ജെസി ഡാനിയേല്‍ പുരസ്‌കാരം അടൂരിന്‌

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ജെസി ഡാനിയേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് അടൂരിന് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്.

വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

 adoor-gopalakrishnan

സംവിധായകന്‍ കെജി ജോര്‍ജ് അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. സമിതി ഏകകണ്ഠമായാണ് അടൂരിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി. തലശേരിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

English summary
Adoor Gopalakrishnan gets JC Daniel award.
Please Wait while comments are loading...