കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ കലഹം രൂക്ഷം: ചില നേതാക്കള്‍ സിപിഎമ്മുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

തിരുവനന്തപുരം; അധികാരത്തുടര്‍ച്ചയെന്ന ചരിത്രം പിണറായി വിജയനിലൂടെ ഇടതുപക്ഷം തിരുത്തിയപ്പോള്‍ ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്ന രഷ്ട്രീയ കക്ഷി ബിജെപിയായിരുന്നു. പത്തിലേറെ മണ്ഡലങ്ങളില്‍ വിജയം പ്രതീക്ഷിച്ച അവര്‍ക്ക് കയ്യിലുള്ള ഏക സീറ്റ് കൂടി നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്. നേമം, പാലക്കാട്, തൃശൂര്‍ എന്നീ സീറ്റുകള്‍ക്ക് പുറമെ ഒരിടത്ത് പോലും ശക്തമായ മത്സരം പോലും കാഴ്ചവെക്കാന്‍ വെക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിച്ച രണ്ടിടത്തും പരാജയപ്പെട്ടു. ഇതില്‍ കോന്നിയില്‍ പരാജയം അതിദയനീയമാണ്. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ബിജെപിയില്‍ ആഭ്യന്തര കലഹവും രൂക്ഷമായിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

തിരിച്ചടിയുടെ ആഘാതം

തിരിച്ചടിയുടെ ആഘാതം

സീറ്റ് ലഭിച്ചില്ലെന്നത് മാത്രമല്ല വോട്ട് വിഹിതത്തില്‍ വലിയ ഇടിവുണ്ടായതും ബിജെപിയുടെ തിരിച്ചടിയുടെ ആഘാതം വര്‍ധിപ്പിച്ചു. ഇതോടെയാണ് ആഭ്യന്തര കലഹം രൂക്ഷമാവുകയും പൊട്ടിത്തെറിയുടെ വക്കില്‍ എത്തുകയും ചെയ്തത്. പാര്‍ട്ടിയുടെ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചില നേതാക്കള്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നുവെന്നുമാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിപിഎമ്മുമായി ചര്‍ച്ചയെന്ന്

സിപിഎമ്മുമായി ചര്‍ച്ചയെന്ന്

ചില നേതാക്കള്‍ ഇതിനോടകം തന്നെ സിപിഎമ്മുമായി ചര്‍ച്ച നടത്തിയതായി വിവരമുണ്ടെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. അതൃപ്തിയുള്ള നേതാക്കള്‍ നേരത്തെ രാമന്‍പിള്ളയൊക്കെ ചെയ്തത് പോലെ പാര്‍ട്ടി പിളര്‍ത്ത് പുതിയ പാര്‍ട്ടി രൂപീകരിക്കനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ലെന്നും മംഗളം പുറത്ത് വിട്ട റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

കടുത്ത അമര്‍ഷം

കടുത്ത അമര്‍ഷം

സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍റേയും വി മുരളീധരന്‍റെയും നേതൃത്വത്തിനെതിരെ കടുത്ത അമര്‍ഷമാണ് ഒരു വിഭാഗത്തിനുള്ളത്. പാര്‍ട്ടിയുടെ നേതൃ നിരയില്‍ ഉള്ള ചിലര്‍, പഴയകാല നേതാക്കളില്‍ ചിലര്‍ എന്നിവരുടെ ആശീര്‍വാദവും പുതിയ വിഭാഗത്തിനുണ്ട്. കേന്ദ്ര മന്ത്രിയായ വി മുരളീധരന്‍ നടത്തിയ ചില പ്രസ്താവനകള്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടി നല്‍കിയെന്നും ഇവര്‍ ആരോപിക്കുന്നു.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം

സ്വര്‍ണ്ണക്കടത്ത് കേസില്‍ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം സിപിഎമ്മിനും എല്‍ഡിഎഫിനും തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുകയാണ് ഉണ്ടായത്. അന്വേഷണ ഏജന്‍സികള്‍ക്ക് അവരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല പുകമറ സൃഷ്ടിക്കുകയാണെന്ന വികാരവും സിപിഎമ്മിന് ഇരയുടെ പരിവേഷവും നല്‍കി.

കഴക്കൂട്ടത്ത്

കഴക്കൂട്ടത്ത്

ശക്തി കേന്ദ്രമായ നേമത്തെയും വട്ടിയൂര്‍ക്കാവിലേയും കഴക്കൂട്ടത്തേയും വോട്ട് കുറഞ്ഞത് വലിയ ഞെട്ടലോടെയാണ് ബിജെപി കാണുന്നത്. നിക്ഷ്പക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ മുന്നണിക്ക് ഇത്തവണ സാധിച്ചില്ല. പ്രചരണത്തില്‍ നല്ല രീതിയില്‍ മുന്നിട്ട് നിന്നെങ്കിലും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന് കിട്ടേണ്ട ബിജെപി വോട്ടുകള്‍ വന്‍തോതില്‍ ചോര‍്ന്നു.

അടിയൊഴുക്ക്

അടിയൊഴുക്ക്

2016 ല്‍ വി മുരളിധരന്‍ മത്സരിച്ചപ്പോള്‍ ലഭിച്ചതിനേക്കാള്‍ ആറായിരം വോട്ടുകളാണ് ശോഭാ സുരേന്ദ്രന് കുറഞ്ഞത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ കഴക്കൂട്ടത്ത് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മുരളീധര പക്ഷത്തിന്‍റെ എതിര്‍പ്പ് മറികടന്നാണ് ശോഭാ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ഇടപെട്ട് കഴക്കൂട്ടത്ത് മത്സരിപ്പിച്ചത്. ഇത് അടിയൊഴുക്കിന് കാരണമായെന്നാണ് പ്രധാന ആരോപണം.

ഈഴവ വോട്ടുകള്‍

ഈഴവ വോട്ടുകള്‍

ഈഴവ വോട്ടുകള്‍ ഇത്തവണ വന്‍തോതില്‍ എല്‍ഡിഎഫിലേക്ക് പോയി. ബിഡിജെഎസിന് ഒരിടത്ത് പോലും പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. കിട്ടുമെന്ന് പ്രതീക്ഷിച്ച എന്‍എസ്എസ് വോട്ടുകളില്‍ വലിയൊരു വിഹിതം ഇത്തവണ യുഡിഎഫും പിടിച്ചു. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരും വോട്ട് ചോര്‍ത്തുന്നതിന് കാരണമായെന്നും നേതാക്കള്‍ ആരോപിക്കുന്നു. ഒറ്റൊയ്ക്കൊറ്റക്കോ തനിച്ചോ സിപിഎമ്മുമായി ചര്‍ച്ചകള്‍ നടത്താനാണ് വിമത നീക്കം നടത്തുന്ന നേതാക്കള്‍ ആലോചിക്കുന്നത്.

ഐശ്വര്യ മേനോന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
തോറ്റമ്പിയ കേരളാ BJP യിൽ ഇതാ കൂട്ടത്തല്ല്

English summary
After assembly election defeat, the internal problems in kerala BJP have intensified
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X