കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റിന് പിന്നാലെ മീഡിയ വണ്‍ ചാനലിന്‍റേയും വിലക്ക് നീക്കി; പുനഃസംപ്രേക്ഷണം ആരംഭിച്ച് ചാനലുകള്‍

Google Oneindia Malayalam News

ദില്ലി: ഏഷ്യാനെറ്റിന് പിന്നാലെ മീഡിയ വണ്‍ ചാനലിന്‍റെയും വിലക്ക് പിന്‍വലിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ശനിയാഴ്ച് രാവിലെ 9.30 ഓടെ മീഡിയ വണ്‍ ചാനല്‍ പുനഃസംപ്രേക്ഷണം ആരംഭിച്ചു. ദില്ലി കലാപത്തിലെ റിപ്പോര്‍ട്ടിംഗില്‍ കേബിള്‍ ടിവി നെറ്റ് വര്‍ക്ക് ചടങ്ങള്‍ക്ക് ലംഘിച്ചെന്ന് ആരോപിച്ച് ഇരു ചാനലുകള്‍ക്കും 48 മണിക്കൂര്‍ വിലക്കായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. വിലക്ക് നീങ്ങിയതോടെ ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിമുതല്‍ ഏഷ്യാനെറ്റ് സംപ്രേക്ഷണം പുനഃരാരംഭിച്ചിരുന്നു.

ഗൗരവതരം; ചാനല്‍ വിലക്കില്‍ ബിജെപി നേതാക്കളുടെ പ്രതികരണം ഇങ്ങനെ, ഏഷ്യാനെറ്റിൽ നിന്ന് പ്രതീക്ഷിക്കില്ലഗൗരവതരം; ചാനല്‍ വിലക്കില്‍ ബിജെപി നേതാക്കളുടെ പ്രതികരണം ഇങ്ങനെ, ഏഷ്യാനെറ്റിൽ നിന്ന് പ്രതീക്ഷിക്കില്ല

പൗരത്വ നിയമഭേദഗതി വിരുദ്ധ സമരം നടക്കുന്നിടത്തേക്ക് അക്രമികള്‍ ഒരു കെട്ടിടത്തിനു മുകളില്‍ നിന്ന് വെടിവെച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തു, ചന്ദ് ബാഗിലെ സിഎഎ വിരുദ്ധ സമരപ്പന്തലിന് അക്രമികള്‍ തീയിട്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു, ആര്‍എസ്എസിനെയും ദില്ലി പൊലീസിനെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചു തുടങ്ങിയ ഒമ്പത് കാരണങ്ങളായിരുന്നു മീഡിയ വണ്‍ ചാനലിനുള്ള വിലക്കിന് കാരണ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ചൂണ്ടിക്കാട്ടിയത്.

media-one

അതേസമയം, ചാനലുകള്‍ക്ക് 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വലിയ തോതിലുള്ള വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നു വരുന്നത്. ഇതാണ് പുതിയ ഇന്ത്യയെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ട്വിറ്ററിലൂടെ പരിഹസിച്ചത്. ദില്ലി കലാപത്തെ കുറിച്ച് പാര്‍ലമെന്‍റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാത്ത ബിജെപ സര്‍ക്കാര്‍, കലാപ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്ക് കൂച്ചു വിലങ്ങിടുകയാണ് ചെയ്തെന്ന് അഭിപ്രായപ്പെട്ടു. കീഴ്‌പ്പെടുത്തലും അടിച്ചമര്‍ത്തലുമാണ് ബിജെപിയുടെ നയമെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി.

ഇതാണ് പുതിയ ഇന്ത്യ: ഏഷ്യാനെറ്റ്, മീഡിയ വണ്‍ വിലക്കില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്ഇതാണ് പുതിയ ഇന്ത്യ: ഏഷ്യാനെറ്റ്, മീഡിയ വണ്‍ വിലക്കില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

Recommended Video

cmsvideo
After government ban over Delhi riots coverage, Asianet and MediaOne back on air

ആർ എസ് എസ് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ, അടിയന്തരാവസ്ഥയെ വെല്ലുന്ന രീതിയിലാണ് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതെയിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. ഭരണകൂട ഉപകരണങ്ങളെ ഉപയോഗിച്ച് നടപ്പിലാക്കിയ ഡൽഹി കലാപം സത്യസന്ധമായി റിപ്പോർട്ട് ചെയ്തതിനാലാണ് ഈ വിലക്കെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റിന് ഏര്‍പ്പെടുത്തിയ 48 മണിക്കൂര്‍ വിലക്ക് പിന്‍വലിച്ചു; മീഡിയ വണ്‍ വിലക്ക് തുടരുംഏഷ്യാനെറ്റിന് ഏര്‍പ്പെടുത്തിയ 48 മണിക്കൂര്‍ വിലക്ക് പിന്‍വലിച്ചു; മീഡിയ വണ്‍ വിലക്ക് തുടരും

English summary
After Asianet 48 hour ban on Media one lifted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X