്റെ മരണത്തില്‍ ദുരൂഹത. കക്കാടംപൊയില്‍ കരിമ്പ ആദിവാസി കോളനിയില്‍ ഇന്നലെയാണ് സുരേഷ് എന്ന 25വയസ്സുകാരനാണ് മരിച്ചത്. മര്‍ദനമേറ്റാണ് മരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സുരേഷിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനായ സാബു അറക്കലും ആദിവാസികളും ഇന്നലെ മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണക്ക് പരാതി നല്‍കി.

വീട്ടുകാരെ എതിര്‍ത്ത് വിവാഹം കഴിച്ചു, ഒടുവില്‍ നാട്ടുകൂട്ടം ദമ്പതിമാരോട് ചെയ്തത് ഞെട്ടിക്കുന്നത്
ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കക്കാടംപൊയില്‍ കരിമ്പ് ആദിവാസി കോളനിയിലെ നാടുവാഴി സുരേഷ് (25) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൃതദേഹം എത്തുമ്പോഴാണ് കോളനിയിലുള്ളവര്‍ വിവരമറിയുന്നത്.
കൂലിപ്പണിക്കാരായ രാമന്‍കുട്ടി-ചിന്നു എന്നിവരുടെ മകനാണ് മരിച്ച സുരേഷ് . തലേദിവസം മരം കയറുന്ന ജോലിയ്ക്കിടെ മരത്തില്‍ നിന്ന് വീണാണ് മരിച്ചതെന്നാണ് ജോലി ചെയ്തിരുന്ന സ്ഥല ഉടമ പറഞ്ഞത്.

suresh

മരിച്ച സുരേഷ് (25)

പൊലീസ്, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും പട്ടികജാതിവര്‍ഗ വകുപ്പ് അധികൃതരും വൈകിട്ടോടെ കോളനിയിലെത്തിയെങ്കിലും മരണത്തിലെ ദുരൂഹത മാറ്റാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടില്‍ കോളനിക്കാര്‍ ഉറച്ചുനിന്നു. തിരുവമ്പാടി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ പന്നി ഫാമില്‍ ജോലിക്കാരനായിരുന്നു. തിരുവമ്പാടി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പെട്ട സ്ഥലത്ത് ഞായറാഴ്ച മരത്തില്‍നിന്നു വീണു എന്ന വിവരം മരണശേഷമാണ് ബന്ധുക്കള്‍ക്കു ലഭിക്കുന്നത്. മൃതദേഹത്തില്‍നിന്നു ദുര്‍ഗന്ധം വന്നു തുടങ്ങിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് മൃതദേഹവുമായി എത്തിയ ഫാം ഉടമയെ കോളനിക്കാര്‍ തടഞ്ഞു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് അമ്പുമല കോളനിയിലെ അധ്യാപികയുടെ നേതൃത്വത്തില്‍ ആദിവാസികള്‍ കലക്ടറെ കണ്ട് നടപടിയാവശ്യപ്പെട്ടു. സുരേഷിന്റെ നെറ്റിയിലും കണ്ണിനു സമീപത്തും പരുക്കുണ്ട്. കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പൂളയിലാണ് സുരേഷിന്റെ വീട്. ചീങ്കണ്ണിപ്പാലിയിലെ കരിമ്പ് കോളനിയിലുള്ള അമ്മൂമ്മ ചിരുത കറുത്തകുട്ടിക്കൊപ്പമായിരുന്നു താമസം. നിലമ്പൂര്‍ സ്റ്റേഷനിലെ കേസുമായി ബന്ധപ്പെട്ട ചിലരെ കണ്ടെത്താന്‍ വേണ്ടി ഒരു സംഘമാളുകള്‍ സുരേഷിനെ മര്‍ദിച്ചതാണ് മരണകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. മരത്തില്‍ നിന്നു വീണാണ് സുരേഷ് മരിച്ചതെന്നാണ് ഇന്‍ക്വസ്റ്റ് നടത്തിയ തിരുവമ്പാടി പൊലീസ് പറയുന്നത്

മൃതദേഹത്തില്‍ മുഴുവന്‍ മുറിവുകളുണ്ടായിരുന്നു. ഇതിനാലാണ് ദുരൂഹതയുള്ളതായി ആദിവാസികളും നാട്ടുകാരും ആരോപിക്കുന്നത്.

എൽഡിഎഫ് പടിവാതിൽക്കൽ കാത്തുനിന്ന് വീരൻ; ഡിഎഫിൽ നിന്നും കൽപ്പറ്റ നഗരസഭ എൽഡിഎഫ് പിടിച്ചെടുത്തു!എൽഡിഎഫ് പടിവാതിൽക്കൽ കാത്തുനിന്ന് വീരൻ; ഡിഎഫിൽ നിന്നും കൽപ്പറ്റ നഗരസഭ എൽഡിഎഫ് പിടിച്ചെടുത്തു!

ഹാദിയയ്ക്ക് മുസ്ലീമായി ജീവിക്കാം.. ലൈംഗിക അടിമയോ മനുഷ്യ ബോംബോ ആകാൻ സമ്മതിക്കില്ലഹാദിയയ്ക്ക് മുസ്ലീമായി ജീവിക്കാം.. ലൈംഗിക അടിമയോ മനുഷ്യ ബോംബോ ആകാൻ സമ്മതിക്കില്ല

English summary
adivasi youth found dead in malapuram; relatives filed case against his death.relatives argue that he was beaten to death at his work place
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X