കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡ് പൊളിഞ്ഞു: ത്രിപുരയില്‍ പെട്രോളും ഡീസലുമെത്തിയിട്ട് 20 ദിവസം !!!

  • By Vishnu
Google Oneindia Malayalam News

അഗര്‍ത്തല: ത്രിപുരയില്‍ ഡീസലും പെട്രോളുമെത്തിയിട്ട് 20 ദിവസമായി. ത്രിപുരയിലെ ഒട്ടുമിക്ക പെട്രോള്‍ പമ്പുകളിലെയും പെട്രോള്‍ തീര്‍ന്നിരിക്കുകയാണ്. അത്യാവശ്യത്തിന് വാഹനമെടുത്ത് പുറത്ത് പോകാനാവാതെ കഷ്ട്ടപെടുകയാണ് ത്രിപുരയിലെ ജനങ്ങള്‍.

അസം ത്രിപുര അതിര്‍ത്ഥിയിലെ ദേശീയപാത 44 തകര്‍ന്നതോടെയാണ് ത്രിപുരയില്‍ പെട്രോള്‍ ക്ഷാമം വന്നത്. കഴിഞ്ഞ ഇരുപത് ദിവസമായി ആസമില്‍ നിന്ന് ഒരു ടാങ്കര്‍ പോലും തൃപുരയിലേക്ക് കടന്നിട്ടില്ല. മോശം കാലാവസ്ഥയും മണ്ണിടിച്ചിലും തുടരുന്നതിനാല്‍ റോഡ് നന്നാക്കാനാവാതെ കുടുങ്ങിയിരിക്കുകയാണ് ദേശീയപാത അതോറിറ്റിയും.

Read More: എസ്ബിടിയിലെ താല്‍കാലിക ജീവനക്കാരെ പിരിച്ച് വിടാന്‍ സര്‍ക്കുലര്‍; ജീവനക്കാര്‍ സമരത്തില്‍...

Petrol pumb

പെട്രോള്‍ പമ്പുകള്‍ക്ക് പുറമെ അത്യാവശ്യ സാധനങ്ങളുമായെത്തിയ ലോറികളും മറ്റ് ചരക്ക് വാഹനങ്ങളും അസം അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണ്. പെട്രോള്‍ കൊണ്ടുവരുന്ന വാഹനങ്ങളൊഴികെയുള്ളവ മണിക്കൂറുകള്‍ കാത്ത്കെട്ടി കിടന്നാണ് അതിര്‍ത്തി കടക്കുന്നത്.

ഇന്ധനം എത്താതായതോടെ തൃപുരയിലെ പെട്രോള്‍ പമ്പുകളുടെ അവസ്ഥയും പരിതാപകരമാണ്. മണിക്കൂറുകള്‍ കാത്തു നിന്നാണ് പലരും പെട്രോള്‍ പമ്പിനകത്തേക്ക് എത്തുന്നത് തന്നെ. മിക്കയിടങ്ങളിലും വാക്കേറ്റവും കയ്യേറ്റവും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പെട്രോള്‍ ക്ഷാമം നേരിട്ടതോടെ റേഷനായി 200 രൂപയുടെ പെട്രോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് എങ്ങനെ ജനങ്ങളിലേക്കെത്തിക്കുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് സര്‍ക്കാര്‍. അതിനിടെ പെട്രോള്‍ കരിഞ്ചന്ത വില്‍പ്പനയും വ്യാപകമായിട്ടുണ്ടത്രേ. ലിറ്ററിന് 150 മുതല്‍ 250 രൂപവരെ ഈടാക്കിയാണത്രേ കരിഞ്ചന്ത വില്‍പ്പന. പാചകവാതകത്തിനടക്കം വില കൂടിയതായാണ് വിവരം.

English summary
Fuel crisis continues in Tripura from last 20 days, tankers has almost stopped due to dilapidated condition of the NH 44.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X