• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്റെ പേരല്ല ബിജെപിക്ക് പ്രശ്‌നമെന്ന് രശ്മിത രാമചന്ദ്രന്‍; വണ്‍ ഇന്ത്യയുമായുള്ള പ്രത്യേക അഭിമുഖം

 • By Desk
cmsvideo
  Adv Rashmitha Ramachandra Excluisve Interview | Oneindia Malayalam

  കൊച്ചി: എന്റെ പേരല്ല, ഞാന്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളാണ് ബിജെപിക്ക് പ്രശ്‌നമെന്ന് അഭിഭാഷക രശ്മിത രാമചന്ദ്രന്‍. ഇന്ത്യയുടെ മുഴുവന്‍ തെരുവുകളിലും ബിജെപി വിരുദ്ധ വികാരം ഉയര്‍ന്നുവരുന്നുണ്ട്. ബിജെപി ഭരണത്തില്‍ അദാനിയെയും അംബാനിയെയും പോലുള്ള കോര്‍പറേറ്റ് വിഭാഗത്തിന് ഒഴിച്ച് മറ്റേതെങ്കിലും വ്യക്തികള്‍ക്കോ വിഭാഗത്തിനോ എന്തെങ്കിലും ഗുണമുണ്ടായി എന്ന് പറയാന്‍ സാധിക്കുമോ.

  കര്‍ഷകര്‍ക്കും സാധാരണ കച്ചവടക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സാധാരണക്കാര്‍ക്കും യാതൊരു ഗുണവും ഉണ്ടായില്ലെന്ന് മാത്രമല്ല ഒട്ടേറെ ഉപദ്രവങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ കാര്യമായ പ്രതിഷേധം ഉയര്‍ന്നിരുന്നില്ല. ഇപ്പോള്‍ മാറ്റം സംഭവിച്ചിരിക്കുന്നുവെന്നും രശ്മിത രാമചന്ദ്രന്‍ പറഞ്ഞു. വണ്‍ ഇന്ത്യയ്ക്ക അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍....

  മോദി സര്‍ക്കാര്‍ ചെയ്ത ഗുണം

  മോദി സര്‍ക്കാര്‍ ചെയ്ത ഗുണം

  ഏറ്റവും ഒടുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനം ഒന്നടങ്കം തെരുവിലിറങ്ങിയിരിക്കുകയാണ്. ഉറങ്ങിക്കിടന്ന ഇന്ത്യയെ മോദി സര്‍ക്കാര്‍ തന്നെയാണ് ഉണര്‍ത്തിയിരിക്കുന്നത്. ഇപ്പോഴില്ലെങ്കില്‍ ഇനി ഒരിക്കലും പറ്റില്ലെന്ന് ജനത്തിന് ബോധ്യമായി. മോദി സര്‍ക്കാര്‍ ചെയ്ത ഏക ഗുണം ജനങ്ങളെ തെരുവിലെത്തിച്ചുവെന്നതാണ്. രാഷ്ട്രീയം അശ്ലീലമാണെന്ന് കരുതിയ ഒരു ജനവിഭാഗത്തെ പോലും തെരുവിലിറക്കിയിരിക്കുന്നു.

  മഴപെയ്യുവാനുള്ള യാഗം...

  മഴപെയ്യുവാനുള്ള യാഗം...

  മഴപെയ്യുവാനുള്ള യാഗം ചെയ്യാന്‍ പോകുന്ന വ്യക്തി ഉറപ്പായും കുടയെടുത്തിരിക്കും. അത് അയാള്‍ ചെയ്യുന്ന പ്രവര്‍ത്തനത്തോടുള്ള വിശ്വാസമാണ്. അതുപോലെയാണ് ഇന്ന് ജനം പ്ലക്കാര്‍ഡുകള്‍ ഏന്തി തെരുവിലിറങ്ങിയിരിക്കുന്നത്. അവരുടെ പ്രവര്‍ത്തനം വിജയം കാണുമെന്ന് അവര്‍ക്ക് വിശ്വാസമുണ്ട്. ലജ്പത് നഗറിലെ കോളനിയില്‍ വച്ച് സൂര്യ രാജപ്പന്‍ എന്ന മലയാളി അഭിഭാഷക ഷെയിം ഷാ എന്ന് വിളിച്ചപ്പോള്‍ എലിപോലെ വിറച്ചുപോയ അമിത് ഷായെ നാം കണ്ടല്ലോ.

