കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടുകാരെ എതിര്‍ത്ത് വിവാഹം കഴിച്ചു, ഒടുവില്‍ നാട്ടുകൂട്ടം ദമ്പതിമാരോട് ചെയ്തത് ഞെട്ടിക്കുന്നത്

ദമ്പതികളുടെ പ്രണയവും വിവാഹം ചെയ്യലും ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് നാട്ടുകൂട്ടം വിലയിരുത്തി

Google Oneindia Malayalam News

പട്‌ന: വീട്ടുകാരെ എതിര്‍ത്ത് വിവാഹം കഴിച്ച ദമ്പതിമാരോട് നാട്ടൂകൂട്ടത്തിന്റെ ക്രൂരത. ഇവര്‍ പരസ്പരം പ്രണയിക്കുകയും വീട്ടുകാരെ എതിര്‍ത്ത് വിവാഹവും ചെയ്‌തെന്ന് പഞ്ചായത്ത് വിലയിരുത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ നടപടികള്‍ ഏറ്റുവാങ്ങേണ്ടി വന്നത്. ഇവരെ പരസ്യമായി മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്‌തെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ബീഹാറിലെ സുപോല്‍ ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്. പോലീസ് ഇതുവരെ സംഭവത്തില്‍ ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. ബീഹാര്‍ സര്‍ക്കാരും ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല.

പ്രാകൃത ശിക്ഷ

പ്രാകൃത ശിക്ഷ

ദമ്പതികളുടെ പ്രണയവും വിവാഹം ചെയ്യലും ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് നാട്ടുകൂട്ടം വിലയിരുത്തി. തുടര്‍ന്നാണ് ഇവരെ ശിക്ഷിക്കാന്‍ തീരുമാനിച്ചത്. ഇവരുടെ ചെവിയില്‍ പിടിച്ച സിറ്റപ്പ് എടുപ്പിക്കുകയും പരസ്പരം തുപ്പി അത് നക്കിയെടുപ്പിക്കുകയും ചെയ്തു.

പിഴയും വിധിച്ചു

പിഴയും വിധിച്ചു

ഇവരുടെ കുടുംബങ്ങള്‍ക്കും സംഭവത്തില്‍ വീഴ്ച്ച സംഭവിച്ചെന്ന് നാട്ടുകൂട്ടം പറഞ്ഞു. അതുകൊണ്ട് ഇത്തരമൊരു സംഭവത്തിന് കുടുംബാംഗങ്ങളും ഉത്തരവാദികളാണ്. ഇവര്‍ക്കെല്ലാം 11000 രൂപയാണ് പഞ്ചായത്ത് പിഴയിട്ടത്. ഇതൊന്നും കുടുംബാംഗങ്ങള്‍ എതിര്‍ക്കാനും നിന്നില്ല.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

രഞ്ജിത്ത് കുമാര്‍ എന്ന 22കാരനും ജൂലി കുമാരി എന്ന 19കാരിയും തമ്മിലായിരുന്നു പ്രണയം. വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഇവര്‍ ഫെബ്രുവരി 16ന് നാട്ടിലുള്ള ക്ഷേത്രത്തില്‍ നിന്ന് വിവാഹം കഴിക്കുകയും ചെയ്തു. തുടര്‍ന്ന് ഫെബ്രുവരി 26ന് ഇവര്‍ മജിസ്‌ട്രേറ്റിന് മുന്നല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

ദമ്പതിമാരെ പരിഹസിക്കുന്നതിന്റെയും ശിക്ഷ നല്‍കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വൈറലാവുകയും ചെയ്തു. ഇതോടെയാണ് സംഭവം എല്ലാവരും അറിഞ്ഞത്. വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലായിരുന്നിട്ടും നാട്ടുകാര്‍ ശിക്ഷിച്ചത് വന്‍ വിവാദമാവുകയായിരുന്നു.

പോലീസില്‍ പരാതി

പോലീസില്‍ പരാതി

നാട്ടുകൂട്ടത്തിന്റ അതിക്രമത്തിനെതിരെ ഇവര്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.നടപടിയെടുക്കാമെന്നും പോലീസ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുവരെ കുറ്റക്കാര്‍ക്കെതിരെ ഇതുവരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. വീട്ടുകാര്‍ വിഷയത്തില്‍ രാഷ്ട്രീയ കക്ഷികള്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമം കൈയ്യിലെടുക്കേണ്ട

നിയമം കൈയ്യിലെടുക്കേണ്ട

പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് പരസ്പരം വിവാഹം കഴിക്കാന്‍ അവകാശമുണ്ടെന്ന് ബീഹാര്‍ പാര്‍ലമെന്ററി കാര്യ മന്ത്രി ശ്രാവണ്‍കുമാര്‍ പറഞ്ഞു. ഇത്തരം പ്രാകൃതകാര്യങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കാനാവില്ല. സംസ്‌കാരമുള്ള സമൂഹത്തില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്നത് ഭയപ്പെടുന്നതുന്നതാണ്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ശ്രാവണ്‍ കുമാര്‍ പറഞ്ഞു.

ബന്ധുവായാലും സദാചാരവാദികള്‍ വെറുതെ വിടില്ല, കസിനൊപ്പം ഒളിച്ചോടിയ യുവാവിനുണ്ടായ ദുര്‍വിധിബന്ധുവായാലും സദാചാരവാദികള്‍ വെറുതെ വിടില്ല, കസിനൊപ്പം ഒളിച്ചോടിയ യുവാവിനുണ്ടായ ദുര്‍വിധി

ഒടുവില്‍ സൗദി കനിഞ്ഞു: എയര്‍ ഇന്ത്യ സര്‍വീസിന് സൗദി വ്യോമപാത തുറന്നു നല്‍കുമെന്ന് നെതന്യാഹുഒടുവില്‍ സൗദി കനിഞ്ഞു: എയര്‍ ഇന്ത്യ സര്‍വീസിന് സൗദി വ്യോമപാത തുറന്നു നല്‍കുമെന്ന് നെതന്യാഹു

ഹാദിയയ്ക്ക് മുസ്ലീമായി ജീവിക്കാം.. ലൈംഗിക അടിമയോ മനുഷ്യ ബോംബോ ആകാൻ സമ്മതിക്കില്ലഹാദിയയ്ക്ക് മുസ്ലീമായി ജീവിക്കാം.. ലൈംഗിക അടിമയോ മനുഷ്യ ബോംബോ ആകാൻ സമ്മതിക്കില്ല

English summary
bihar panchayat punishes couple for marrying
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X