കാസര്‍കോട്: പള്ളിക്കര സ്വദേശിനിയായ എല്‍എല്‍ബി ബിരുദധാരി തന്റെ ഭാര്യയാണെന്നും അവരെ വീട്ടുകാര്‍ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും ആരോപിച്ച് കര്‍ണ്ണാടക സഞ്ചേര സ്വദേശിയായ അഭിഭാഷകന് എ.എം നിതിന്‍ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയെ തുടര്‍ന്ന് യുവതിയെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹാജരാക്കി.
ഡിസംബര്‍ 5ന് വൈകിട്ടാണ് ഹൈക്കോടതിയില്‍ ഹാജരായത്. സ്വയം തീരുമാനിക്കാന്‍ അനുവദിക്കണമെന്ന് കോടതിയോട് യുവതി ആവശ്യപ്പെട്ടു. കുറച്ചുകൂടി സമയം വേണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ജനുവരി 29ലേക്ക് മാറ്റി. അതുവരെ വനിതകള്‍ താമസിക്കുന്ന എറണാകുളത്തെ എസ്.എന്‍.വി സദനത്തില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ബന്ധുക്കളോ ഭര്‍ത്താവ് എന്ന് അവകാശപ്പെടുന്ന എ.എം നിതിനോ 29 വരെ യുവതിയെ കാണുന്നതും ഫോണില്‍ സംസാരിക്കുന്നതും കോടതി വിലക്കി.
പഠിക്കുമ്പോള്‍ ബാംഗ്ലൂരില്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നതെന്നും പിന്നീട് വിവാഹിതരായെന്നും നിതിന്‍ പറയുന്നു. വിവാഹരേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. 2017 സെപ്തംബര്‍ 25ന് യുവതിയെ അന്വേഷിച്ച് നിതിനും സുഹൃത്ത് ജുബിന്‍ ചാക്കോയും ചേരൂരിലെ ബന്ധുവീട്ടിലെത്തിയിരുന്നു. വീട് തകര്‍ത്തെന്നും അക്രമിച്ചെന്നും ആരോപിച്ച് യുവതിയുടെ അമ്മാവന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഒരു മാസം റിമാണ്ടില്‍ കഴിഞ്ഞ നിതിന്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഹൈക്കോടതിയെ സമീപിച്ചത്.
നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ താനൂരില്‍ എസ്ഐയെ ആക്രമിച്ച പ്രതി അറസ്റ്റില്‍
Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍. subscribe to Malayalam Oneindia.
ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!