  കൃത്യമായ രാഷ്ട്രീയമുണ്ട്

  കൃത്യമായ രാഷ്ട്രീയമുണ്ട്

  എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം അനിവാര്യമായ രാഷ്ട്രീയമാണ്. ഞാന്‍ പോകുന്ന വേദികളില്‍ മുസ്ലിം ലീഗ്, സിപിഎം, സിപിഐ, കോണ്‍ഗ്രസ് തുടങ്ങി എല്ലാ പാര്‍ട്ടിക്കാരും എല്ലാ മതത്തില്‍പ്പെട്ടവരുമുണ്ട്.

  രാഷ്ട്രീയ ലാഭം കൊയ്യാനല്ല

  രാഷ്ട്രീയ ലാഭം കൊയ്യാനല്ല

  രാഷ്ട്രീയ ലാഭം കൊയ്യാനാണെങ്കില്‍ വ്യത്യസ്ത വേദികളില്‍ ആകില്ലേ. സ്വാതന്ത്ര്യ സമര കാലത്തെ പ്രക്ഷോഭങ്ങള്‍ പോലെ എല്ലാവരും ഒത്തൊരുമിച്ച് വന്നിരിക്കുകയാണ്. ഇവിടെ പാര്‍ലമെന്ററി മോഹങ്ങളല്ല നമ്മെ ഇങ്ങനെ ഒരുമിപ്പിച്ചിരിക്കുന്നത്. പകരം പാര്‍ലമെന്റിനെയും ഭരണഘടനയെയും സംരക്ഷിക്കാനാണ് ജനം ഒത്തുകൂടുന്നത്.

   മതനിരപേക്ഷ സമരം

  മതനിരപേക്ഷ സമരം

  ഈ പ്രക്ഷോഭത്തിന് മതമില്ല. മതം പറയുന്നവര്‍ക്കെതിരെയുള്ള മതനിരപേക്ഷ സമരമാണ് രാജ്യമെങ്ങും നടക്കുന്നത്. കക്ഷി രാഷ്ട്രീയമില്ല, കാരണം എല്ലാ രാഷ്ട്രീയ ഭിന്നതകളും മാറ്റിവച്ചാണ് നാം ഒരുമിച്ചിരിക്കുന്നത്. ഭാവിയില്‍ ലഭിച്ചേക്കാവുന്ന രാഷ്ട്രീയ പദവികള്‍ സംബന്ധിച്ച മോഹം എനിക്കില്ല.

  രാഷ്ട്രീയത്തെ മലീമസമാക്കിയത്

  രാഷ്ട്രീയത്തെ മലീമസമാക്കിയത്

  നമ്മുടെ അവകാശങ്ങളെല്ലാം നമുക്ക് ഭരണകൂടം അനുവദിച്ച് തന്നതാണ് എന്ന് പ്രചരിപ്പിക്കുന്ന ഒരു രാഷ്ട്രീയം ഇവിടെയുണ്ട്. ഇതാണ് നമ്മുടെ രാഷ്ട്രീയത്തെ മലീമസമാക്കിയിരിക്കുന്നത്. അഭിപ്രായം വേണ്ട വിധം പറയാതെ വീട്ടിലൊതുങ്ങിയ കാലമാണ് നമ്മുടെ രാഷ്ട്രീയ അന്തരീക്ഷത്തെ വഷളാക്കിയത്. അതില്‍ നിന്ന് മോചനം നേടിവരികയാണ്.

  വിദ്യാര്‍ഥി കാലം തൊട്ടേ

  വിദ്യാര്‍ഥി കാലം തൊട്ടേ

  വിദ്യാര്‍ഥി കാലം തൊട്ടേ കൃത്യമായ രാഷ്ട്രീയം എനിക്കുണ്ടായിരുന്നു. എല്ലാ കാലത്തും രാഷ്ട്രീയ രംഗത്തുണ്ട്. അത് പക്ഷേ പ്രത്യേക പദവികള്‍ക്ക് വേണ്ടിയല്ല. പൗരത്വ പ്രക്ഷോഭത്തിന് മുമ്പും രാഷ്ട്രീയ ഇടപെടല്‍ നടത്താറുണ്ട്. ദില്ലിയില്‍ അഖിലേന്ത്യാ ലോയേഴ്‌സ് യൂണിയന്റെ സംസ്ഥാന അഡീഷണല്‍ സെക്രട്ടറിയാണ് ഞാന്‍.

  ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ

  ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ

  ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ മഹാരാഷ്ട്രയില്‍ പോയ കിസാന്‍ സഭയുടെ പ്രതിനിധി സംഘത്തില്‍ ഞാന്‍ അംഗമായിരുന്നു. യുപിയിലെ ബുലന്ദ്‌ഷെഹറില്‍ സുബോധ് കുമാര്‍ എന്ന പോലീസ് ഓഫീസറെ വധിച്ച ഘട്ടത്തിലുമെല്ലാം ഇടപെടല്‍ നടത്തിയിട്ടുണ്ട്.

