Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയുടെ കത്ത് തിരുത്തിച്ചത് ഗണേഷിന്‍റെ മുന്‍ പിഎസ് എന്ന്‌ ഫെനി

കൊച്ചി: സരിത എസ് നായരുടെ കത്ത് സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ഇത്തവണ സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനാണ് കാര്യങ്ങള്‍ പറഞ്ഞത്.

ഒരിടയ്ക്ക് സരിതയുമായി അത്ര സുഖത്തിലല്ലായിരുന്നു ഫെനി ബാലകൃഷ്ണന്‍. പലകാര്യങ്ങളിലും കടുത്ത അഭിപ്രായ വ്യത്യാസവും ഇരുവരും തമ്മില്‍ ഉണ്ടായിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് താനെഴുതിയതെന്ന് പറയുന്ന കത്തുമായി സരിത പത്രസമ്മേളനം നടത്തിയപ്പോള്‍ കൂടെ ഫെനി ബാലകൃഷ്ണന്‍ ഉണ്ടായിരുന്നു.

സരിതയുടെ കത്തും ഗണേഷ് കുമാറും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് ഫെനിയുടെ വെളിപ്പെടുത്തലുകള്‍. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഫെനി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

അട്ടിമറി

അട്ടിമറി

സരിതയുടെ യഥാര്‍ത്ഥ കത്ത് അട്ടിമറിച്ച് 4 പേജ് ആക്കിയത് ഗണേഷ് കുമാറിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പ്രദീപ് കുമാര്‍ ആണെന്നാണ് ഫെനി ബാലകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

രഹസ്യമായി ജയിലില്‍

രഹസ്യമായി ജയിലില്‍

സരിത എസ് നായര്‍ ജയിലില്‍ കഴിയുന്ന കാലത്ത് വേഷം മാറി സരിതയുടെ അമ്മയ്‌ക്കൊപ്പം രഹസ്യമായി പ്രദീപ് സന്ദര്‍ശിച്ചിരുന്നുവെന്ന് ഫെനി ആരോപിയ്ക്കുന്നു.

കത്ത് ചുരുക്കിയത് ആരുടെ നിര്‍ദ്ദേശം

കത്ത് ചുരുക്കിയത് ആരുടെ നിര്‍ദ്ദേശം

മജിസ്‌ട്രേറ്റിന് നല്‍കുന്നതിനായി എഴുതിയ കത്ത് നാല് പേജ് ആക്കി ചുരുക്കിയത് പ്രദീപിന്റെ നിര്‍ദ്ദേശ പ്രകാരം ആണ്. ജയിലില്‍ എത്തിയാണ് ഇക്കാര്യം പ്രദീപ് സരിതയോട് പറഞ്ഞതെന്നും ഫെനി പറയുന്നു.

പേരുകള്‍ വെട്ടിമാറ്റി

പേരുകള്‍ വെട്ടിമാറ്റി

പ്രദീപിന്റെ നിര്‍ദ്ദേശ പ്രകാരം സരിതയുടെ കത്തില്‍ നിന്ന് ചിലരുടെ പേരുകള്‍ വെട്ടിമാറ്റുകയും മറ്റ് ചിലരുടെ പേരുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തതായി ഫെനി ആരോപിയ്ക്കുന്നുണ്ട്.

വാഗ്ദാനം , സ്വാധീനം

വാഗ്ദാനം , സ്വാധീനം

പ്രദീപ് കുമാര്‍ സരിതയെ വാഗ്ദാനങ്ങള്‍ നല്‍കി സ്വാധീനിയ്ക്കുകയായിരുന്നുവെന്നും ഫെനി ബാലകൃഷ്ണന്‍ ആരോപിയ്ക്കുന്നുണ്ട്.

മജിസ്‌ട്രേറ്റിനോട് പറഞ്ഞു

മജിസ്‌ട്രേറ്റിനോട് പറഞ്ഞു

പ്രമുഖരുടെ പേരുകള്‍ സരിത മജിസ്‌ട്രേറ്റിനോട് പറഞ്ഞിരുന്നതായും ഫെനി ബാലകൃഷ്ണന്‍ അവകാശപ്പെടുന്നുണ്ട്.

പേരുകള്‍ പുറത്ത് വരുമോ

പേരുകള്‍ പുറത്ത് വരുമോ

കത്തില്‍ നിന്ന് വെട്ടിമാറ്റിയ പേരുകളും എഴുതി ചേര്‍ത്ത പേരുകളും സരിത തന്നെ ഉടന്‍ വെളിപ്പെടുത്തും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+