Get Updates
Get notified of breaking news, exclusive insights, and must-see stories!

'സഖാക്കളേ, വേഗം മടങ്ങിവരൂ'.. സാംസ്കാരിക പ്രവര്‍ത്തകരെ ഭിത്തിയില്‍ ഒട്ടിച്ച് അഡ്വ ജയശങ്കര്‍

തിരുവനന്തപുരം: ജനകീയ വിഷയങ്ങളില്‍ സാംസ്കാരിക നായകന്‍മാര്‍ തുടരുന്ന മൗനത്തെ പരിഹസിച്ച് അഡ്വ ജയശങ്കര്‍. സമഗ്രാധിപത്യം, സാമ്രാജ്യത്വം, ഫാസിസം, ഭരണകൂട ഭീകരത, അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നിത്യാദികളെ കുറിച്ച് വാതോരാതെ പ്രസംഗിച്ചിരുന്ന നമ്മുടെ പുരോഗമന മതേതര സാംസ്കാരിക നായികാ നായകന്മാര്‍ എവിടെയെന്ന് തന്‍റെ ഫേസ്ബുക്കില്‍ കുറിപ്പിലൂടെ ജയശങ്കര്‍ ചോദിച്ചു. പോലീസിനെ പ്രതീകൂട്ടിലാക്കിയ നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഉള്‍പ്പെടെ സാംസ്കാരിക നായകര്‍ പ്രതികരിക്കാതിരുന്നതോടെയാണ് ജശങ്കറിന്‍റെ വിമര്‍ശനം. ജയശങ്കറിന്‍റെ കുറിപ്പ് ഇങ്ങനെ

jayasankrancustody

കണ്ടവരുണ്ടോ? സമഗ്രാധിപത്യം, സാമ്രാജ്യത്വം, ഫാസിസം, ഭരണകൂട ഭീകരത, അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നിത്യാദികളെ കുറിച്ച് വാതോരാതെ പ്രസംഗിച്ചിരുന്ന നമ്മുടെ പുരോഗമന മതേതര സാംസ്കാരിക നായികാ നായകന്മാരെ ആരെയും കഴിഞ്ഞ രണ്ടാഴ്ചയായി കാണ്മാനില്ല.

കണ്ടുമുട്ടുന്നവർ ഉടൻ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലോ സിപിഐ(എം) ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസിലോ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു. മന്ത്രി മണിയാശാൻ്റെ പേഴ്സണൽ നമ്പറിലും വിളിക്കാം.

സഖാക്കളേ, വേഗം മടങ്ങിവരൂ. അമേരിക്കൻ സാമ്രാജ്യത്വം നമ്മുടെ പാർട്ടിക്കും സർക്കാരിനും എതിരെ അഴിച്ചുവിട്ട ദുഷ്പ്രചരണം ചെറുക്കാൻ വർഗ-ബഹുജന സംഘടനകൾക്കൊപ്പം അണിചേരൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+