  സജീവമായ ഇടപെടല്‍

  സജീവമായ ഇടപെടല്‍

  ആഗോള കുത്തകകള്‍ക്കെതിരെ സംസാരിച്ചു തുടങ്ങിയതാണ് മാര്‍ക്‌സിസം. ലോകത്തെ മാറ്റങ്ങളെല്ലാം ഒന്നുകില്‍ മാര്‍ക്‌സിസത്തിന് അനുകൂലമായോ അല്ലെങ്കില്‍ മാര്‍ക്‌സിസത്തെ ഭയന്നോ ആണ് ഉണ്ടായിരിക്കുന്നത്. നിമയ നിര്‍മാണം കൊണ്ടു മാത്രമല്ല, പൗരന്റെ സജീവമായ ഇടപെടല്‍ മൂലമാണ് മാറ്റങ്ങള്‍ സാധ്യമാകുക എന്ന് നവ മാര്‍ക്‌സിയന്‍ ചിന്തകര്‍ പറയുന്നുണ്ട്.

  മാര്‍ക്‌സ് പോലും പറഞ്ഞത്

  മാര്‍ക്‌സ് പോലും പറഞ്ഞത്

  മാര്‍ക്‌സ് പോലും ഞാന്‍ മാര്‍ക്‌സിസ്റ്റ് അല്ല എന്ന് പറഞ്ഞിട്ടുണ്ട്. മനുഷ്യനൊപ്പം നില്‍ക്കുക എന്ന് മാര്‍ക്‌സിസത്തിന് ഒരു അര്‍ഥമുണ്ട്. ആ അര്‍ഥത്തില്‍ ഞാന്‍ മാര്‍ക്‌സിസ്റ്റാണ് എന്ന് പറയാം. ഞാനൊരു പാര്‍ട്ടി മെംബറാണ്. പാര്‍ട്ടി വേദികളില്‍ തന്റെ നിലപാടുകള്‍ കൃത്യമായി പറയാറുണ്ട്.

  അനില്‍ നമ്പ്യാരുമായി...

  അനില്‍ നമ്പ്യാരുമായി...

  ജനം ടിവിയിലെ അനില്‍ നമ്പ്യാരുമായി ആഴ്ചകള്‍ക്ക് മുമ്പുണ്ടായ വിവാദത്തിലും രശ്മിത രാമചന്ദ്രന്‍ പ്രതികരിച്ചു. മാന്യമായ രീതിയിലല്ല അദ്ദേഹം ചാനല്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. തന്റെ ഫേസ്ബുക്ക് ഫ്രണ്ട് പോലുമല്ലാത്ത വ്യക്തിയുടെ ഇത്തരം പോസ്റ്റുകള്‍ അവജ്ഞയോടെ കൈകാര്യം ചെയ്യേണ്ട കാര്യമേയുള്ളൂ.

  ജനം കാര്യത്തിലെടുക്കാത്ത ചാനല്‍

  ജനം കാര്യത്തിലെടുക്കാത്ത ചാനല്‍

  ജനം ടിവിയിലെ പല വ്യക്തികളുമായും എനിക്ക് നല്ല ബന്ധമുണ്ട്. ഒരു ചാനല്‍ എന്ന രീതിയില്‍ ജനം ഏറെ മുന്നോട്ട് വരാനുണ്ടെന്നും രശ്മിത അഭിപ്രായപ്പെട്ടു. എന്തെങ്കിലും സംഭവമുണ്ടായാല്‍ അറിയാന്‍ വേണ്ടി കേരളത്തിലെ ജനങ്ങള്‍ വെക്കാത്ത ചാനലാണ് ജനം. നാളെ മാറ്റമുണ്ടാകുമ്പോള്‍ എന്റെ തീരുമാനങ്ങളും മാറിയേക്കാം.

   അവര്‍ പൗരത്വം ചോദിക്കുന്നു

  അവര്‍ പൗരത്വം ചോദിക്കുന്നു

  അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയപ്പോള്‍ പ്രതിഷേധിക്കാന്‍ കാരണമുണ്ട്. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് വധശിക്ഷ നടപ്പാക്കിയത്. ഇഷ്യു അടിസ്ഥാനമാക്കിയാണ് നിലപാട് എടുത്തത്. ഭരണഘടന പോലും അംഗീകരിക്കാത്ത ആളുകള്‍ വന്ന് പൗരത്വം ചോദിക്കുമ്പോള്‍ അതിനെല്ലാം മറുപടി പറയാന്‍ നമുക്ക് ബാധ്യതയില്ലെന്നും രശ്മിത രാമചന്ദ്രന്‍ പറയുന്നു.

  English summary
  Advt. Rashmitha Ramachandran Exclusive interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X