കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടിവൊത്ത ഭാഷയില്‍ സ്വരാജും സിപിഎമ്മും ഏറ്റുപാടുന്നത് എന്തിന്? നജ്മ തബ്ഷീറ ചോദിക്കുന്നു

Google Oneindia Malayalam News

കോഴിക്കോട്: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച സിപിഎമ്മിനും എം സ്വരാജിനുമെതിരെ എംഎസ്എഫ് ഹരിത മുന്‍ നേതാവ് അഡ്വ. നജ്മ തബ്ഷീറ. രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയെ ബിജെപി വിമര്‍ശിക്കുന്നതും ഇകഴ്ത്തിക്കാട്ടുന്നതും മനസിലാക്കാം. ബിജെപിക്കെതിരായ മുദ്രാവാക്യവുമായിട്ടാണ് യാത്ര കടന്നുപോകുന്നത്. എന്നാല്‍ സിപിഎമ്മും സ്വരാജും എന്തിനാണ് അതേറ്റുപാടുന്നത് എന്ന ചോദ്യമാണ് നജ്മ മുന്നോട്ട് വെക്കുന്നത്.

p

ബിജെപിയില്ലാത്ത സംസ്ഥാനങ്ങളിലൂടെയാണ് ജോഡോ യാത്ര കൂടുതലും കടന്നുപോകുന്നത് എന്ന വിമര്‍ശനമാണ് സിപിഎം ഉന്നയിച്ചത്. ഈ കണ്ടെയ്‌നര്‍ യാത്ര ആര്‍ക്കെതിരെയാണ് എന്ന് എം സ്വരാജ് ചോദിക്കുന്നു. രാജ്യത്തെ ഒന്നിപ്പിക്കാനും ബിജെപിക്കെതിരെ പോരാടാനുമാണ് യാത്ര എന്ന് കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍ ജാഥ കടന്നുപോകുന്ന 12ല്‍ ഏഴ് സംസ്ഥാനങ്ങളിലും ബിജെപി ഇല്ല. രാഹുല്‍ ഗാന്ധി കൂടുതല്‍ നടക്കുന്നത് കേരളത്തിലൂടെയാണെന്ന് ചൂണ്ടിക്കാട്ടുന്ന സ്വരാജ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും വിമര്‍ശനം ഉന്നയിച്ചു. ഇതിനെതിരെയാണ് നജ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

കോണ്‍ഗ്രസിന്റെ രൂപീകരണ ശേഷം ആദ്യ സമ്മേളനം റിപ്പോര്‍ട്ട് ചെയ്ത ഒരു മാധ്യമപ്രവര്‍ത്തകന്‍ പിറ്റേ ദിവസം എഴുതിയത് 'ഒരു ഫാന്‍സി ഡ്രസ്സ് മല്‍സരം' കാണാന്‍ പോയതു പോലുണ്ടായിരുന്നു എന്നാണ്.

മോദി കൈവിട്ട കളിക്ക് നില്‍ക്കുമോ? ഇറാന്റെ സുപ്രധാന നീക്കം... റഷ്യന്‍ മോഡല്‍!!മോദി കൈവിട്ട കളിക്ക് നില്‍ക്കുമോ? ഇറാന്റെ സുപ്രധാന നീക്കം... റഷ്യന്‍ മോഡല്‍!!

രൂപം കൊണ്ടും വേഷ,ഭാഷകള്‍ കൊണ്ടും വ്യത്യസ്തരായ ഈ മനുഷ്യര്‍ സാമ്രാജ്യത്വത്തിനെതിരെ പോരാടി ഒറ്റ രാഷ്ട്രമായിത്തീരുന്നത് ഒരിക്കലും നടക്കാന്‍ പോവുന്നില്ല എന്നു പറഞ്ഞ ഒരു റിപ്പോര്‍ട്ട്.
എന്നാല്‍ അന്നതു നടന്നു,
വ്യത്യസ്തരായ മനുഷ്യര്‍ പിന്നെയും ഒത്തുകൂടി,
ഒരേ ലക്ഷ്യത്തില്‍ പ്രവര്‍ത്തിച്ചു,
ഒരു ഭരണഘടനക്കു കീഴില്‍ ഒരൊറ്റ രാഷ്ട്രമായി.
ഇന്ന് അതേ യൂണിറ്റിയെ തകര്‍ക്കാന്‍ കച്ച കെട്ടിയ ഭരണകൂടം ഇന്ത്യയെ തകര്‍ക്കുമെന്ന കാലത്താണ് 'ഭാരത് ജോഡോ' യാത്രയുമായി രാഹുല്‍ ഗാന്ധി ഇറങ്ങിയിട്ടുള്ളത്. വ്യത്യസ്തമായ ദേശങ്ങളിലൂടെ, മനുഷ്യര്‍ക്കിടയിലൂടെ.
കാവിക്കളസം കത്തിത്തീരുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയെന്നൊക്കെ പറഞ്ഞു ആര്‍ എസ് എസ്സിനെ കൃത്യമായി കടന്നാക്രമിച്ച് പോകുന്ന യാത്രയെ, രാഹുല്‍ ഗാന്ധിയുടെ കുപ്പായത്തിലേക്കും, കണ്ടയ്‌നറിലേക്കും ഒതുക്കാനുള്ള ബി ജെ പിയുടെ വ്യഗ്രത സ്വാഭാവികം.
പക്ഷേ വടിവൊത്ത ഭാഷയില്‍ സ്വരാജും സിപിഎമ്മും അത് ഏറ്റുപാടുന്നതിന്റെ അര്‍ത്ഥമെന്താണ്?
യഥാര്‍ത്ഥത്തില്‍ ഇവരുടെ ശത്രുവാരാണ്!?
രാഹുല്‍ ഗാന്ധിയുടെ യാത്രകള്‍ മനുഷ്യരെ തൊടുന്നുണ്ട്. അതുകൊണ്ട് വിമര്‍ശനം തുടരട്ടെ, നിങ്ങളുടെയൊക്കെ യഥാര്‍ത്ഥ രാഷ്ട്രീയം കൂടുതല്‍ വെളിപ്പെട്ടു വരട്ടെ!

English summary
Adv Najma Thabsheera Criticized CPM and M Swaraj Over Congress Bharat Jodo Yatra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X